Malayalam Lyrics
My Notes
മംഗല്യപ്പാട്ടു / മംഗല്യം വട്ടക്കളി
M | മംഗല്യമെന്നതിന്റെ ഭംഗി പറവതിന്നു എങ്ങും നിറഞ്ഞ കന്നി അങ്ങിന്നരുള്‍ തരിക |
F | ചുറ്റിലിരിക്കും ജനം കുറ്റം കുറകള്‍ കണ്ടാല്‍ പെറ്റ മാതാവേ പോലെ കുറ്റം പൊറുത്തീടേണം |
M | കറ്റാര്‍ കുഴലിയാളെ പെറ്റു വളര്‍ത്തോരമ്മ ഉറ്റൊരു താതനോടു പെട്ടെന്നുരത്താമൊഴി |
F | കെട്ടിന്നവള്‍ക്കടുത്തു പെട്ടെന്നൊരു ചെറുക്കന്‍ ഇഷ്‌ടം വരുമെടുത്തു ഒട്ടും വൈകാതെ കണ്ടു |
—————————————– | |
F | എന്ന മൊഴികള്‍ കേട്ടിട്ടന്നു തിരഞ്ഞു താതന്‍ നന്നു പുരുഷനെന്നിട്ടന്നു വരം കൊടുത്തു |
M | അന്നേയറിഞ്ഞു താതനന്നു പുരുഷനുമായ് അന്നച്ചാരം കൊടുത്തു പെണ്ണിനെ ചെന്നു കണ്ടു |
F | ഖണ്ഡിച്ചു കല്യാണവുമെണ്ണിക്കുറിച്ച നാളില്‍ പുത്തന്‍ പനയോലയില്‍ ചിത്രമെഴുത്തുപെട്ടു |
M | കര്‍ത്തന്‍ വിളിച്ചു ചൊല്ലി ശുദ്ധമാം പൂജ നേരം കോലാഹലത്തോടങ്ങു നാലു ദിശിയറിഞ്ഞു |
—————————————– | |
M | ചെത്തി വഴി പറമ്പിലെത്തുന്നവര്‍ക്കുവേണ്ടി ഇട്ടൊരു പന്തലൊക്കെ പട്ടാല്‍ വിതാനം ചെയ്‌തു |
F | വെട്ടം കൊളുത്തി നീളെയിട്ടു മണര്‍ക്കോലവും കൂടി വരുന്നു ജനം പാടേ കല്യാണ വീട്ടില്‍ |
M | ചെന്നങ്ങറിയിക്കയാല്‍ ചെന്നു ചെറുക്കനന്നു പോകാം പള്ളിക്കലെന്നു പോവാന്‍ മുതിര്‍ന്നവാറെ |
F | വേഗം പെണ്ണു നടന്നു യോഗം പിന്നെ നടന്നു വെള്ളച്ചമയത്തോടെ പള്ളിയകം പുകിന്തു |
—————————————– | |
F | അമ്പുറ്റ കന്നി ചെന്നു കുമ്പിട്ടകമലരില്‍ കമ്പം കളവതിന്നായ് കുമ്പസാരിച്ചു പിന്നെ |
M | വേണ്ടും വചനം ചൊല്ലി കയ്യും പിടിപ്പിച്ചിട്ടു കയ്യാലെയുന്നിയവന്‍ കയ്യാലെ കെട്ടി താലി |
F | പട്ടുമണിഞ്ഞവരെ കസേരമേലിരുത്തി ഇട്ടു തരത്തില്‍ വള പെട്ടെന്നു ഭൂഷണങ്ങള്‍ |
M | കൂന്തലഴിച്ചു തല കോന്തിയൊതുക്കിക്കെട്ടി വേന്തന്‍ മുടികള്‍ വച്ചു കാന്തി കലരുന്മണ്ണം |
—————————————– | |
M | പെണ്ണും ചെറുക്കനുമായ് കണ്ണാടി മിന്നും പോലെ കണ്ണുമെഴുതി കുറി അഞ്‌ജനം കൊണ്ടു തൊട്ടു |
F | മെല്ലെയിരുവരേയും ആനപ്പുറത്തിരുത്തി നല്ല തോഴുമ്മക്കാരന്‍ മുന്നിലകമ്പടിയും |
M | ഒത്തു നടനടകള്‍ ചൊല്ലി നടന്നുടനെ ഏകാന്ത പെണ്‍കൊടിമാര്‍ വായ്‌ക്കുരവയുമിട്ടു |
F | വാദ്യമേളവും നല്ല കൊട്ടും കുരവകളും കുന്തമെറിഞ്ഞു നല്ല പന്താട്ടം കാണ്‍മിനിന്നു |
—————————————– | |
A | എന്തെന്തു കാണേണ്ടുന്നു ചിന്തിച്ചു കാണികളും കോലാഹലത്തോടങ്ങു ചാല പുകിന്ത ശേഷം |
A | ആലാഹാനായന്‍ തന്നെ പാടി സ്‌തുതിക്കുന്നേറ്റം ആലാഹാനായന്‍ തന്നെ പാടി സ്‌തുതിക്കുന്നേറ്റം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mangalyamennathinte Bhangi Paravathinnu | മംഗല്യമെന്നതിന്റെ ഭംഗി പറവതിന്നു എങ്ങും നിറഞ്ഞ കന്നി അങ്ങിന്നരുള്‍ തരിക Mangalyamennathinte Bhangi Paravathinnu Lyrics | Mangalyamennathinte Bhangi Paravathinnu Song Lyrics | Mangalyamennathinte Bhangi Paravathinnu Karaoke | Mangalyamennathinte Bhangi Paravathinnu Track | Mangalyamennathinte Bhangi Paravathinnu Malayalam Lyrics | Mangalyamennathinte Bhangi Paravathinnu Manglish Lyrics | Mangalyamennathinte Bhangi Paravathinnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mangalyamennathinte Bhangi Paravathinnu Christian Devotional Song Lyrics | Mangalyamennathinte Bhangi Paravathinnu Christian Devotional | Mangalyamennathinte Bhangi Paravathinnu Christian Song Lyrics | Mangalyamennathinte Bhangi Paravathinnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Engum Niranja Kanni Anginnarul Tharika
Chuttil Irikkum Janam Kuttam Kurakal Kandaal
Petta Mathave Pole Kuttam Porutheedenam
Kattaar Kuzhaliyaale Pettu Valarthoramma
Uttoru Thaathanodu Pettennurathaa Mozhi
Kettinn Avalkkaduthu Pettennoru Cherukkan
Ishtam Varumeduthu Ottum Vaikathe Kandu
-----
Enna Mozhikal Kettitt Annu Thiranju Thaathan
Nannu Purushanennitt Annu Varam Koduthu
Anne Arinju Thaathan Nannu Purushanumaai
Annachaaram Koduthu Pennine Chennu Kandu
Khandichu Kalyanavum Ennikkuricha Naalil
Puthan Panayolayil Chithramezhuthu Pettu
Karthan Vilichu Cholli Shudhamaam Pooja Neram
Kolahalathod Angu Naalu Dhishi Arinju
-----
Chethi Vazhi Parambil Ethunnavarkkuvendi
Ittoru Panthalokke Pattaal Vithanam Cheythu
Vettam Koluthi Neele Ittu Manarkkolavaum
Koodi Varunnu Janam Paade Kalyana Veettil
Chennang Ariyikkayaal Chennu Cherukkan Annu
Pokaam Pallikkal Ennu Povaan Muthirnnavaare
Vegam Pennu Nadannu Yogam Pinne Nadannu
Vella Chamayathode Palliyakam Pukinthu
-----
Ambutta Kanni Chennu Kumbittaka Malaril
Kambam Kalavathinnaai Kumbasarichu Pinne
Vendum Vachanam Cholli Kayyum Pidippichittu
Kayyale Oonni Avan Kayyaale Ketti Thaali
Pattum Aninjavare Kaseramel Iruthi
Ittu Tharathil Vala Pettennu Bhooshanangal
Koonthalazhichu Thala Konthi Othukki Ketti
Venthan Mudikal Vachu Kaanthi Kalarum Vannam
-----
Pennum Cherukkanumaai Kannadi Minnum Pole
Kannum Ezhuthi Kuri Anjanam Kondu Thottu
Melle Iruvareyum Aana Purathiruthi
Nalla Thozhumma Karan Munnilakambadiyum
Othu Nada Nadakal Cholli Nadannudane
Ekantha Penn Kodimaar Vaai Kuravayum Ittu
Vadhya Melavum Nalla Kottu Kuravakalum
Kuntham Erinju Nalla Panthaattam Kaanman Innu
-----
Enthenthu Kaanendunnu Chinthichu Kaanikalum
Kolahalathod Angu Chaala Pookintha Shesham
Aalahanaayan Thanne Paadi Sthuthikkunnettam
Aalahanaayan Thanne Paadi Sthuthikkunnettam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet