Malayalam Lyrics

| | |

A A A

M എന്റെ ദൈവം മഹത്വത്തില്‍
ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍
സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍
ഏതും, കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു
A ഏതും, കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു
F വൈഷമ്യമുള്ളേതു കുന്നും
കരകേറി നടകൊള്‍വാന്‍
രക്ഷകനെന്‍ കാലുകള്‍ക്കു് വേഗമായ്
തീര്‍ന്നെന്‍, പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും
A തീര്‍ന്നെന്‍, പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും
—————————————–
F ആരുമെനിക്കില്ലെന്നോ ഞാന്‍
ഏകനായി തീര്‍ന്നുവെന്നോ
മാനസത്തിലാധിപൂണ്ടു ഖേദിപ്പാന്‍
സാധു, അന്ധനായി തീര്‍‌ന്നിടല്ലേ ദൈവമേ
A സാധു, അന്ധനായി തീര്‍‌ന്നിടല്ലേ ദൈവമേ
M എന്റെ നിത്യ സ്‌നേഹിതന്മാര്‍
ദൈവദൂത സംഘമത്രേ
ഇപ്പോളവര്‍ ദൈവമുമ്പില്‍ സേവയാം
എന്നെ കാവല്‍ ചെയ്‌തു ശുശ്രൂഷിപ്പാന്‍ വന്നീടും
A എന്നെ കാവല്‍ ചെയ്‌തു ശുശ്രൂഷിപ്പാന്‍ വന്നീടും
—————————————–
M ദുഃഖിതനായ് ഓടിപ്പോയ് ഞാന്‍
മരുഭൂവില്‍ കിടന്നാലും
എന്നെയോര്‍‌ത്തു ദൈവദൂതര്‍ വന്നീടും
ഏറ്റം, സ്‌നേഹചൂടോടപ്പവുമായ് വന്നീടും
A ഏറ്റം, സ്‌നേഹചൂടോടപ്പവുമായ് വന്നീടും
F നാളെയെക്കൊണ്ടെന്‍ മനസ്സില്‍
ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്റെ, കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു
A തന്റെ, കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു
—————————————–
F കാക്കകളെ വിചാരിപ്പിന്‍
വിതയില്ല കൊയ്‌ത്തുമില്ല
ദൈവം അവയ്‌ക്കായ് വേണ്ടതേകുന്നു
ലില്ലി പുഷ്‌പങ്ങള്‍ക്കുമവന്‍ ശോഭ നല്‍കുന്നു
A ലില്ലി പുഷ്‌പങ്ങള്‍ക്കുമവന്‍ ശോഭ നല്‍കുന്നു
M പത്മോസ് ദ്വീപില്‍ ഏകനായ് ഞാന്‍
വസിച്ചാലും ഭയമില്ല
സ്വര്‍ഗ്ഗം തുറന്നെന്റെ പ്രിയന്‍ വന്നീടും
മഹാദര്‍ശനത്താല്‍ വിവശനായ്‌ത്തീരും ഞാന്‍
A മഹാദര്‍ശനത്താല്‍ വിവശനായ്‌ത്തീരും ഞാന്‍
—————————————–
M ഹാ! മഹേശാ! കരുണേശാ!
പൊന്നു താതാ! നീയെനിക്കായ്
വേണ്ടതെല്ലാം ദയ തോന്നി നല്‍കുമ്പോള്‍
എന്റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്
A എന്റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്
A എന്റെ ദൈവം മഹത്വത്തില്‍
ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍
സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍
ഏതും, കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു
A ഏതും, കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ente Daivam Mahathwathil Aadravanaai Jeevikkumbol | എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍ Ente Daivam Mahathwathil Lyrics | Ente Daivam Mahathwathil Song Lyrics | Ente Daivam Mahathwathil Karaoke | Ente Daivam Mahathwathil Track | Ente Daivam Mahathwathil Malayalam Lyrics | Ente Daivam Mahathwathil Manglish Lyrics | Ente Daivam Mahathwathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ente Daivam Mahathwathil Christian Devotional Song Lyrics | Ente Daivam Mahathwathil Christian Devotional | Ente Daivam Mahathwathil Christian Song Lyrics | Ente Daivam Mahathwathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ente Daivam Mahathwathil
Aadravanaai Jeevikkumbol
Sadhu Njanee Kshoni Thannil Kleshippan
Ethum, Kaaryamillennente Ullam Chollunnu
Ethum, Kaaryamillennente Ullam Chollunnu

Vaishamyamullethu Kunnum
Kara Keri Nada Kolvan
Rekshakanen Kaalukalkku Vegamaai
Theernnen, Paathayil Njan Maanine Pol Odidum
Theernnen, Paathayil Njan Maanine Pol Odidum

-----

Aarumenikkillenno Njan
Eakanaai Theernnuvenno
Maanasathil Aadhi Poondu Khedhippan
Sadhu, Andhanayi Theernnidalle Daivame
Sadhu, Andhanayi Theernnidalle Daivame

Ente Nithya Snehithanmar
Daiva Dootha Sanghamathre
Ippolavar Daivamunpil Sevayaam
Enne Kaaval Cheythu Shushrooshippan Vannidum
Enne Kaaval Cheythu Shushrooshippan Vannidum

-----

Dhukhithanaai Odi Poi Njan
Marubhoovil Kidannalum
Enne Orthu Daiva Doothar Vannidum
Ettam, Sneha Choododappavumaai Vannidum
Ettam, Sneha Choododappavumaai Vannidum

Naalaye Konden Manassil
Levalesham Bharamilla
Oro Naalum Daivamenne Pottunnu
Thante Kailkalil Njan Dhinam Thorum Charunnu
Thante Kailkalil Njan Dhinam Thorum Charunnu

-----

Kaakale Vicharippin
Vithayilla Koithumilla
Daivam Avaikkaai Vendathekunnu
Lilli, Pushppangalkkumavan Shobha Nalkunnu
Lilli, Pushppangalkkumavan Shobha Nalkunnu

Pathmos Dweepil Ekanaai Njan
Vasichalum Bhayamilla
Swarggam Thurannente Priyan Vanneedum
Maha Dharshanathaal Vivashanaai Theerum Njan
Maha Dharshanathaal Vivashanaai Theerum Njan

-----

Ha Mahesha! Karunesha!
Ponnu Thatha Neeyenikkaai
Vendethellam Dhaya Thonni Nalkumbol
Ente Dhehi Vyadha Kalangunnathenthinaai
Ente Dhehi Vyadha Kalangunnathenthinaai

Ente Daivam Mahathvathil
Aadhravanaai Jeevikkumbol
Sadhu Njanee Kshoni Thannil Kleshippan
Ethum, Kaaryamillennente Ullam Chollunnu
Ethum, Kaaryamillennente Ullam Chollunnu

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 72.  Song ID 7236


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.