Njan Arodithellam Parayum


Kester

in

The Passion

M ​ഞാന്‍ ആരോടിതെല്ലാം പറയും
പാന പാത്രം ഇന്നാരൊപ്പം കുടിക്കും
പാവന സ്നേഹമേ​, മനം​ ​ഉഴറുമ്പോള്‍ ഞാന്‍
കാണുന്നില്ലാരെയുമൊപ്പം
ഈ ആരാധന മാത്രം ആശ്വാസം
F ​ഞാന്‍ ആരോടിതെല്ലാം പറയും
പാന പാത്രം ഇന്നാരൊപ്പം കുടിക്കും
പാവന സ്നേഹമേ​, മനം​ ​ഉഴറുമ്പോള്‍ ഞാന്‍
കാണുന്നില്ലാരെയുമൊപ്പം
ഈ ആരാധന മാത്രം ആശ്വാസം
—————————————–
M ​മരണം പോല്‍ അപമാനം പെ​യ്‌ത മണിക്കൂറില്‍
പ്രിയരെല്ലാം തള്ളിപ്പറഞ്ഞു എന്നെ
F ​കൊല്ലപ്പെടാനുള്ള കുഞ്ഞാടിനെപ്പോലെ
പരിഹാസമേറ്റങ്ങു നി​ന്നു പോയ് ഞാന്‍
M ​ജീവിച്ചിരിപ്പുണ്ടോ എ​ന്നു പോലുമൊന്നു
അന്വേഷിക്കാനായിട്ടാരുമില്ല
F ​പാതാളത്തോളം ഞാന്‍ താഴുമ്പോളും നാഥാ
അവരെല്ലാം ഉയ​രാനായി പ്രാര്‍ത്ഥിക്കുന്നു
A ​ഈ ആരാധന മാത്രം ആശ്വാസം
—————————————–
F ​പാദം കഴുകി നമ​സ്‌കരിച്ചോര്‍ തന്നെ
എന്നെ ചവിട്ടി കടന്നു പോയി
M ​ഒരുമിച്ചൊരേ മേശയില്‍ പങ്കു ചേര്‍ന്നവര്‍
ദൂരെ നിന്ന് എന്‍ കണ്ണീര്‍ ആഘോഷിച്ചു
F ​നന്ദിയാലൊരുപാട് ​സ്‌തുതി പാടിയോര്‍ തന്നെ
നിന്ദനം കൊണ്ടെന്റെ മനം തകര്‍ത്തു
M ​നന്മയവര്‍ക്കും ഞാന്‍ നേരുന്നെന്‍ ദൈവമേ
നന്ദി ചൊല്ലുന്നെല്ലാമെല്ലാം ഓര്‍ത്തു
A ഞാന്‍ ആരോടിതെല്ലാം പറയും
പാന പാത്രം ഇന്നാരൊപ്പം കുടിക്കും
പാവന സ്നേഹമേ​, മനം​ ​ഉഴറുമ്പോള്‍ ഞാന്‍
കാണുന്നില്ലാരെയുമൊപ്പം
ഈ ആരാധന മാത്രം ആശ്വാസം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Njan Aarodithellam Parayum
Paana Paathram Innaaroppam Kudikkum
Paavana Snehame, Manam Uzharumbol Njan
Kaanunnillareyum Oppam
Ee Aaraadhana Maathram Aashwasam

Njan Aarodithellam Parayum
Paana Paathram Innaaroppam Kudikkum
Paavana Snehame, Manam Uzharumbol Njan
Kaanunnillareyum Oppam
Ee Aaraadhana Maathram Aashwasam

-----

Maranam Pol Apamaanam Peytha Manikkooril
Priyarellam Thallipparanju Enne
Kollapedan Ulla Kunjaadine Pole
Parihasamettangu Ninnu Poyi Njan

Jeevichirippundo Ennu Polum Onnu
Anweshikkanaayitt Aarumilla..
Paathaalatholam Njan Thazhumbolum Naadha
Avar Ellam Uyaraanaai Praarthikkunnu
Ee Aaraadhana Maathram Aashwasam

-----

Paadham Kazhuki Namaskarichor Thanne
Enne Chavitti Kadannu Poyi
Orumichore Meshayil Panku Chernnavar
Dhoore Ninn En Kanneer Aakhoshichu

Nandhiyaal Orupad Sthuthi Paadiyor Thanne
Nindhanam Kond Ente Manam Thakarthu
Nanmayavarkkum Njan Nerunnen Daivame,
Nandhi Chollunnellam Ellaamorthu

Njan Aarodithellam Parayum
Paana Paathram Innaaroppam Kudikkum
Paavana Snehame, Manam Uzharumbol Njan
Kaanunnillareyum Oppam
Ee Aaraadhana Maathram Aashwasam

Your email address will not be published. Required fields are marked *




Views 22.  Song ID 4872

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.