Malayalam Lyrics

| | |

A A A

My Notes
M ​ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍
യാത്രയാകട്ടെ ശാന്തമായ്
F ​ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍
യാത്രയാകട്ടെ ശാന്തമായ്
M ഓര്‍ത്താലോ ലോക ജീവിതം ഒരു
സത്രമല്ലയോ പാര്‍ക്കുവാന്‍
F ഓര്‍ത്താലോ ലോക ജീവിതം ഒരു
സത്രമല്ലയോ പാര്‍ക്കുവാന്‍
M നേരമാകുമ്പോള്‍ സ്വന്ത വീടതില്‍
ചേരുവാന്‍ നമ്മള്‍ പോകണം
F നേരമാകുമ്പോള്‍ സ്വന്ത വീടതില്‍
ചേരുവാന്‍ നമ്മള്‍ പോകണം
A ​ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍
യാത്രയാകട്ടെ ശാന്തമായ്
A ​ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍
യാത്രയാകട്ടെ ശാന്തമായ്
—————————————–
M അല്‍പ്പകാലമീ യാത്രക്കാര്‍ നമ്മള്‍
പാരിന്‍ വീഥിയില്‍ ഒന്നിച്ചു
F തമ്മില്‍ തമ്മില്‍ നാം സ്‌നേഹിച്ചു
സുഖ ദുഃഖമേതുമേ പങ്കിട്ടു
M എപ്പോള്‍ ദൈവം വിളിച്ചാലോമങ്ങ്
പോകയെന്നതല്ലേ ചിതം
F ​ഉണര്‍വു ​നിദ്രയോ ജോലിയെന്നല്ല
​എപ്പോഴായാലും പോകണം
M ഏതൊരാപത്തു വന്നാലും
ഓടിയെത്തുന്ന പ്രിയ സ്‌നേഹിതരേ ​
F ഏതൊരാപത്തു വന്നാലും
ഓടിയെത്തുന്ന പ്രിയ സ്‌നേഹിതരേ ​
M ഒറ്റപ്പെട്ടൊരു നേരത്തും
വിട്ടു പോകാതെ കൂടെ നിന്നവരെ
F ഒറ്റപ്പെട്ടൊരു നേരത്തും
വിട്ടു പോകാതെ കൂടെ നിന്നവരെ
M വീട്ടുവാനെനിക്കാകുമോ
ആത്മ ഭാവമാം കടപ്പാടുകള്‍
F നിങ്ങളെന്‍ ശവമഞ്ചം പേറുക
എന്നെ ദൈവത്തിനേകുക
M എന്റെ ജീവന്റെ ജീവനാകുന്ന
മക്കളെ പോയിടട്ടെ ഞാന്‍
F എന്റെ പ്രാണന്റെ ഭാഗമായ് തീര്‍ന്ന
എന്‍ സഖിക്കുമെന്‍ വന്ദനം
—————————————–
F ​വിടരും മുമ്പങ്ങ് വാടും പൂമുട്ടു
പോലവേ ഞാനും പോകുന്നു
M യൗവനത്തില്‍ ഞാന്‍ പോകുന്നതോര്‍ത്തു
നൊന്തു നീറേണ്ടന്‍ പ്രിയരേ
F സ്വര്‍ഗ്ഗ സീയോനില്‍ ഞാനിനിയൊരു
സുന്ദര സൂനമാകട്ടെ
M സ്വര്‍ഗ്ഗ താതന്റെ നീതി ഭൂവിലെ
വാസക്കാലം അഗ്രാഹ്യമായ്
F പ്രായമേറിയ കാലത്ത്
വീട്ടില്‍ സ്ഥാനമില്ലാതായ് തീര്‍ന്നപ്പോള്‍
M പ്രായമേറിയ കാലത്ത്
വീട്ടില്‍ സ്ഥാനമില്ലാതായ് തീര്‍ന്നപ്പോള്‍
F പൊന്നു മക്കളെ നിങ്ങള്‍ക്കായ് ഞാന്‍
നൊന്ത കാലമങ്ങ് ഓര്‍മ്മിച്ചു
M പൊന്നു മക്കളെ നിങ്ങള്‍ക്കായ് ഞാന്‍
നൊന്ത കാലമങ്ങ് ഓര്‍മ്മിച്ചു
F മക്കള്‍ പോലും മറന്നലോയെന്ന്
ഓര്‍ത്തു കണ്ണു തുളുമ്പിപോയി
M സാരമില്ലെന്റെ മക്കളെ നിങ്ങള്‍
ഒന്നുമോര്‍ത്തിനി കേണേണ്ട
—————————————–
M ജ്ഞാനമേകി വളര്‍ത്തിയ
ഗുരുഭൂതരെ വിടചൊല്ലുന്നു
F നല്ല മാതൃകയാലെ നല്‍കിയ
ബോധനം മറക്കില്ല ഞാന്‍
M എന്റെ ഭാഗത്തു എപ്പോഴെങ്കിലും
നിന്ദ വന്നെങ്കില്‍ പൊറുക്കണേ
F പൂക്കള്‍ ഏന്തിയ അന്ത്യയാത്രയില്‍
നിങ്ങളും വന്നു കൂടണേ
M വിട ചൊല്ലുന്നെന്റെ വീടിനോടുമെന്‍
നല്ലൊരാമയല്‍ക്കാരോടും
F എന്നെ നന്നായറിഞ്ഞു സ്‌നേഹിച്ച
എല്ലാവര്‍ക്കുമെന്‍ വന്ദനം
M എന്നെയോര്‍ത്തിനി കേഴല്ലേ മേലില്‍
താണുമങ്ങല്ലേ പ്രത്യാശ
F ഓര്‍ത്തുകൊള്ളുക നിങ്ങളും നാളെ
കൂടെപോരേണ്ടോരാന്നെന്നു
M ​പുനരുത്ഥാനവും ജീവനുമാം നാഥന്‍
എന്നെ തേടി വരുന്നിതാ
F രക്ഷിക്കപ്പെട്ടോര്‍ക്കുള്ള പൊന്മുടി
കര്‍ത്തന്‍ നീട്ടുന്നെന്‍ നേര്‍ക്കായി
A ​ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍
യാത്രയാകട്ടെ ശാന്തമായ്
A ​ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍
യാത്രയാകട്ടെ ശാന്തമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lokhame Ente Gehame Njan | ലോകമേ​ എന്റെ ഗേഹമേ ​ഞാന്‍ യാത്രയാകട്ടെ ശാന്തമായ് Lokhame Ente Gehame Njan Lyrics | Lokhame Ente Gehame Njan Song Lyrics | Lokhame Ente Gehame Njan Karaoke | Lokhame Ente Gehame Njan Track | Lokhame Ente Gehame Njan Malayalam Lyrics | Lokhame Ente Gehame Njan Manglish Lyrics | Lokhame Ente Gehame Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhame Ente Gehame Njan Christian Devotional Song Lyrics | Lokhame Ente Gehame Njan Christian Devotional | Lokhame Ente Gehame Njan Christian Song Lyrics | Lokhame Ente Gehame Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokhame Ente Gehame Njan
Yathrayakatte Shanthamaai
Lokhame Ente Gehame Njan
Yathrayakatte Shanthamaai

Orthaallo Lokha Jeevitham Oru
Sathramallayo Paarkkuvaan
Orthaallo Lokha Jeevitham Oru
Sathramallayo Paarkkuvaan

Neramakumbol Swantha Veedathil
Cheruvaan Nammal Pokanam
Neramakumbol Swantha Veedathil
Cheruvaan Nammal Pokanam

Lokhame Ente Gehame Njan
Yathrayakatte Shanthamaai
Lokhame Ente Gehame Njan
Yathrayakatte Shanthamaai

-----

Alppa Kaalamee Yathrakkaar Nammal
Parithin Veedhiyil Onnichu
Thammil Thammil Nam Snehichu
Sukha Dhukhamethume Pankittu

Eppol Daivam Vilichalomangu
Pokayennathalle Chitham
Unarvu Nidhrayo Joliyennalla
Eppozhayalum Pokanam

Ethorapathu Vannalum
Odiyethunna Priya Snehithare
Ethorapathu Vannalum
Odiyethunna Priya Snehithare

Ottapettoru Nerathum
Vittu Pokathe Koode Ninnavare
Ottapettoru Nerathum
Vittu Pokathe Koode Ninnavare

Veettuvaan Enikkakumo
Aathma Bhavamaam Kadappadukal
Ningal En Shavamanjam Peruka
Enne Daivathinekuka

Ente Jeevante Jeevanakunna
Makkale Poyidatte Njan
Ente Praanante Bhagamaai Theernna
En Sakhikkum En Vandhanam

-----

Vidarum Munb Angu Vaadum Poomottu
Polave Njanum Pokunnu
Yauvanathil Njan Pokunnathorthu
Nonthu Neerenden Priyare

Swargga Seeyonil Njaniniyoru
Sundhara Soonamakatte
Swargga Thaathante Neethi Boovile
Vaasakkaalam Agrahyamaai

Prayameriya Kaalathu
Veettil Sthanamillathai Theernappol
Prayameriya Kalathu
Veettil Sthanamillathai Theernnappol

Ponnu Makkale Ningalkkai Njan
Nontha Kalamang Ormmichu
Ponnu Makkale Ningalkkai Njan
Nontha Kalamang Ormmichu

Makkal Polum Marannalo Ennu
Orthu Kannu Thulumbi Poi
Saramillente Makkale Ningal
Onnum Orthini Kenenda

-----

Njanameki Valarthiya
Gurubhuthare Vida Chollunnu
Nalla Mathrukayaale Nalkiya
Bhodhanam Marakkilla Njan

Ente Bhagathu Eppozhenkilum
Nindha Vannenkil Porukkane
Pookkalenthiya Anthya Yathrayil
Ningalum Vannu Koodane

Vida Chollunnente Vidinodumen
Nalloraamayalkkarodum
Enne Nannai Arinju Snehicha
Ellavarkkumen Vandhanam

Enne Orthini Kezhalle Melil
Thaanu Mangalle Prathyasha
Orthukolluka Ningalum Nale
Koode Porendor Annennu

Punaruthanavum Jeevanumaam Nadhan
Enne Thedi Varunnithaa
Rakshikkapettorkkulla Ponmudi
Karthan Neettunnen Nerkkayi

Lokame Ente Gehame Njan
Yathrayakatte Shanthamaai
Lokame Ente Gehame Njan
Yathrayakatte Shanthamaai

lokame lokhame lokameyente lokhameyente njaan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *
Views 1201.  Song ID 5833


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.