Oshana Oshana Daveedin Suthanoshana (Oshana Mass)


in

Oshana Sunday Ceremonial Mass

There are 3 varieties of this Song.

SONG 1  SONG 2  SONG 3

A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന!
—————————————–
M ​​കര്‍ത്താവിന്‍ പൂജിത​ ​നാമത്തില്‍
വന്നവനെ വാഴ്‌ത്തിപ്പാടിടുവിന്‍;
F ​വിണ്ണിന്‍​ ​പൂവേദിയിലോ​ശാന
ദാവീദിന്‍ സൂനുവിനോശാന
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന!
—————————————–
F ​ബാലകരും തീര്‍ത്ഥകരും
​​നാഥനു ജ​യ്‌ഗാനം പാടുന്നു.
M ​പുതുമലരും തളിരിലയും
​​നാഥനു ജ​യ്‌ഗാനം പാടുന്നു
A ​​​നാഥനു ജ​യ്‌ഗാനം പാടുന്നു.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന!
—————————————–
M ജയ് വിളിയാല്‍ ചില്ലകളുണരുന്നു:
പാതകളില്‍ തോരണമിളകുന്നു;
F ​ദൈവസുതന്‍ വിനയവിരാജിതനായ്
അണയുന്നു നഗരക വാടത്തില്‍
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന!
—————————————–
F ​വിണ്ഡലവും ഭൂതലവും
മംഗളഗീതിയില്‍ മുഴുകുന്നു;
M ​വാനവരും മാനവരും
നൂതന സന്തോഷം നുകരുന്നു
A ​​​നൂതന സന്തോഷം നുകരുന്നു.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന!

Song 2

A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
—————————————–
M ​സെഹിയോന്‍​ പുത്രീ, മോദം പുണരുക
നിന്നുടെ നാഥനിതാ
പ്രതാപവാനായ് വരുന്നു പൊന്നിന്‍
കീര്‍ത്തനവീചികളില്‍
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
—————————————–
F ​വിനീതനായൊരു കഴുതക്കുഞ്ഞിന്‍
പുറത്തെഴുന്നള്ളി
​സൈത്തിന്‍ ചില്ലകള്‍ വിതറിയ വഴിയേ
വരുന്നു ദൈവസുതന്‍
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
—————————————–
M ​നിരയായ് നീങ്ങും ബാലികമാരുടെ
​​കീര്‍ത്തനമുയരുമ്പോള്‍
​ബാലന്മാരുടെ കൈയില്‍ ചില്ലകള്‍
താളം തുള്ളുന്നു
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
—————————————–
F ​ഓശാനകളാലാഴിചലിക്കു​-​
ന്നംബരമുണരുന്നു;
സ്വരവീചികളാലവ​ ​നീവാസികള്‍
പുളകം കൊള്ളുന്നു.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന

Song 3

A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
—————————————–
M ​കര്‍ത്താവി​ന്‍ തിരുനാമത്തില്‍
വന്നവനുന്നതനോശാന
F ​ദൈവകുമാരകനോശാന
വാനവ​ ​വീഥിയിലോശാന.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
—————————————–
F ​സൈത്തിന്‍ ചില്ലകള്‍ വിതറുകയായ്
ജയസ്വരവീചികളുയരുകയായ്
M ​ബാലകനിരയുടെ പാണികളില്‍
ചില്ലകള്‍ താളം തുള്ളുകയായ്.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
—————————————–
M ​വിനയാന്വിതനായ് ദൈവസുതന്‍
വരുന്നു നഗരകവാടത്തില്‍
F ​വാനവ​ ​മാനവ​ ​വൃന്ദങ്ങള്‍
വിണ്ണിന്‍ നാഥനെ വാഴ്‌ത്തുകയായ്.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
—————————————–
F ​കീര്‍ത്തന​ ​വീചികളുയരുകയായ്
പാര്‍ത്തലമാര്‍ത്തു​ ​വിളിക്കുകയായ്
M ​അംബരവീഥികളുണരുകയായ്
അംബുദ​ ​വീഥികള്‍ തെളിയുകയായ്.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
—————————————–
M ​രാജാവാഗതനാകുംപോല്‍
രക്ഷാനായകനണയുകയായ്
F ​വിണ്ഡല​ ​നാഥനെഴുന്നള്ളും
വേളയില്‍ മോദം നിറയുകയായ്.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന
—————————————–
F ​കഴുതക്കുഞ്ഞിന്‍ പുറമേറി​-​
ക്കരുണാരൂപന്‍ വന്നണയും
M ​നിമിഷങ്ങളിലാ​ ​ജനവൃന്ദം
​​നിര്‍വൃതി ജയ് വിളിയാക്കുകയായ്.
A ഓശാന, ​ഓശാന
ദാവീദിന്‍ സുത​നോശാന
ദാവീദിന്‍ സുത​നോശാന
A ഓശാന, ​ഓശാന

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Oshana, Oshana
Daveedhin Suthanoshana
Daveedhin Suthanoshana

Oshana!

-----

Karthavin Poojitha Naamathil
Vannavane Vaazhthi Paadiduvin
Vinnin Poovedhiyil Oshana
Daveedhin Soonuvin Oshana

Oshana, Oshana
Daveedhin Suthanoshana
Daveedhin Suthanoshana
Oshana!

-----

Baalakarum, Theerthakarum
Naadhanu Jai Gaanam Paadunnu
Puthumalarum Thalirilayum
Naadhanu Jai Gaanam Paadunnu
Naadhanu Jai Gaanam Paadunnu

Oshana, Oshana
Daveedhin Suthanoshana
Daveedhin Suthanoshana
Oshana!

-----

Jai Viliyaal Chillakal Unarunnu
Paathakalil Thoranam Ilakunnu
Daiva Suthan Vinaya Viraajithanaai
Anayunnu Nagara Kavaadathil

Oshana, Oshana
Daveedhin Suthanoshana
Daveedhin Suthanoshana
Oshana!

-----

Vindalavum Bhoothalavum
Mangala Geethiyil Muzhukunnu
Vaanavarum Maanavarum
Noothana Santhosham Nukarunnu
Noothana Santhosham Nukarunnu

Oshana, Oshana
Daveedhin Suthanoshana
Daveedhin Suthanoshana
Oshana!

Your email address will not be published. Required fields are marked *
Views 168.  Song ID 4567

KARAOKE


TRACK - SONG 1


TRACK - SONG 2

All Media file(s) belong to their respective owners. We do not host these files in our servers.