Malayalam Lyrics

| | |

A A A

My Notes

സൂത്താറ നമസ്‌കാരത്തിലെ മാര്‍ അപ്രേമിന്റെ ബോവൂസോ

M ഞങ്ങള്‍ക്കുള്ള കര്‍ത്താവേ
ഞാനിഹ നിദ്രയൊഴിഞ്ഞിട്ട്
ഉണര്‍വ്വോടെ നിന്‍ തിരുമുമ്പില്‍
നില്‍പ്പാനെനിക്കു നീ നല്‍കണമേ
F വീണ്ടും ഞാനുറങ്ങുന്നാകില്‍
എനിക്കുള്ള എന്റെ ഉറക്കം
കര്‍ത്താവേ നിന്‍ തിരുമുമ്പില്‍
ദോഷം കൂടാതാകണമേ
M എന്നുണര്‍ച്ചയില്‍ ഞാന്‍ ചതിപെടുകില്‍
നിന്‍ നന്മയില്‍ ഞാന്‍ പൊറുക്കപ്പെടും
ഉറക്കത്തില്‍ ഞാന്‍ പിഴച്ചെങ്കില്‍
പൊറുപ്പാന്‍ കരുണ നീ ചെയ്യണമേ
F തവ ക്ഷീണത്തില്‍ സ്‌ക്കീപ്പായാല്‍
നല്ലയുറക്കമെനിക്കു നീ താ
ആകാ സ്വപ്‌നമശുദ്ധിയില്‍ നി-
ന്നെന്നെ നീ രക്ഷിച്ചുകൊള്ളണമേ
M നിരപ്പു നിറഞ്ഞ ഉറക്കത്തില്‍
രാവൊക്കെ എന്നെ നീ ഭരിക്കാ
തണ്യവരും വേണ്ടാനിനവും
എന്നില്‍ മുഷ്‌ക്കരമാക്കല്ലേ.
F നിന്റെയടിയാന്‍ ഞാനതിനാ-
ലെന്റെ സന്ധുക്കള്‍ കാപ്പാനായ്,
വെളിവിനുടെ മാലാഖായെ
എനിക്കു നീ തരണം കര്‍ത്താവേ
M ദ്വേഷതപെട്ടയപേക്ഷയില്‍ നി-
ന്നെന്നെ നീ രക്ഷിച്ചുകൊള്ളണമേ
ഉയിര്‍പ്പെട്ട നിന്‍ ദേഹത്തെ
ഞാനനുഭവിച്ചെന്നതിനാലെ
F ഞാന്‍ ചരിഞ്ഞനുകൂലത്താലുറങ്ങുമ്പോള്‍
നിന്റെ ചോരയെനിക്കു കാവല്‍
നിന്‍ മനച്ചിലിനുടെ സ്വതകര്‍മ്മം
നിന്‍ കൃപയോടെ നല്‍കണമേ
M നിന്‍ കൈ മെനഞ്ഞ ശരീരത്തെ
നിന്റെ വലത്തേതാക്കണമേ,
നിന്റെ കരുണകള്‍ കോട്ടയതാ-
യെനിക്കു നീ ചുറ്റിച്ചുകൊള്ളണമേ
F ശരീരമടങ്ങിയുറങ്ങുമ്പോള്‍
കാവലതായതു നിന്‍ ശക്തി
സൗരഭ്യമായ ധുപം പോല്‍
എന്റെ ഉറക്കം തിരുമുമ്പില്‍
M നിന്നെപ്പെറ്റെന്നമ്മയുടെ
നിന്നോടുള്ളയപേക്ഷയാലെ
എനിക്കുള്ള ശയനത്തിന്മേല്‍
തിന്മപ്പെട്ടവനണയരുതേ
F എനിക്കുവേണ്ടീട്ടുണ്ടായെന്ന
നിനക്കുള്ള പൂജയാലെ
എന്നെ വ്യസനത്തിലാക്കായ്‌വാന്‍
സാത്താനെ നീ മുടക്കണമേ
M കര്‍ത്താവേ നിന്‍ പറഞ്ഞൊപ്പ്
എന്റെ പക്കല്‍ തികയ്‌ക്കണമേ
നിനക്കുള്ള സ്ലീബായാലെ
എന്റെ ആയുസ്സു കാക്കണമേ
F ഞാനുണരപ്പെട്ടെന്നപ്പോള്‍
നിന്നെ ഞാന്‍ കൊണ്ടാടുവാന്‍
എന്റെ തളര്‍ച്ചയുടെ പക്കല്‍
നിന്റെ ഉപവി നീ കാട്ടണമേ
M നിന്‍ തിരുമനസ്സിനെ ഞാനറിഞ്ഞ്
ഞാനതിനെ ചെയ്‌വാനായി
നിന്‍ തിരു മനോഗുണമതിനാലെ
എനിക്കു നീ മനോഗുണം ചെയ്യണമേ
F നിരപ്പു നിറഞ്ഞോരന്തിയെയും
പുണ്യത്വത്തിനുടെ രാവും
ഞങ്ങളുടെ രക്ഷാകരന്‍ മ്‌ശിഹാ
കര്‍ത്താവേ അടിയാര്‍ക്കു നീ തരിക
M വെളിവില്‍ താന്‍ പ്രകാശിച്ചു
വെളിവില്‍ തന്നെ പാര്‍ക്കുന്നു
വെളിവിനുടെ സുതരായവരും
നിന്നെത്തന്നെ വന്ദിക്കുന്നു
F നിനക്കു സ്‌തുതി നിന്നനുഗ്രഹങ്ങള്‍
ഞങ്ങടെ മേലുമതാകണമേ
ഇഹലോകത്തിലുമതുപോലെ
പരലോകത്തിലുമാകണമേ
M എന്റെ കര്‍ത്താവേ നിനക്കു സ്‌തുതി
നിനക്കു സ്‌തുതി, സ്‌തുതി നിനക്കു സ്‌തുതി
ആയിരങ്ങളുടെ ആയിരവും
അളവുകൂടാതെ നിനക്കു സ്‌തുതി
F നമസ്‌ക്കാരം കേള്‍ക്കുന്നവനേ
യാചനകള്‍ നല്‍കുന്നവനേ
ഞങ്ങളുടെ നമസ്‌ക്കാരം കേട്ട്
യാചനകള്‍ നല്‍കീടണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njangalkkulla Karthave (Shayana Namaskaram) | ഞങ്ങള്‍ക്കുള്ള കര്‍ത്താവേഞാനിഹ നിദ്രയൊഴിഞ്ഞിട്ട് Njangalkkulla Karthave Lyrics | Njangalkkulla Karthave Song Lyrics | Njangalkkulla Karthave Karaoke | Njangalkkulla Karthave Track | Njangalkkulla Karthave Malayalam Lyrics | Njangalkkulla Karthave Manglish Lyrics | Njangalkkulla Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njangalkkulla Karthave Christian Devotional Song Lyrics | Njangalkkulla Karthave Christian Devotional | Njangalkkulla Karthave Christian Song Lyrics | Njangalkkulla Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njangalkkulla Karthave
Njaniha Nidhra Ozhinjittu
Unarvode Nin Thirumunpil
Nilppaan Enikku Nee Nalkaname

Veendum Njan Urangunnaakil
Enikkulla Ente Urakkam
Karthave Nin Thirumunpil
Dhosham Koodaathakaname

En Unarchayil Njan Chathipedukil
Nin Nanmayil Njan Porukkappedum
Urakkathil Njan Pizhachenkil
Poruppaan Karuna Nee Cheyyaname

Thava Ksheenathil Skeeppaayaal
Nalla Urakkam Enikku Nee Thaa
Aaka Swapnam Ashudhiyil Nin
Enne Nee Rakshichukollaname.

Nirappu Niranja Urakkathil
Raavokke Enne Nee Bharikka
Thanyavarum Venda Ninavum
Ennil Mushkkaramaakkalle.

Ninte Adiyaan Njanathinaal
Ente Sandhikal Kaappaanaai
Velivinude Malakhaye
Enikku Nee Tharanam Karthave

Dweshathappetta Apekshayil Nin
Enne Nee Rakshichukollaname
Uyirppetta Nin Dhehathe
Njan Anubhavichennathinaale.

Njan Charinj Anukulathaal Urangumbol
Ninte Chora Enikku Kaaval
Nin Manachilinude Swatha Karmmam
Nin Krupayode Nalkaname

Nin Kai Menanja Shareerathil
Ninte Valathethaakkaname
Ninte Karunakal Kottayathaa
Enikku Nee Chuttichukollaname

Shareeram Adangi Urangumbol
Kaavalathaayathu Nin Shakthi
Saurabhyamaya Dhoopam Pol
Ente Urakkam Thirumumbil

Ninne Pettenn Ammayude
Ninnodulla Apekshayaale
Enikkulla Shayanathinmel
Thinmappettavan Anayaruthe

Enikku Vendeettundayenna
Ninakkulla Poojayaale
Enne Vyasanathilaakkaaivaan
Sathaane Nee Mudakkaname

Karthave Nin Paranjoppu
Ente Pakkal Thikaikkaname
Ninakkulla Sleebaayaale
Ente Aayoossu Kaakkaname

Njaan Unarappettennappol
Ninne Njaan Kondaaduvaan
Ente Thalarchayude Pakkal
Ninte Upavi Nee Kaattaname

Nin Thirumanassine Njaan Arinju
Njanathine Cheivaanaayi
Nin Thirumanogunam Athinaale
Enikku Nee Manogunam Cheyyaname

Nirappu Niranjoranthiyeyum
Punyathwathinnude Raavum
Njangalude Rakshakaran M'shiha
Karthave Adiyaarkku Nee Tharika

Velivil Thaan Prakashichu
Velivil Thanne Paarkkunnu
Velivinude Sutharaayavarum
Ninne Thanne Vandikkunnu

Ninakku Sthuthi Nin Anugrahangal
Njangade Melum Athaakaname
Ihalokathilum Athupole
Paralokathilum Aakaname.

Ente Karthaave Ninakku Sthuthi
Ninakku Sthuthi, Sthuthi Ninakku Sthuthi
Aayirangalude Aayiravum
Alavu Koodathe Ninakku Sthuthi

Namaskaaram Kelkkunnavane
Yaachanakal Nalkunnavane
Njangalude Namaskaaram Kettu
Yaachanakal Nalkeedaname

soothara sootara mar appreminte bovooso bhovooso bovuso bhovuso shayana shayna namaskaram njangalkulla njangalkkulla karthave njaniha njaaniha njan njaan iha nidhra nidra


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *
Views 73.  Song ID 9956


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.