M |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
F |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
എന്താ നിന് തിരുപ്പാദ -
ച്ചെന്താര്‍കളാണിപ്പെട്ടി - |
F |
എന്താ നിന് തിരുപ്പാദ -
ച്ചെന്താര്‍കളാണിപ്പെട്ടി - |
A |
ട്ടന്തമില്ലാത്ത രക്തം
ചിന്തിക്കീരൊഴുകുന്നു |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
ദുഷ്ട വഴിക്കു ഞങ്ങ-
ളിഷ്ടം പോല്‍ നടന്നു നിന് |
M |
ദുഷ്ട വഴിക്കു ഞങ്ങ-
ളിഷ്ടം പോല്‍ നടന്നു നിന് |
A |
ശിഷ്ട പാദങ്ങള്ക്കാണി
കഷ്ടമേ തറച്ചല്ലോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
കല്ലിന്മേല് വീണു നിന്റെ
പുല്ലൂരി മുട്ടും പൊട്ടി |
F |
കല്ലിന്മേല് വീണു നിന്റെ
പുല്ലൂരി മുട്ടും പൊട്ടി |
A |
വല്ലാതെ മുറിപ്പെട്ടി-
ട്ടെല്ലുകള്‍ വെളിപ്പെട്ടു |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
വെള്ളപ്പൂന്തുടകളില്
കൊള്ളിച്ചോരടികളാല് |
M |
വെള്ളപ്പൂന്തുടകളില്
കൊള്ളിച്ചോരടികളാല് |
A |
തുള്ളിപ്പോയ് തോലും മാംസ-
മെള്ളോളമിടയില്ലാ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
മുട്ടാടിന് തോലുരിഞ്ഞു
വിട്ടോണം നിന്റെ നെഞ്ചിന് |
F |
മുട്ടാടിന് തോലുരിഞ്ഞു
വിട്ടോണം നിന്റെ നെഞ്ചിന് |
A |
കൊട്ടയും തോലുരിയ-
പ്പെട്ടപോല്‍ കാണുന്നല്ലോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
പക്ഷം നിറഞ്ഞ നിന്റെ
വക്ഷസ്സും ഞങ്ങള്‍ പാപ- |
M |
പക്ഷം നിറഞ്ഞ നിന്റെ
വക്ഷസ്സും ഞങ്ങള്‍ പാപ- |
A |
ശിക്ഷയ്ക്കായ് തുറന്നിട്ടും
പക്ഷത്തെ കാട്ടുന്നല്ലോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
ദന്തം കടഞ്ഞപോലെ
ചന്തം തുളുമ്പും കൈകള്‍ |
F |
ദന്തം കടഞ്ഞപോലെ
ചന്തം തുളുമ്പും കൈകള്‍ |
A |
കുന്തം പോലാണിയേറ്റു
ചിന്തുന്നു രക്തമേറ്റം |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
കൈകണക്കില്ലാതെ ഞാന്‍
ചെയ്ത പാപങ്ങള്‍ നിന്റെ |
M |
കൈകണക്കില്ലാതെ ഞാന്‍
ചെയ്ത പാപങ്ങള്‍ നിന്റെ |
A |
കൈകളെ കുരിശിന്മേല്
അയ്യോ തറച്ചീവണ്ണം |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
കുണ്ഠിതം ചങ്കിനേകും
കണ്ഠവും ദുഷ്ടര്‍ക്കുള്ള |
F |
കുണ്ഠിതം ചങ്കിനേകും
കണ്ഠവും ദുഷ്ടര്‍ക്കുള്ള |
A |
കണ്ഠക നഖങ്ങളെ
കൊണ്ടേറ്റം മുറിവേറ്റു |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
വാനവര്‍ കണ്ണിന്നേറ്റ-
മാനന്ദമേറും നിന്റെ |
M |
വാനവര്‍ കണ്ണിന്നേറ്റ-
മാനന്ദമേറും നിന്റെ |
A |
ആനനമടികളാല്‍
താനേ നിലച്ചുവീങ്ങി |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
മണ്ണില്‍ തുപ്പിക്കുരുടര്‍
കണ്ണുകള്‍ തെളിച്ച നിന് |
F |
മണ്ണില്‍ തുപ്പിക്കുരുടര്‍
കണ്ണുകള്‍ തെളിച്ച നിന് |
A |
കണ്ണിലും തുപ്പി യൂദര്‍
ദണ്ഡിപ്പിച്ചേറ്റം നിന്നെ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
കുപ്പയെപ്പോലെ നീചര്‍
തുപ്പലാല്‍ നനച്ചു നിന് |
M |
കുപ്പയെപ്പോലെ നീചര്‍
തുപ്പലാല്‍ നനച്ചു നിന് |
A |
ഒപ്പമില്ലാത്ത മുഖ-
മിപ്പോളീ ഭാഷയാക്കി |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
താബോര്‍ മലമേല്‍ സൂര്യ-
വാവുപോല്‍ കണ്ട മുഖം |
F |
താബോര്‍ മലമേല്‍ സൂര്യ-
വാവുപോല്‍ കണ്ട മുഖം |
A |
ഭാവം പകര്‍ന്നു മങ്ങി-
ച്ചാവിന്റെ രൂപമായി |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
മുള്ളിന്‍മുടി നിന് തല
യ്ക്കുള്ളില്‍ നിന്നൊഴുക്കീടും |
M |
മുള്ളിന്‍മുടി നിന് തല
യ്ക്കുള്ളില്‍ നിന്നൊഴുക്കീടും |
A |
വെള്ളം പോല്‍ വരും രക്തം
ഉള്ളം തകര്‍ക്കുന്നയ്യോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
മോഹത്തില്‍ ഞങ്ങള്‍ക്കുള്ള
ദാഹത്തെ നീക്കാന്‍ നിന്റെ |
F |
മോഹത്തില്‍ ഞങ്ങള്‍ക്കുള്ള
ദാഹത്തെ നീക്കാന്‍ നിന്റെ |
A |
ദേഹത്തെ ബലിയാക്കി
സ്നേഹത്തെ കാട്ടിക്കൊണ്ടു |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
സ്വര്ല്ലോകമേട്ടില് നിന്റെ
നല്ലോരാട്ടിന് കൂട്ടത്തെ |
M |
സ്വര്ല്ലോകമേട്ടില് നിന്റെ
നല്ലോരാട്ടിന് കൂട്ടത്തെ |
A |
എല്ലാം വീട്ടി ദുഃഖാബ്ധി-
ക്കല്ലോല കൂട്ടില്‍ വന്നു |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
പൊയ് പോയോരാടാമെന്നെ
ഇപ്പോലെ തേടിക്കണ്ടു |
F |
പൊയ് പോയോരാടാമെന്നെ
ഇപ്പോലെ തേടിക്കണ്ടു |
A |
കെല്പ്പോടെ തോളിലേറ്റി
മേല്പോട്ടുയര്ത്തിടാനോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
അപ്പാ! നീ തന്ന ദ്രവ്യ-
മെപ്പേരും നശിപ്പിച്ചു |
M |
അപ്പാ! നീ തന്ന ദ്രവ്യ-
മെപ്പേരും നശിപ്പിച്ചു |
A |
പില്പാടു വലഞ്ഞേറ്റ
മിപ്പോള്‍ നിന് കാല്ക്കല് വന്നേന് |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
പുത്രനെന്നുള്ള പേരി-
നെത്രയുമയോഗ്യന് ഞാന്‍ |
F |
പുത്രനെന്നുള്ള പേരി-
നെത്രയുമയോഗ്യന് ഞാന്‍ |
A |
വസ്ത്രവും കീറി നാറി
അത്ര വന്നടിമയായ് |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
ആട്ടിക്കളയാതെന്നെ
കൂട്ടണം നിന്റെ ദാസര്‍ |
M |
ആട്ടിക്കളയാതെന്നെ
കൂട്ടണം നിന്റെ ദാസര്‍ |
A |
കൂട്ടത്തിന്മേലും മേവാന്‍
കാട്ടേണം കൃപയെന്നില്‍ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
നിത്യപിതാവിനും തന്
സത്യ സൂനോ നിനക്കും |
F |
നിത്യപിതാവിനും തന്
സത്യ സൂനോ നിനക്കും |
A |
സ്തുത്യനാം റൂഹായിക്കും
നിത്യവും സ്തുതി സ്തോത്രം |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍ |
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍ |
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍ |
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍ |
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍ |
|
—————————————– |
|
EXTRA |
F |
മണ്ണിന്റെ മാലകറ്റാന്‍
വിണ്ണിന് സൗഭാഗ്യമേകാന്‍ |
M |
മണ്ണിന്റെ മാലകറ്റാന്‍
വിണ്ണിന് സൗഭാഗ്യമേകാന്‍ |
A |
മര്‍ത്യനായ് മണ്ണില്‍ വന്ന
രാജാധി രാജനീശോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
കൂട്ടം വിട്ടോടിയതാം
കുഞ്ഞാടിനെ തേടി |
F |
കൂട്ടം വിട്ടോടിയതാം
കുഞ്ഞാടിനെ തേടി |
A |
കാടുകള്‍ തോറും അല-
ഞ്ഞീടുന്ന നല്ലിടയാ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
കാണാതെ പോയ തന്റെ
ആടിനെ കണ്ടിടുമ്പോള്‍ |
M |
കാണാതെ പോയ തന്റെ
ആടിനെ കണ്ടിടുമ്പോള്‍ |
A |
മാറോടു ചേര്ത്തണിച്ചി-
ട്ടോമനിക്കും സ്നേഹമല്ലോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
M |
കാനായിലെ വിരുന്നില്‍
കല്‍ഭരണി തന്നിലെ |
F |
കാനായിലെ വിരുന്നില്‍
കല്‍ഭരണി തന്നിലെ |
A |
വെള്ളത്തെ വീര്യമേറും
വീഞ്ഞാക്കി യേശു ദേവന് |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |
|
—————————————– |
F |
വിശ്വാസമോടെ തന്റെ
വസ്ത്രഞ്ചലത്തില് തൊട്ട് |
M |
വിശ്വാസമോടെ തന്റെ
വസ്ത്രഞ്ചലത്തില് തൊട്ട് |
A |
നാരിക്കു സൗഖ്യമേകി
കാരുണ്യരൂപനീശോ |
|
|
A |
എന്തോ നീ തിരഞ്ഞു വന്നീ
വന്‍ പാപിയുള്ളില്‍
എന്തോ നീ തിരഞ്ഞു വന്നു |