Malayalam Lyrics

| | |

A A A

My Notes

പന്ത്രണ്ടാം പാദം

ദൈവമാതാവിന്റെ വ്യാകുല പ്രലാപം


1 അമ്മ കന്യാമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
2 ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷര്‍ക്ക്
ഉള്‍ക്കനെ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ,
3 എന്‍ മനോവാക്കിന്‍വശമ്പോല്‍ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കില്‍ പറയാമല്‌പം
4 സര്‍വ്വമാനുഷര്‍ക്കുവന്ന സര്‍വ്വദോഷോത്തരത്തിനായ്
സര്‍വ്വനാഥന്‍ മിശിഹായും മരിച്ചശേഷം
5 സര്‍വ്വനന്മക്കടലോന്റെ, സര്‍വ്വപങ്കപ്പാടു കണ്ടു
സര്‍വ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി
6 കുന്തമമ്പ് വെടി ചങ്കില്‍ കൊണ്ടപോലെ മനംവാടി
തന്‍ തിരുക്കാല്‍ കരങ്ങളും തളര്‍ന്നു പാരം
7 ചിന്തമെന്തു കണ്ണില്‍ നിന്നു ചിന്തി വീഴും കണ്ണുനീരാല്‍
എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
8 അന്തമറ്റ സര്‍വ്വനാഥന്‍ തന്‍ തിരുക്കല്‌പനയോര്‍ത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
9 എന്‍ മകനേ! നിര്‍മ്മലനേ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര!
10 പണ്ടുമുന്നോര്‍ കടംകൊണ്ടു, കൂട്ടിയതു വീട്ടുവാനായ്
ആണ്ടവന്‍ നീ മകനായി പിറന്നോ പുത്ര!
11 ആദമാദി നരവര്‍ഗ്ഗം ഭീതി കൂടാതെ പിഴച്ചു
ഹേതുവതിനുത്തരം നീ ചെയ്‌തിതോ പുത്ര!
12 നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്‌തതു നീ
ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്ര!
13 മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ നീ ചെയ്‌തിവയെങ്കില്‍
വന്നിതയ്യേ, മുന്നമേ നീ മരിച്ചോ പുത്ര!
14 വാര്‍ത്ത മുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി
ഗാത്രദത്തം മാനുഷര്‍ക്കു കൊടുത്തോ പുത്ര!
15 മാനുഷര്‍ക്ക് നിന്‍ പിതാവു മനോഗുണം നല്‍കുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!
16 ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താല്‍
ചിന്തി ചോര വിയര്‍ത്തു നീ കുളിച്ചോ പുത്ര!
17 വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോര ചിന്തി
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!
18 ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ
ഭൂമി തന്റെ ശാപവും നീയൊഴിച്ചോ പുത്ര!
19 ഇങ്ങനെ നീ മാനുഷര്‍ക്ക് മംഗലം വരുത്തുവാനായ്
തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!
20 വേല നീയിങ്ങനെ ചെയ്‌തു കൂലി സമ്മാനിപ്പതിനായ്
കാലമേ പാപികള്‍ നിന്നെ വളഞ്ഞോ പുത്ര!
21 ഒത്തപോലെ ഒറ്റി കള്ളന്‍ മുത്തി നിന്നെ കാട്ടിയപ്പോള്‍
ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്ര!
22 എത്ര നാളായ് നീയവനെ, വളര്‍ത്തുപാലിച്ച നീചന്‍
ശത്രുകയ്യില്‍ വിറ്റു നിന്നെ കൊടുത്തോ പുത്ര!
23 നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നല്‍കായിരുന്നയ്യോ ചതിച്ചോ പുത്ര!
24 ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവര്‍ നിന്നെയടിച്ചോ പുത്ര!
25 പിന്നെ ഹന്നാന്‍ തന്റെ മുന്‍പില്‍ വെച്ചു നിന്റെ കവിളിന്മേല്‍
മന്നിലേയ്‌ക്കു നീച പാപിയടിച്ചോ പുത്ര!
26 പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പില്‍
നിന്ദ ചെയ്‌തു നിന്നെ നീചന്‍ വിധിച്ചോ പുത്ര!
27 സര്‍വ്വരേയും വിധിക്കുന്ന സര്‍വ്വസൃഷ്‌ടി സ്ഥിതി നാഥാ
സര്‍വ്വനീചനവന്‍ നിന്നെ വിധിച്ചോ പുത്ര!
28 കാരണം കൂടാതെ നിന്നെ കൊലചെയ്യാന്‍ വൈരിവ്യന്ദം
കാരിയക്കാരുടെ പക്കല്‍ കൊടുത്തോ പുത്ര!
29 പിന്നെ ഹെറോദേസുപക്കല്‍, നിന്നെയവര്‍ കൊണ്ടുചെന്നു
നിന്ദ ചെയ്‌തു പരിഹസിച്ചയച്ചോ പുത്ര!
30 പിന്നെയധികാരി പക്കല്‍ നിന്നെയവന്‍ കൊണ്ടുചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്ര!
31 എങ്കിലും നീയൊരുത്തര്‍ക്കും സങ്കടം ചെയ്‌തില്ല നൂനം
നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്ര!
32 പ്രാണനുള്ളോനെന്നു ചിത്തേ സ്‌മരിക്കാതെ വൈരമോടെ
തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്ര!
33 ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്ര!
34 ഉള്ളിലുള്ള വൈരമോടെ; യൂദര്‍ നിന്റെ തലയിന്മേല്‍
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്ര!
35 തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോര കണ്ടാല്‍
അലസിയെന്നുള്ളിലെന്തു പറവൂ പുത്ര!
36 തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര!
37 നിന്‍ തിരുമേനിയില്‍ ചോര, കുടിപ്പാനാവൈരികള്‍ക്കു
എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നു പുത്ര!
38 നിന്‍ തിരുമുഖത്തു തുപ്പി നിന്ദചെയ്‌തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്‌ടം ചെയ്യുമോ പുത്ര!
39 നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?
40 ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്‌തിട്ടെടുപ്പിച്ച് നടത്തി പുത്ര!
41 തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
42 ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പറിക്കുമ്പോല്‍
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
43 ദുഷ്‌ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്ര!
44 ഈയതിക്രമങ്ങള്‍ ചെയ്യാന്‍ നീയവരോടെന്തു ചെയ്‌തു
നീയനന്ത ദയയല്ലാ ചെയ്‌തതു പുത്ര!
45 ഈ മഹാപാപികള്‍ ചെയ്‌ത ഈ മഹാനിഷ്‌‌ഠുരകൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!
46 ഭൂമി മാനുഷര്‍ക്കു വന്ന ഭീമഹാദോഷം പൊറുപ്പാന്‍
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
47 ക്രൂരമായ ശിക്ഷചെയ്‌തു പരിഹസിച്ചവര്‍ നിന്നെ
ജരുസലം നഗര്‍ നീളെ നടത്തി പുത്ര!
48 വലഞ്ഞുവീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളില്‍ നീയണഞ്ഞോ പുത്ര!
49 ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്ര!
50 ആദമെന്ന പിതാവിന്റെ തലയില്‍ വന്‍മരം തന്നില്‍
ആദിനാഥാ കുരിശില്‍ നീ തൂങ്ങിയോ പുത്ര!
51 ആണിയിന്‍മേല്‍ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്ര!
52 ആണികൊണ്ടു നിന്റെ ദേഹം തുളച്ചതിന്‍ കഷ്‌ടമയ്യോ
നാണക്കേടു പറഞ്ഞതിനാളവോ പുത്ര!
53 വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമില്ലയോ പുത്ര!
54 അരിയകേസരികളെ നിങ്ങള്‍ പോയ ഞായറിലെന്‍
തിരുമകന്‍ മുന്നില്‍ വന്നാചരിച്ചു പുത്ര!
55 അരികത്തു നിന്നു നിങ്ങള്‍ സ്‌തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടിയാരാധിച്ചുമേ, പുത്ര!
56 അതില്‍ പിന്നെയെന്തു കുറ്റം ചെയ്‌തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്‌തുകൊള്‍വാനെന്തിനു പുത്ര!
57 ഓമനയേറുന്ന നിന്റെ തിരുമുഖ ഭംഗി കണ്ടാല്‍
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്ര!
58 ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗി കണ്ടാല്‍
കണ്ണിനാനന്ദവും ഭാഗ്യസൂഖമേ പുത്ര!
59 കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്‌ക്കുംപോല്‍ മുറിച്ചോ പുത്ര!
60 കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമേറ്റം ചെയ്‌തു ചെയ്‌തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!
61 അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്ര!
62 നിന്റെ ചങ്കില്‍ ചവളത്താല്‍ കൊണ്ടകുത്തുടന്‍ വേലസു-
യെന്റെ നെഞ്ചില്‍ കൊണ്ടു ചങ്കു പിളര്‍ന്നോ പുത്ര!
63 മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താല്‍
മാനുഷര്‍ക്ക് മാനഹാനിയൊഴിച്ചോ പുത്ര!
64 സുര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
65 ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
ഭൂമി നാഥാ ദുഃഖമോടെ ദുഃഖമേ പുത്ര!
66 പ്രാണനില്ലാത്തവര്‍കൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോര്‍ക്കില്ല ദുഃഖമെന്തിതു പുത്ര!
67 കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്ര!
68 കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്റെ മനസ്സയ്യോ
തെല്ലു കൂടെയലിവില്ലാതെന്തിതു പുത്ര!
69 സര്‍വ്വലോക നാഥനായ നിന്മരണം കണ്ട നേരം
സര്‍വ്വദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം
70 സര്‍വ്വദുഃഖക്കടലിന്റെ നടുവില്‍ ഞാന്‍ വീണുതാണു
സര്‍വ്വസന്താപങ്ങളെന്തു പറവൂ പുത്ര!
71 നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കില്‍
ഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!
72 നിന്മനസ്സിന്നിഷ്‌ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാന്‍
എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മല പുത്ര!
73 വൈരികള്‍ക്കു മാനസത്തില്‍ വൈരമില്ലാതില്ലയേതും
വൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!
74 നിന്‍ ചരണ ചോരയാദം തന്‍ ശിരസ്സിലൊഴുകിച്ചു
വന്‍ ചതിയാല്‍ വന്ന ദോഷമൊഴിച്ചോ പുത്ര!
75 മരത്താലെ വന്ന ദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്ര!
76 നാരീകയ്യാല്‍ ഫലം തിന്നു നരന്മാര്‍ക്കു വന്ന ദോഷം
നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!
77 ചങ്കിലും ഞങ്ങളെയങ്ങു ചേര്‍ത്തുകൊള്‍വാന്‍ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷര്‍ക്കു തുറന്നോ പുത്ര!
78 ഉള്ളിലേതും ചതിവില്ലാതുള്ള കൂറെന്നറിയിപ്പാന്‍
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
79 ആദി ദോഷം കൊണ്ടടച്ച സ്വര്‍ഗ്ഗവാതില്‍ തുറന്നു നീ
ആദി നാഥാ! മോക്ഷവഴി തെളിച്ചോ പുത്ര!
80 മുമ്പുകൊണ്ട കടമെല്ലാം വീട്ടിമേലില്‍ വീട്ടുവാനായ്
അന്‍പിനോടു ധനം നേടി വച്ചിതോ പുത്ര?
81 പള്ളി തന്റെയുള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
82 പളളിയകത്തുള്ളവര്‍ക്ക് വലയുമ്പോള്‍ കൊടുപ്പാനായ്
പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!
83 ഇങ്ങനെ മാനുഷര്‍ക്കു നീ മംഗല ലാഭം വരുത്തി
തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
84 അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചു
എന്മനോതാപം കളഞ്ഞു തെളിക തായേ!
85 നിന്മകന്റെ ചോരയാലെയെന്‍ മനോദോഷം കഴുകി
വെണ്‍മ നല്‍കീടണമെന്നില്‍ നിര്‍മ്മല തായേ!
86 നിന്മകന്റെ മരണത്താലെന്റെയാത്മ മരണത്തെ
നിര്‍മ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!
87 നിന്മകങ്കലണച്ചെന്നെ നിര്‍മ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‌പിതാവീശോ ഭവിക്ക തസ്‌മാല്‍
— പന്ത്രണ്ടാം പാദം സമാപ്‌തം —

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Puthen Pana – Paadham 12 (Amma Kanya Mani Thante) Lyrics | Puthen Pana – Paadham 12 (Amma Kanya Mani Thante) Song Lyrics | Puthen Pana – Paadham 12 (Amma Kanya Mani Thante) Karaoke | Puthen Pana – Paadham 12 (Amma Kanya Mani Thante) Track | Puthen Pana – Paadham 12 (Amma Kanya Mani Thante) Malayalam Lyrics | Puthen Pana – Paadham 12 (Amma Kanya Mani Thante) Manglish Lyrics | Puthen Pana – Paadham 12 (Amma Kanya Mani Thante) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthen Pana – Paadham 12 (Amma Kanya Mani Thante) Christian Devotional Song Lyrics | Puthen Pana – Paadham 12 (Amma Kanya Mani Thante) Christian Devotional | Puthen Pana – Paadham 12 (Amma Kanya Mani Thante) Christian Song Lyrics | Puthen Pana – Paadham 12 (Amma Kanya Mani Thante) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Puthenpana Padham 12

1-4
Amma Kanyamani Thante Nirmmala Dhukhangalippol
Nanmayaale Manassuttu Kettukondaalum
Dhukham Okke Paravaano, Vakku Pora Maanusharkku
Ulkkane Chinthichu Kolvaan Bhudhiyum Pora
En Mano Vaakkin Vashambol Paranjaalokkayumilla
Ammakanni Thuna Enkil Parayaam Alppam
Sarvva Maanusharkku Vanna Sarvva Dhoshotharathinaai
Sarvva Nadhan Mishihaayum Maricha Shesham

5-8
Sarvva Nanma Kadalonte, Sarvva Panka Paadu Kandu
Sarvva Dhukham Niranjamma Puthrane Nokki
Kuntham Ambu Vedi Chankil Kondapole Manam Vaadi
Than Thirukkaal Karangalum Thalarnnu Paaram
Chinthamenthu Kannil Ninnu Chinthi Veezhum Kannu Neeraal
Enthu Chollaavathu Dhukham Paranjaalokka
Anthamatta Sarvva Naadhan Than Thiru Kalppana Orthu
Chintha Ottangurappichu Thudangi Dhukham

9-12
En Makane! Nirmmalane! Nanmayengum Niranjone
Janma Dhoshathinte Bhaaram Ozhicho Puthra!
Pandu Munnor Kadam Kondu, Koottiyathu Veetuvanaai
Aandavan Nee Makanayi Piranno Puthra!
Aadham Aadhi Nara Vargam Bheethi Koodathe Pizhachu
Hethu Vathin Utharam Nee Cheythitho Puthra!
Nannu Nannu Nara Raksha Nandiyathre Cheythathu Nee
Inniva Njan Kaanu Maaru Vidhicho Puthra!

13-16
Munname Njan Marichittu Pinne Nee Cheythiva Enkil
Vannithayye, Munname Nee Maricho Puthra!
Vaartha Mumbe Ariyichu Yaathra Neeyennodu Cholli
Gaathra Dattham Maausharkku Kodutho Puthra!
Maanusharkku Nin Pithavu Mano Gunam Nalkuvanaai
Mano Sadhyam Apekshichu Kenitha Puthra!
Chinthayuttangu Upekshichu Chintha Ventha Sambhramathaal
Chinthi Chora Viyarthu Nee Kulicho Puthra!

17-20
Vinnilottu Nokki Ninte Kannilum Nee Chora Chinthi
Mannu Koode Chorayaale Nanacho Puthra!
Bhoomi Dhosha Valanjaare Swami Ninte Chorayaale
Bhoomi Thante Shaapavum Nee Ozhicho Puthra!
Ingane Nee Maanusharkku Mangalam Varuthuvanaai
Thingina Santhaapamodu Shramicho Puthra!
Vela Nee Ingane Cheythu Kooli Sammanippathinaai
Kaalame Paapikal Ninne Valanjo Puthra!

21-24
Otha Pole Otti Kallan, Muthi Ninne Kaattiyappol
Uthamanaam Ninne Neechar Pidicho Puthra!
Ethra Naalai Nee Avane, Valarthu Paalicha Neechan
Shathru Kayyil Vittu Ninne Kodutho Puthra!
Neechan Ithra Kaashin Aashayarinjenkil Irannittum
Kaashu Nalkaayirunnayyo Chathicho Puthra!
Chorane Pole Pidichu, Krooramode Karam Ketti
Dheerathayodavar Ninne Adicho Puthra!

25-28
Pinne Hannan Thante Munbil Vechu Ninte Kavilinmel
Mannileikku Neecha Paapi Adicho Puthra!
Pinne Nyaayam Vidhippanaai Chennu Kayyeppaade Mumbil
Nindha Cheythu Ninne Neechan Vidhicho Puthra!
Sarvareyum Vidhikkunna Sarva Srushtti Sthithi Nadha
Sarva Neechanavan Ninne Vidhicho Puthra!
Kaaranam Koodathe Ninne Kola Cheyyan Vairi Vrundham
Kaariyakkarude Pakkal Kodutho Puthra!

29-32
Pinne Herodesu Pakkal, Ninne Avar Kondu Chennu
Nindha Cheythu Parihasichayacho Puthra!
Pinne Adhikaari Pakkal Ninne Avan Kondu Chennu
Ninne Aakshepichu Kuttam Paranjo Puthra!
Enkilum Nee Orutharkkum Sankadam Cheythilla Noonam
Ninkalithra Vairamivarkkenthithu Puthra!
Praanan Ullonnennu Chithe Smarikkathe Vairamode
Thoonu Thanmel Ketti Ninne Adicho Puthra!

33-36
Aalu Maari Adichayyo Dhooli Ninte Dheham Ellam
Cheelu Pettu Murinju Nee Valanjo Puthra!
Ullillulla Vairamode; Yoodhar Ninte Thalayinmel
Mullu Kondu Mudi Vechu Tharacho Puthra!
Thala Ellam Murinjayyo, Olikkunna Chora Kandaal
Alasi Ennullilenthu Paravoo Putha!
Thala Thottang Adiyolam Tholiyilla Murivayyo!
Puli Pole Ninte Dheham Muricho Puthra!

37-40
Nin Thiru Meniyil Chora, Kudippanaa Vairikalkku
Enthu Kondu Dhaahamithra Valarnnu Puthra!
Nin Thiru Mukhathu Thupi Nindha Cheythu Thozhuthayyo!
Janthuvod Ingane Kashttam Cheyyumo Puthra!
Ninda Vaakku Parihaasam Pala Pala Dhushikalum
Ninne Aakshepichu Bhaakshichenthithu Puthra!
Balaheenanaya Ninne Valiyoru Kurishathu
Balam Cheythitteduppichu Nadathi Puthra!

41-44
Thalli, Nulli, Adichunthi, Thozhichu Veezhich Izhachu
Allalettam Varuthi Nee Valanjo Puthra!
Chathu Poya Mrugam Shwaakkal Ethiyangu Parikkumbol
Kuthi Ninte Punnilum Punnakkiyo Puthra!
Dhushttarennakilum Kandaal Manam Pottum Maanusharkku
Ottume Illanugraham Ivarkku Puthra!
Eeyathikrumangal Cheyyan Nee Avarod Enthu Cheythu
Neeyanandha Dhayayallo Cheythathu Puthra!

45-48
Ee Maha Paapikal Cheytha Ee Maha Nishttura Kruthyam
Nee Mahaa Karunyamodu Kshamicho Puthra!
Bhoomi Maanusharkku Vanna Bheemaha Dhosham Poruppan
Bhoomiyekkal Kshamichu Nee Sahicho Puthra!
Krooramaya Shiksha Cheythu Parihasichavar Ninne
Jarusalam Nagar Neele Nadathi Puthra!
Valanju Veenezhunettu Kula Maram Chummanayyo
Kula Malamukalil Nee Ananjo Puthra!

49-52
Chorayaal Nin Shareerathil Pattiya Kuppayam Appol
Krooramode Valichavar Paricho Puthra!
Aadham Enna Pithaavinte Thalayil Van Maram Thannil
Aadhi Naadha Kurishil Nee Thoongiyo Puthra!
Aaniyinmel Thoongi Ninte Njaramb Ellam Valiyunna
Praana Vedhanaa Sakalam Sahicho Puthra!
Aani Kondu Ninte Dheham Thulachathin Kashtamayyo
Nanakedu Paranjathinaalavo Puthra!

53-56
Vairikalkku Maanasathilen Makane Kurichayyo
Oru Dhaya Orikkalum Illayo Puthra!
Ariya Kesarikale Ningal Poya Njaayarilen
Thiru Makan Munnil Vannacharichu Puthra!
Arikathu Ninnu Ningal Sthuthich Oshaanayum Cholli
Parichil Kondaadi Aaradhichume Puthra!
Athil Pinne Enthu Kuttam Cheythath Ente Puthranayyo
Athikramam Cheythukolvan Enthinu Puthra!

57-60
Omanayerunna Ninte Thiru Mukha Bhangi Kandaal
Ee Maha Paapikalkkithu Thonnumo Puthra!
Unni Ninte Thiru Mukham Thiru Meni Bhangi Kandaal
Kannin Aanandhavum Bhaagya Sukhame Puthra!
Kannin Aanandhakaranaa; Unni Ninte Thiru Meni
Mannu Vetti Kilaikkum Pol Muricho Puthra!
Kannu Poya Koottamayyo, Dhandamettam Cheythu Cheythu
Punnu Pole Ninte Dheham Chamacho Puthra!

61-64
Adiyodu Mudi Dheham Kadukida Idayilla
Kadinnamaai Murichayyo Valanjo Puthra!
Ninte Chankil Chavalathaal Konda Kuthudan Velasu-
Ente Nenchil Kondu Chanku Pilarnno Puthra!
Maanushante Maranathe Kondu Ninte Maranathaal
Maanusharkku Maanahaani Ozhicho Puthra!
Sooryanum Poyi Maranjayyo! Iruttayi Ucha Neram
Veeryavaane Nee Maricha Bheethiyo Puthra!

65-68
Bhoomiyil Ninneriyoru Shavangalum Purapettu
Bhoomi Naadha Dhukhamode Dhukhame Puthra!
Praananillathavar Koode Dhukhamode Purapettu
Praananullorkkilla Dhukham Enthithu Puthra
Kallukalum Marangalum Potti Naadham Muzhangeettu
Allallodu Dhukham Enthu Paravoo Puthra!
Kallinekkal Urapperum Yoodhar Thante Manassayyo
Thellu Koode Alivillathenthithu Puthra!

69-72
Sarva Lokha Nadhanaya Nin Maranam Kanda Neram
Sarva Dhukham Maha Dhukham Sarvathum Dhukham
Sarva Dhukha Kadalinte Naduvil Njan Veenu Thaanu
Sarva Santhaapangal Enthu Paravoo Puthra!
Nin Maranathodu Koode Enneyum Nee Marippikkil
Immaha Dhukhangal Ottu Thanukkum Puthra!
Nin Manassin Ishttam Ellam Sammathippan Urachu Njan
En Manassil Thanuppilla Nirmmala Puthra!

73-76
Vairikalkku Maanasathil Vairamillathilla Ethum
Vaira Heena Priyanallo Ninakku Puthra!
Nin Charana Chora Yaadham Than Shirassil Ozhukichu
Van Chathiyaal Vanna Dhosham Ozhicho Puthra!
Marathaale Vanna Dhosham Marathaale Ozhippanaai
Marathinmel Thoongi Neeyum Maricho Puthra!
Naari Kayyal Phalam Thinnu Naranmaarkku Vanna Dhosham
Naariyaam Me Phalamaai Nee Ozhicho Puthra!

77-80
Chankilum Njangale Angu Cherthu Kolvan Priyam Ninte
Chanku Koode Maanusharkku Thuranno Puthra!
Ullil Ethum Chathivillathulla Kuren Ariyippan
Ullu Koode Thurannu Nee Kaattiyo Puthra!
Aadhi Dhosham Kond Adacha Swargga Vaathil Thurannu Nee
Aadhi Naadha! Moksha Vazhi Thelicho Puthra!
Mumbu Konda Kadam Ellam Veetti Melil Veettuvanaai
Anpinodu Dhanam Nedi Vachitho Puthra!

81-84
Palli Thante Ullakathu Vecha Ninte Dhanam Ellam
Kallarillathurappulla Sthalathu Puthra!
Palli Akathullavarkku Valayumbol Koduppanaai
Palliyara Karaneyum Vidhicho Puthra!
Ingane Maanusharkku Nee Mangala Laabham Varuthi
Thingina Thaapam Kshamichu Maricho Puthra!
Amma Kanni Ninte Dhukhampaadi Vandhich Apekshichu
En Manothaapam Kalanju Thelika Thaaye!

85-87
Nin Makante Chorayaal En Manodhosham Kazhuki
Venma Nalkeedanam Ennil Nirmmala Thaaye
Nin Makante Maranathaal Ente Aathma Maranathe
Nirmmalaangi Neekki Nee Kai Thookkuka Thaaye!
Nin Makankal Anachenne Nirmmala Moksham Nirachu
Amma Nee Mal Pithaaveesho Bhavikka Thasmaal

-- Panthrandam Padham Samaptham ---

patham padham padam patam 12 puthenpana puthen pana paana Amma Kanyamani Thante ammakanyamani ammakanya mani


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *




Views 5646.  Song ID 4623


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.