Ennanini Ennanini Ennu Naavil Neril Njan (Lockdown Song)


Kester

M എന്നാണിനി എന്നാണിനി എന്ന്…
നാവില്‍ നേരില്‍ ഞാന്‍ കുര്‍ബാന കൊള്ളും?
F എന്നാണിനി എന്നാണിനി എന്ന്…
നാവില്‍ നേരില്‍ ഞാന്‍ കുര്‍ബാന കൊള്ളും?
M എന്നിനി പ്രിയരോടുകൂടെ
പള്ളിയില്‍ നേരിട്ട് കുര്‍ബാന കുടും?
F എന്നെന്റെ ഇടവകയൊപ്പം
പള്ളിയില്‍ കൂട്ടായ്‌മ ആഘോഷിച്ചീടും?
A മദ്ബഹ മുന്നില്‍, മനസും ശരീരവും
അര്‍പ്പിക്കാന്‍ ഇനിയെന്നു കഴിയും
A മദ്ബഹ മുന്നില്‍, മനസും ശരീരവും
അര്‍പ്പിക്കാന്‍ ഇനിയെന്നു കഴിയും
—————————————–
M തിരി മിന്നുമ്മള്‍ത്താര നേരില്‍ കണ്ടൊന്നെന്റെ
മനമൊന്നുണരുന്നതെന്ന്?
F തിരി മിന്നുമ്മള്‍ത്താര നേരില്‍ കണ്ടൊന്നെന്റെ
മനമൊന്നുണരുന്നതെന്ന്?
M മനസ്സില്‍ സ്നേഹം മാലപ്പടക്കമായി പൊട്ടുന്ന
പെരുന്നാള് കൂടുന്നതെന്ന്?
F മനസ്സില്‍ സ്നേഹം മാലപ്പടക്കമായി പൊട്ടുന്ന
പെരുന്നാള് കൂടുന്നതെന്ന്?
M ആത്മനാ അല്ല, സ്വപ്നത്തിലുമല്ലങ്ങേ
നേരിട്ടുള്‍ക്കൊള്ളുന്നതെന്ന്?
F തങ്ങളില്‍ തങ്ങളില്‍ കൈകൂപ്പി നേരില്‍
സമാധാനം നേരുന്നതെന്ന്?
A ദൈവമേ, തിരുവിഷ്‌ടം പോലെന്തും വരട്ടെ…
A എന്നാണിനി എന്നാണിനി എന്ന്…
നാവില്‍ നേരില്‍ ഞാന്‍ കുര്‍ബാന കൊള്ളും?
—————————————–
F പള്ളികള്‍ തഴുതിട്ടു വിജയിച്ചെന്നിരുളിലായ്
സാത്താന്‍ മൊഴിയുന്ന നേരം
M പള്ളികള്‍ തഴുതിട്ടു വിജയിച്ചെന്നിരുളിലായ്
സാത്താന്‍ മൊഴിയുന്ന നേരം
F ദൈവത്തിന്‍ വീടുകള്‍ അള്‍ത്താരയായതു
കണ്ടോയെന്നോതുന്നു ദൂതര്‍
M ഗാര്‍ഹിക സഭയിലെ അള്‍ത്താരയുണര്‍ന്നതു
കണ്ടോയെന്നോതുന്നു ദൂതര്‍
F ഏകനായ് ബലിയര്‍പ്പിച്ചതിലെന്നെയുമോര്‍ക്കുന്ന
ഇടയനെ ചേര്‍ക്കുന്നു നെഞ്ചില്‍
M ദൂരെയിരുന്നതില്‍ ആത്മനാ കൂടുമ്പോള്‍
മിഴി തുളുമ്പുന്നെന്റെയീശോ
A എല്ലാം വൈകാതെ കലങ്ങിത്തെളിയും
A ഓര്‍മ വച്ച നാള്‍ മുതല്‍
ഓസ്തിയില്‍ കണ്ട നാഥനെ
നുകരണം!
A കുഞ്ഞുനാള്‍ മുതലെന്റെ
മാനസത്തിന്റെ ഭാഗ്യമേ!
A കുഞ്ഞുനാള്‍ മുതലെന്റെ
മാനസത്തിന്റെ ഭാഗ്യമേ!

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Ennanini Ennanini Ennu...
Naavill Neril Njan Kurbana Kollum?
Ennanini Ennanini Ennu...
Naavill Neril Njan Kurbana Kollum?

Ennini Priyarodu Koode
Palliyil Nerittu Kurbana Koodum?
Ennente Idavakayoppam
Palliyil Koottaima Aakhoshicheedum?

Madhbhaha Munnil, Manasum Shareeravum
Arppikkan Ini Ennu Kazhiyum
Madhbhaha Munnil, Manasum Shareeravum
Arppikkan Ini Ennu Kazhiyum

-----

Thiri Minnum Althara Neril Kandonnente
Manam Onn Unarunnath Ennu
Thiri Minnum Althara Neril Kandonnente
Manam Onn Unarunnath Ennu

Manassil Sneham Malapadakkamai Pottunna
Perunnalu Koodunnath Ennu
Manassil Sneham Malapadakkamai Pottunna
Perunnalu Koodunnath Ennu

Aathmana Alla, Swapnathilumallange
Neritt Ulkkollunnath Ennu?
Thangalil Thangalil Kaikoopi Neril
Samadhanam Nerunnath Ennu?
Daivame Thiruvishtam Polenthum Varatte

Ennini Priyarodu Koode
Palliyil Nerittu Kurbana Koodum?

-----

Pallikal Thazhuthittu Vijayichennirulilaal
Saathan Mozhiyunna Neram

Daivathin Veedukal Altharayaayathu
Kando Ennothunnu Doothar
Garhika Sabhayile Altharayunarnnathu
Kando Ennothunnu Doothar

Ekanaai Baliyarppichathil Enneyumorkkunna
Idayane Cherkkunnu Nenjil
Dhoore Irunnathil Aathmana Koodumbol
Mizhi Thulumbunnente Eesho
Ellaam Vaikathe Kalangi Theliyum

Orma Vacha Naal Muthal
Osthiyil Kanda Nadhane
Nukaranam!

Kunjunaal Muthalente
Maanasathinte Bhagyame!
Kunjunaal Muthalente
Maanasathinte Bhagyame!

Your email address will not be published. Required fields are marked *




Views 72.  Song ID 4109

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.