Malayalam Lyrics
My Notes
R | ഏകനാം ദൈവത്തില്‍ വിശ്വസിക്കുന്നേന്‍ |
🎵🎵🎵 | |
A | ആകാശത്തിന്റെയും ഭൂമിയുടേയും ദൃശ്യാദൃശ്യങ്ങളാമെല്ലാറ്റിന്റെയും സൃഷ്‌ടാവും സര്‍വ്വൈക ശക്തനുമായ ദൈവപിതാവില്‍ ഞാന്‍ വിശ്വസിക്കുന്നേന്‍ |
A | എല്ലാ യുഗങ്ങള്‍ക്കും മുമ്പു പിതാവില്‍ നിന്നു ജനിച്ചൊരു ദൈവസുതനും ഏകനാം നാഥനും ജാതനുമായ ക്രിസ്‌തുവാം ഈശോയില്‍ വിശ്വസിക്കുന്നേന്‍ |
🎵🎵🎵 | |
A | ദൈവത്തില്‍ നിന്നുള്ള ദൈവമാണെന്നും ദീപ്‌തിയില്‍ നിന്നുള്ള ദീപ്‌തിയാണെന്നും സത്യദൈവം തന്നില്‍ നിന്നുള്ള സാക്ഷാല്‍ ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നേന്‍ |
A | ജാതനാണെങ്കിലും സൃഷ്‌ടനല്ലെന്നും സത്തയില്‍ താതനോടേകനാണെന്നും സര്‍വ്വതും താന്‍ വഴി സൃഷ്‌ടമായെന്നും സന്തതം ഞാനേവം വിശ്വസിക്കുന്നേന്‍ |
🎵🎵🎵 | |
A | നമ്മള്‍ക്കും നമ്മള്‍തന്‍ രക്ഷയ്‌ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങിയീ പാരില്‍ കന്യാമറിയത്തില്‍ നിന്നു റൂഹായാല്‍ ധന്യ ശരീരമെടുത്തു നരനായ് |
A | പോന്തിയോസ് പീലാത്തോസ് വാണിടും നാളില്‍ നമ്മള്‍ക്കായ് ഘോരമാം പീഢകളേറ്റു ക്രൂശില്‍ മരിച്ചു സംസ്‌കാരവുമാര്‍ന്നു വിശ്വസിക്കുന്നേ നീ സത്യങ്ങളെല്ലാം |
🎵🎵🎵 | |
A | മുന്നം ലിഖിതങ്ങള്‍ ചൊന്നതുപോലെ മൂന്നാം ദിവസമുയര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേറി ഇരുന്നരുളുന്നു തന്‍ പിതാവിന്‍ വലംപാര്‍ശ്വത്തിലായി |
A | ജീവിപ്പോരേയും മരിച്ചവരേയും ന്യായം വിധിക്കാന്‍ പ്രതാപങ്ങളോടെ വീണ്ടും വരും അന്തമില്ലാത്തതാണാ തന്‍ വാഴ്‌ച്ചയെന്നതും വിശ്വസിക്കുന്നേന്‍ |
🎵🎵🎵 | |
A | താതനില്‍ നിന്നും തനയനില്‍ നിന്നും ചെമ്മേ പുറപ്പെടും പാവനാത്മാവില്‍ താതനും ജാതനുമൊന്നിച്ചു നിത്യം സ്‌തുത്യനും പൂജ്യനുമാകും റൂഹായില്‍ |
A | വേദപ്രവാചകന്മാര്‍ വഴിയെല്ലാം നമ്മോടരുള്‍ചെയ്‌ത ജീവദാതാവും കര്‍ത്താവുമായുള്ള പാവനാത്മാവില്‍ ഏറ്റം ഉറപ്പായി വിശ്വസിക്കുന്നേന്‍ |
🎵🎵🎵 | |
A | വിശ്വസിക്കുന്നു ഞാനേക വിശുദ്ധ കാതോലിക്കാപ്പസ്‌തോലിക്കാ സഭയില്‍ പാപവിമോചനമേകുന്നോരേക ജ്ഞാനസ്‌നാനം ഭക്ത്യാ പ്രഖ്യാപിക്കുന്നേന്‍ |
A | മൃത്യു വരിച്ചവർക്കുള്ളോരുയിർപ്പും നിത്യപരലോക ജീവിതവും ഞാന്‍ വിശ്വസിച്ചേറ്റമുറപ്പായിഹത്തില്‍ പ്രത്യാശയോടിതാ കാത്തിരിക്കുന്നേന്‍ |
A | ആമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ekanam Daivathil Vishwasikkunnen | ഏകനാം ദൈവത്തില്‍ വിശ്വസിക്കുന്നേന്‍ Ekanam Daivathil Vishwasikkunnen Lyrics | Ekanam Daivathil Vishwasikkunnen Song Lyrics | Ekanam Daivathil Vishwasikkunnen Karaoke | Ekanam Daivathil Vishwasikkunnen Track | Ekanam Daivathil Vishwasikkunnen Malayalam Lyrics | Ekanam Daivathil Vishwasikkunnen Manglish Lyrics | Ekanam Daivathil Vishwasikkunnen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ekanam Daivathil Vishwasikkunnen Christian Devotional Song Lyrics | Ekanam Daivathil Vishwasikkunnen Christian Devotional | Ekanam Daivathil Vishwasikkunnen Christian Song Lyrics | Ekanam Daivathil Vishwasikkunnen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Akashathinteyum Bhoomiyudeyum
Dhrishya Dhrishyangalaam Ellattinteyum
Srishtavum Sarvaika Shakthanumaya
Daiva Pithavil Njan Vishwasikkunnen
Ella Yugangalkkum Munbu Pithavil
Ninnu Janichoru Daiva Suthanum
Ekanam Nadhanum Jathanumaya
Kristhuvaam Eeshoyil Vishwasikkunnen
🎵🎵🎵
Daivathil Ninnulla Daivamanennum
Deepthiyil Ninnulla Deepthiyanennum
Sathya Daivam Thannil Ninnulla Saakshaal
Daivamanennum Njan Vishwasikkunnen
Jathananenkilum Srishtanallennum
Sathayil Thaathanodekananennum
Sarvvathum Thaan Vazhi Srishtamayennum
Santhatham Njanevam Vishwasikkunnen
🎵🎵🎵
Nammalkkum Nammal Than Rakshaikkum Vendi
Swargathil Ninnum Irangiyee Paaril
Kanya Mariyathil Ninnu Roohayaal
Dhanya Shareerameduthu Naranaai
Ponthiyos Peelathos Vaanidum Naalil
Nammalkkaai Khoramaam Peedakalettu
Krooshil Marichu Samskaravumaarnnu
Vishwasikkunne Nee Sathyangalellam
🎵🎵🎵
Munnam Likhithangal Chonnathu Pole
Moonnaam Divasam Uyarthezhunnettu
Swargathileri Irunnarulunnu
Than Pithavin Valam Parshwathilaayi
Jeevipporeyum Marichavareyum
Nyayam Vidhikkaan Prathapangalode
Veendum Varum Anthamillathathaana
Than Vaazhchayennathum Vishwasikkunnen
🎵🎵🎵
Thaathanil Ninnum Thanayanil Ninnum
Chemme Purappedum Paavanaathmavil
Thaathanum Jaathanumonnichu Nithyam
Sthuthyanum Poojyanumakum Roohayil
Vedha Pravachakanmar Vazhiyellam
Nammodarul Cheytha Jeeva Dhathavum
Karthavumayulla Paavanaathmavil
Ettam Urappayi Vishwasikkunnen
🎵🎵🎵
Vishwasikkunnu Njaneka Vishudha
Katholikkappastholikka Sabhayil
Paapa Vimochanamekunnoreka
Njanasnanam Bhakthya Prakhyapikkunnen
Mrithyu Varichorkkulloruyarppavum
Nithya Paralokha Jeevithavum Njan
Vishwasichettam Urappayihathil
Prathyashayoditha Kathirikkunnen
Amen.
Media
If you found this Lyric useful, sharing & commenting below would be Spectacular!
Tresa
November 11, 2022 at 12:09 PM
Thank you so much for uploading Latin Rite songs.
Great work.
Regards,
Tresa