Akkarakku Yathra Cheyyum Seeyon Sanchari


K. G. Markose

in

Ganashusroosha

MALAYALAM LYRICS

 |   |   |   |   | 

M അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
F കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്
—————————————–
M എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
F അക്കരെയാണ് എന്റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
—————————————–
F വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍
M ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
—————————————–
M മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ
F മരണത്തെ ജയിച്ചേശു കൂടെയുണ്ട്
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍
—————————————–
F കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
M തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
—————————————–
A അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
A കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Akkarakku Yathra Cheyyum Seeyon Sanchari
Olangal Kandu Nee Bhayappedenda
Kaattineyum Kadalineyum
Neeyandripan Kazhivullon Padakilundu

--------

Ente Desam Evide Alla
Ivide Njan Paradesa Vasiyanallo
Akkarayane Ente Saaswatha Nadu
Avidenikorukunna Bhavanamundu

--------

Viswasamam Padakil Yaathra Cheyumbol
Thandu Valichu Nee Valanjeedumpol
Bhayapedenda Karthan Koodeyundu
Aduppikkum Swargeeya Thuramukathu

--------

Maranayordhan Kadakkumbozhum
Avideyum Vishwasi Bhayapedenda
Maranathe Jayicheshu Koodeyund
Uyarppikkum Kahala Dhwaniyathinkal

--------

Kunjadathin Vilakane
Iruloru-lesavumavideyilla
Tharumenke Kireedamonne
Dharippikkum Avan Enne Ulsava Vasthram

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 54 Times. Lyrics ID : 3193