Malayalam Lyrics

| | |

A A A

My Notes
M പാടുക നാവേ നീ ക്രിസ്‌തുവിന്‍ ദിവ്യമാം
സ്‌നേഹ സമ്പൂര്‍ണമാം മെയ്യിന്റെയും
നിത്യം അമൂല്യമാം താവക നിര്‍മ്മല
രക്തത്തിന്റെയും രഹസ്യമൊന്നായ്
M ഔദാര്യ ശീലനാം കന്യകാ ജാതനീ
രാജാധിരാജന്‍ മനസ്സലിഞ്ഞ്
മാനുഷ്യ രക്ഷക്കായ് ചിന്തിയതാണല്ലോ
പാവനമാമീ വിശുദ്ധ രക്തം
—————————————–
F സ്വര്‍ഗ്ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് കിട്ടിയ
സര്‍ഗ പ്രഭാവനാം യേശുനാഥന്‍
കന്യയില്‍ ഗര്‍ഭസ്ഥനായി ജനിച്ചിട്ട്
മന്നിതില്‍ ക്ലേശം, സഹിച്ചു പാര്‍ത്തു
F വിശ്വാസത്തിന്റെ, വിലപ്പെട്ട വിത്തുകള്‍
വിശ്വത്തിലാകെ, വിതച്ച ഈശന്‍
തന്‍ ദൗത്യ പൂര്‍ത്തി വരുത്തിയീ വിശ്വത്തില്‍
ശാശ്വത സ്‌മാരകമേകി മാഞ്ഞു
—————————————–
M തന്‍ പ്രിയ ശിഷ്യരോടൊത്തു നടത്തിയൊ-
രന്തിമ ഭോജന വേളയിങ്കല്‍
പൂര്‍വ്വ വിധികളനുഷ്‌ടിച്ചു പൂര്‍ണമായ്
ഭോജ്യ വസ്‌തുക്കള്‍ പകര്‍ന്നെടുത്തു
M നവ്യമാം ഓരോ, വിശിഷ്‌ട വസ്‌തുക്കളെ
തന്‍ മാംസ രക്തങ്ങളാക്കി മാറ്റി
സ്വന്ത കരങ്ങളാല്‍ സ്‌നേഹ പുരസ്സരം
പന്തിരുപേര്‍ക്കും വിളമ്പി നാഥന്‍
—————————————–
F മാംസം ധരിച്ചൊരീ ദിവ്യ വജസ്സു തന്‍
വാണിയാല്‍ അപ്പം ശരീരമാക്കി
മാധുര്യമേറുന്ന മുന്തിരി ചാറിനെ
തന്‍ തിരുരക്തമായ് മാറ്റി നാഥന്‍
F ഇന്ദ്രിയങ്ങള്‍ക്കത്‌ ഗ്രാഹ്യമാണെങ്കിലും
ചിന്തിക്കുമാത്മാര്‍ത്ഥ മാനസര്‍ക്കോ
സന്തത വിശ്വാസമൊന്നിനാല്‍ തന്നെയാ
ദിവ്യ രഹസ്യം സുവ്യക്തമാകും
—————————————–
A ഭക്ത്യാ വണങ്ങുക സാഷ്‌ടാംഗം വീണു നാം
ഏറ്റം മഹത്വമീ കൂദാശയെ
നവ്യ നിയമത്തിന്‍ കര്‍മ്മങ്ങള്‍ വന്നല്ലോ
പൂര്‍വ്വികം സാദരം മാറി നില്‍പ്പൂ
A ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്‌മയൊക്കെയും
തീര്‍ക്കുക വിശ്വാസ ദിവ്യ ദീപ്‍തി
ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്‌മയൊക്കെയും
തീര്‍ക്കുക വിശ്വാസ ദിവ്യ ദീപ്‍തി
—————————————–
A ദൈവപിതാവിനും, തന്നേക ജാതനും
സ്‌തോത്രമുണ്ടാകണം എന്നുമെന്നും
പാവനാത്മാവിനും, അവ്വിധം നിസ്‌തുല
സ്‌തോത്രമുണ്ടാകണം നിത്യ കാലം
A സ്വസ്‌തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും
വാഴുക ത്രിത്വൈക ദൈവം എന്നും
സ്വസ്‌തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും
വാഴുക ത്രിത്വൈക ദൈവം, ആമേന്‍.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paduka Nave Nee Kristhuvin Divyamam | പാടുക നാവേ നീ ക്രിസ്‌തുവിന്‍ ദിവ്യമാം സ്‌നേഹ സമ്പൂര്‍ണമാം മെയ്യിന്റെയും Paduka Nave Nee Kristhuvin Divyamam Lyrics | Paduka Nave Nee Kristhuvin Divyamam Song Lyrics | Paduka Nave Nee Kristhuvin Divyamam Karaoke | Paduka Nave Nee Kristhuvin Divyamam Track | Paduka Nave Nee Kristhuvin Divyamam Malayalam Lyrics | Paduka Nave Nee Kristhuvin Divyamam Manglish Lyrics | Paduka Nave Nee Kristhuvin Divyamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paduka Nave Nee Kristhuvin Divyamam Christian Devotional Song Lyrics | Paduka Nave Nee Kristhuvin Divyamam Christian Devotional | Paduka Nave Nee Kristhuvin Divyamam Christian Song Lyrics | Paduka Nave Nee Kristhuvin Divyamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paduka Nave Nee Kristhuvin Divyamaam
Sneha Samboornamaam Meyyinteyum
Nithyam Amulyamaam Thaavaka Nirmmala
Rakthathinteyum Rahasyamonnaai

Audharya Sheelanaam Kanyakaa Jaathanee
Rajadhi Rajan Manassalinju
Maanushya Rakshakkaai Chinthiyathaanallo
Paavanamaamee Vishudha Raktham

-----

Swarggathil Ninnum, Manusharkku Kittiya
Sargga Prabhaavanaam Yeshu Nadhan
Kanyayil Garbhasthanaayi Janichittu
Mannithil Klesham, Sahichu Paarthu

Vishwasathinte, Vilapetta Vithukal
Vishwathilaake, Vithacha Eeshan
Than Dhauthya Poorthi Varuthiyee Vishwathil
Shaashwatha Smarakameki Maanju

-----

Than Priya Shishyarodothu Nadathiyor-
Anthima Bhojana Velayinkal
Poorva Vidhikalanushttichu Poornamaai
Bhojya Vasthukkal Pakarnneduthu

Navyamaam Oro, Vishishtta Vasthukkale
Than Maamsa Rakthangalaakki Maatti
Swantha Karangalaal Sneha Purassaram
Panthiru Perkkum Vilambi Nadhan

-----

Maamsam Dharichoree Divya Vajassu Than
Vaaniyaal Appam Shareeramakki
Madhuryamerunna Munthiri Chaarine
Than Thiru Rakthamaai Maatti Nadhan

Indhriyangalkkathu Graahyamanenkilum
Chinthikkum Aathmaartha Maanasarkko
Santhatha Vishwasam Onninaal Thanneya
Divya Rahasyam Suvyakthamakum

-----

Bhakthya Vananguka Saashtangam Veenu Naam
Ettam Mahathwamee Koodashaye
Navya Niyamathin Karmmangal Vannallo
Poorvikam Saadharam Maari Nilppu

Indhriyangalkkezhum Poraaimayokkeyum
Theerkkuka Vishwasa Divya Deepthi
Indhriyangalkkezhum Poraaimayokkeyum
Theerkkuka Vishwasa Divya Deepthi

-----

Daiva Pithavinum, Thanneka Jaathanum
Sthothramundakanam Ennumennum
Paavanaathmavinum, Avvidham Nisthula
Sthothramundakanam Nithya Kaalam

Swasthiyum Keerthiyum Shakthiyumaarnennum
Vaazhuka Thrithwaika Daivam Ennum
Swasthiyum Keerthiyum Shakthiyumaarnennum
Vaazhuka Thrithwaika Daivam, Amen

paaduka Naave Nee Christhuvin Divyamam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *
Views 245.  Song ID 8727


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.