Malayalam Lyrics

| | |

A A A

My Notes

റമ്പാന്‍പാട്ട് (തോമാപര്‍വ്വം)

1 സാക്ഷാല്‍ ദൈവം മൂവ്വോരുവന്‍ താന്‍
2 മാര്‍ത്തോമ്മായുടെ സുകൃതത്താല്‍
3 സൂക്ഷ്‌മമതായീ ചരിതം പാടുവ-
4 തിന്നടിയനു തുണയരുളേണമെ.
5 മര്‍ത്യാവതാരം ചെയ്‌തൊരു ഞങ്ങടെ
6 രക്ഷകനാമേകന്‍ മിശിഹാ
7 മാര്‍ത്തോമ്മായാല്‍ തന്ന ഗുണങ്ങള്‍
8 ഇന്നും പുതുതായരുളണമെ.
9 ദൈവഗുണങ്ങള്‍ക്കമ്മയിതെന്നായ്
10 മാര്‍ത്തോമ്മാ കാട്ടിയ നാഥന്‍
11 തന്നുടെ മാതാവാകിയ മറിയം
12 എന്നില്‍ കൃപ ചെയ്‌തരുളണമെ.
13 ദൈവകുമാരന്‍ തന്നുടെ മാര്‍ഗ്ഗം
14 കേരളമായതില്‍ വന്ന വിധം
15 ദൈവത്തിന്‍ കൃപയാലതിനേ ഞാന്‍
16 എളുതായിവിടെ പാടുന്നു
🎵🎵🎵
17 അരുള്‍മാര്‍ഗ്ഗത്തിന്‍ ഗുരുവരനാകിന
18 മമ നാമകനാം മാര്‍ത്തോമ്മാ
19 പെരുമാള്‍ ചോഴന്റാളായുള്ളാ-
20 രാവാനോടു സഹിതം കൂടി
21 അറബിയായില്‍ കപ്പല്‍ കയറി
22 മാല്യാന്‍കരെ വന്നെത്തിയിത
23 അറിവിന്‍ പറവെന്‍ മിശിഹാക്കാലം
24 അന്‍പതു ധനുവം രാശിയതില്‍.
25 അതിശയകൃതിയാലഷ്‌ടദിനെകൊ
26 ണ്ടവിടെ മാര്‍ഗ്ഗം സ്ഥാപിച്ചു.
27 അതിനുടെ ശേഷം ധൃതഗതികൊണ്ടു
28 ഉടനെ മൈലാപ്പൂരെത്തി
29 നാലരമാസം താനവിടെയറിയി-
30 ച്ചതില്‍ പിന്‍ചീനത്തെത്തി.
31 നാലരമാസമവിടെയുമറിയി-
32 ച്ചങ്ങനെ മൈലാപ്പൂര്‍ വന്നു.
🎵🎵🎵
33 ഏതാനും ചില മുതലുകള്‍ കൂടെ
34 ചോഴപ്പെരുമാളില്‍ നിന്നു
35 ഏതാനും ചില പണികള്‍ക്കായി
36 വീണ്ടും മാര്‍ത്തോമ്മാ വാങ്ങി.
37 എളിയ ജനങ്ങടെയാദരവിന്നായ്
38 ആമുതലെല്ലാം ചിലവാക്കി
39 എളിയ ജനത്തിന്‍ ദാതാവായി-
40 ട്ടറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ
41 ഒരു മാസത്തിന്നിടയില്‍ തിരികെ
42 കേരള നാട്ടില്‍ താന്‍ വരുവാന്‍
43 തിരുവഞ്ചിക്കുളത്തരചന്‍ മരുമക-
44 നാദേശത്തില്‍ ചെന്നെത്തി
45 തൃക്കാല്‍ മുത്തിയപേക്ഷ കഴിച്ചു
46 കപ്പലില്‍ യാത്ര അവര്‍ ചെയ്‌തു
47 തര്‍ക്കം കൂടാതമ്പത്തൊന്നാം
48 ധനുവില്‍ മാല്യാങ്കരെ വന്നു.
🎵🎵🎵
49 രാജകുടുംബത്തോടെ കാവ്യര്‍
50 മൂവായിരമവിശ്വാസികളും
51 രാജ്യത്തിങ്കല്‍ വന്നു വസിക്കും
52 നാല്‍പതു യൂദ ഗണങ്ങളുമായ്
53 ഒന്നര വര്‍ഷങ്ങള്‍ക്കുള്ളിടയില്‍
54 മാമ്മോദീസാ കൈക്കൊണ്ടു.
55 വന്ദനങ്ങള്‍ക്കായ് സ്ഥാപിച്ചിവിടെ
56 സ്ലീവായോടെ ആലയവും
57 വേദഗുരുക്കളുമാചാര്യര്‍കളു-
58 മാവാനായൊരു നന്മകളും
59 വേദരഹസ്യത്തിന്നറിവുകളും
60 പരസമ്മതമായ് താന്‍ നല്‍കി
61 അരചാളുന്നൊരു മന്നവനാകും
62 അന്ത്രയോസെന്നാളുടെ
63 മരുമകനാകും കെപ്പായിക്കു
64 കല്‍പിച്ചു താന്‍ ഗുരുപ്പട്ടം
🎵🎵🎵
65 കല്ലാം കേപ്പായെക്കൂട്ടാക്കി
66 ദക്ഷിണദേശേ താന്‍ പോയി.
67 കൊല്ലം ഗ്രാമമതിലൊരു വര്‍ഷം
68 അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ
69 ഒരായിരമൊടുനാനൂര്‍ പേരെ
70 മാമ്മോദീസായും മുക്കി
71 ആരാധനകള്‍ക്കായൊരു സ്ലീവാ
72 സ്ഥാപിച്ചു താനവിടത്തില്‍
73 കിഴക്കുവടക്കായ്‌ നടകൊണ്ടങ്ങനെ
74 തൃക്‌പാലേശ്വരത്തെത്തി
75 അഴകാലവിടെയുമൊരുവര്‍ഷത്തിട
76 അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ
77 ഒരായിരമോടിരുനൂര്‍ പേരെ
78 മാമ്മോദീസായും മുക്കി
79 ആരാധനകള്‍ക്കായൊരു സ്ലീവാ
80 സ്ഥാപിച്ചു താനവിടേക്കും
🎵🎵🎵
81 കിഴക്കന്‍ വഴിയായവിടുന്നുടനെ
82 മലനഗരം ചായല്‍ക്കെത്തി
83 പിഴയാതവിടെയുമൊരുവര്‍ഷത്തിട
84 അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ
85 ഒരായിരമൊടൊരുനൂര്‍ പേരെ
86 മാമ്മോദീസായും മുക്കി
87 ആരാധനമുറയോടേ സ്ലീവാ
88 സ്ഥാപിച്ചു താനവിടേക്കും
89 തിരികെ താനവിടേക്കു വരുവാന്‍
90 തൃക്‌പാലേശ്വര മൂപ്പന്മാര്‍
91 ഇരുവരുടേയും മുട്ടിപ്പാലെ
92 അവരോടെ താന്‍ യാത്രയുമായ്
93 ശുദ്ധതയോടിവര്‍ വന്ദിക്കുന്ന
94 സ്ലീവായെ ആ ഗ്രാമക്കാര്‍
95 അശുദ്ധത ചെയ്‌തവര്‍ നിന്ദിച്ചതിനാല്‍
96 ശാപം ചെയ്‌തിതു ഗ്രാമത്തെ
🎵🎵🎵
97 ഇരുമാസങ്ങള്‍ക്കിടകൊണ്ടവിടെ
98 കര്‍മ്മാദികളെ ചെയ്‌വാനായ്
99 അരുള്‍വേദറിവുകള്‍ സകലത്തേയും
100 പരസമ്മതമായ് നല്‍കി താന്‍
101 ഇരുമന്നവരില്‍ തോമ്മായെ താന്‍
102 ഗുരുപ്പട്ടത്തില്‍ സ്ഥാപിച്ചു
103 ഇരുനൂര്‍ പേര്‍ക്കവിടത്തില്‍ വീണ്ടും
104 മാമ്മോദീസായും ചെയ്‌തു
105 അവിടത്തില്‍ മുന്‍സ്ഥാപിച്ചുള്ളൊരു
106 സ്ലീവായെ പിഴുതുടനെ താന്‍
107 അവിടത്തിന്നെതിര്‍ തെക്കെ ഭാഗം
108 നിരണത്തില്‍ സ്ഥാപിപ്പാനായ്
109 ആചാര്യന്‍ തോമ്മായെന്നാള്‍ക്കും
110 ശെമഓനും താനേല്‍പ്പിച്ചു
111 ആചാരത്തിനൊരാലയമവിടെ
112 കല്‍പിച്ചുടനെ താന്‍ വാങ്ങി
🎵🎵🎵
113 വടമേക്കായ്‌ നടകൊണ്ടു ഗൊക്ക
114 മംഗലഗ്രാമേ താന്‍ ചെന്നു
115 പിഴയാതവിടെയുമൊരുവര്‍ഷത്തിട
116 അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ
117 ഓരായിരമോടറുനൂര്‍ പേരെ
118 മാമ്മോദീസായും മുക്കി.
119 ആരാധനമര്യാദകളോടെ
120 സ്ഥാപിച്ചവിടെ സ്ലീവായും
121 അവിടുന്നുടനെ നടകൊണ്ടങ്ങനെ
122 കോട്ടക്കായല്‍ ചെന്നെത്തി
123 അവിടയുമതുപോലൊരു വര്‍ഷത്തിട
124 മാര്‍ഗ്ഗത്തേയുമറിയിച്ചപ്പോള്‍
125 ഒരായിരമൊടെഴുനൂറ്റെഴുപതു
126 പേരേ മാമ്മോദീസാ മുക്കി
127 ആരാധന / സ്ലീവായൊടു മുറകള്‍
128 കല്‍പിച്ചു താനവിടേക്കും
🎵🎵🎵
129 തെക്കന്‍ വഴിയായ്‌ യാത്രപോയി
130 മാല്യാംകരയില്‍ ചെന്നെത്തി
131 തക്കവിധംപോലൊക്കയുമവിടെ
132 കണ്ടതിനാല്‍ സന്തോഷിച്ചു.
133 അരമാസത്തെ പാര്‍പ്പിനുശേഷം
134 ഉത്തരഭാഗേ നടകൊണ്ടു
135 അരമാസത്തെയിടകൊണ്ടങ്ങനെ
136 പാലൂര്‍ ഗ്രാമം ചെന്നെത്തി
137 ഒരു വര്‍ഷത്തിടയവിടങ്ങളിലും
138 മാര്‍ഗ്ഗത്തെയറിയിച്ചപ്പോള്‍
139 ഒരായിരമൊടമ്പതുപേരെ
140 മാമ്മോദീസാ മുക്കിയശേഷം
141 വന്ദനനിഷ്‌ഠകളെല്ലാറ്റേയും
142 ആയവരൊക്കെ ചെയ്‌വാനായ്
143 സുന്ദര ഭാഷയിലൊരു സ്ലീവായും
144 സ്ഥാപിച്ചു താനവിടത്തില്‍
🎵🎵🎵
145 അമ്പത്തൊന്‍പതു കന്നിയുടന്ത്യം
146 ചോഴന്റാളും വന്നെത്തി
147 ഇമ്പത്തോടവരോടേ താനും
148 മൈലാപ്പൂര്‍ക്കായ്‌ നടകൊണ്ടു
149 കോവിലകത്തിന്‍ പണിയുടെ കാര്യം
150 ചോഴപ്പെരുമാള്‍ ചോദിച്ചു
151 കോവിലകപ്പണി കാണാഞ്ഞതിനാല്‍
152 തന്നെ വിലങ്ങില്‍ പാര്‍പ്പിച്ചു
153 കോപാധിക്യ വശക്കേടാലെ
154 മരണം പ്രാപിച്ചോന്‍ തമ്പി
155 കോപമടക്കിത്തെളിവാന്‍ തക്കോ-
156 രാലയമവനവിടെ കണ്ടു.
157 ഉയിര്‍ പ്രാപിച്ചുടനതിനുടെ വിസ്‌മയ-
158 മഗ്രജനോടറിയിക്കുന്നു.
159 നയനവിധമതിനേയവനാക്കാന്‍
160 വളരെയപേക്ഷകള്‍ ചെയ്യുന്നു.
🎵🎵🎵
161 മന്നവരിരുവരുമവരുടെ പരിചാ-
162 രകരെല്ലാവരുമൊരുമിച്ച്
163 ഉന്നതമായൊരു ഘോഷത്തോടെ
164 പാറാവിങ്കല്‍ ചെല്ലുന്നു.
165 മാര്‍ത്തോമ്മായെ തങ്ങടെ തേരില്‍
166 കേറ്റിക്കൊണ്ടവര്‍ പോകുന്നു.
167 തീര്‍ത്തുകൊടുപ്പാനവരുടെ പിഴമേല്‍
168 പൊറുതികള്‍ വളരെയിരക്കുന്നു.
169 സത്യമറിവതി നാശിച്ചിട്ടവര്‍
170 ഓരോ വിധമാം ചോദ്യത്താല്‍
171 സത്യമറിഞ്ഞിട്ടിരുവരുമുടനെ
172 മാമ്മോദീസായും മുങ്ങി
173 അവരോടൊരുമിച്ചീരായിരജന-
174 മുടനെ മാര്‍ഗ്ഗം കൈക്കൊണ്ടു.
175 അവരുടെയാരാധന സ്ലീവായും
176 ആലയവും താന്‍ സ്ഥാപിച്ചു.
🎵🎵🎵
177 അഴകാലവിടെ രണ്ടര വര്‍ഷം
178 മാര്‍ഗ്ഗത്തെ താനറിയിച്ചു.
179 ഏഴായിര ജനമവിടത്തില്‍ താന്‍
180 മാമ്മോദീസായും മുക്കി.
181 ചന്ദ്രപുരിയുടെയരചന്മാരാം
182 പത്രോസ് പൗലോസെന്നിവരില്‍
183 സുന്ദരനാം പൗലോസെന്നിപ്പോള്‍
184 മേല്‍പ്പട്ടം തന്‍ കല്‍പ്പിച്ചു.
185 ആയാളുടെ കീഴ്‌പാലകരാറു
186 വേദാചാര്യന്മാരേയും
187 ആയാളുടെ ആ വിശ്വാസികളുടെ
188 ഭരണത്തിനായ്‌ കല്‍പിച്ചു.
189 അവരുടെ ആസ്‌തികള്‍ സകലത്തേയും
190 ഏല്‍പ്പിച്ചു അവര്‍ ശ്ലീഹായെ
191 അവരുടെ നടപടിയെല്ലാറ്റിനും
192 മര്യാദകള്‍ താന്‍ നിയമിച്ചു.
🎵🎵🎵
193 മലയാളത്തിനു തിരികെ വരുവാന്‍
194 താന്‍ കരയാത്ര ചെയ്യുമ്പോള്‍
195 മാലാഖാമാരുടെ തുണയാലെ
196 മലയാറ്റൂര്‍ താന്‍ വന്നെത്തി.
197 ഇരുമാസങ്ങളവിടങ്ങളിലും
198 മാര്‍ഗ്ഗത്തെ താനറിയിച്ചു.
199 ഇരുനൂറ്റിരുപതു വിശ്വാസികളെ
200 താന്‍ മാമ്മോദീസാ മുക്കി.
201 അവിടെന്നുടനെ നടകൊണ്ടങ്ങനെ
202 പാലൂര്‍ ഗ്രാമം ചെന്നെത്തി
203 അവിടന്നങ്ങനെ മാല്യാംകര വഴി
204 കോട്ടേക്കായല്‍ ചെന്നെത്തി
205 അവിടേന്നങ്ങനെ ഗോക്കമംഗലത്തും
206 കൊല്ലത്തും താന്‍ ചെന്നെത്തി
207 അവിടങ്ങളിലോരോ വര്‍ഷം
208 ഗ്രാമം തോറും താന്‍ പാര്‍ത്തു
🎵🎵🎵
209 ദേവാലയമോടാചാര്യരെയും
210 നടപടിയെല്ലാം വിധിചെയ്‌തു
211 അവസാനത്തില്‍ മുറപോലവര്‍മേല്‍
212 റൂഹാവരവും താന്‍ നല്‍കി
213 വീണ്ടും നിരണത്താലയമതിലും
214 ഒരുവര്‍ഷത്തിട പാര്‍ക്കുമ്പോള്‍
215 വേണ്ട വിധത്തിലവരുടെ സുകൃതം
216 കണ്ടതിനാല്‍ സന്തോഷിച്ചു.
217 അവസാനത്തില്‍ റൂഹാവരവും
218 ചെമ്മോര്‍ത്തുകളും താന്‍ നല്‍കി
219 അവരില്‍ തോമ്മായാചാര്യനുമായ്
220 ചായല്‍ മലയില്‍ ചെന്നെത്തി.
221 ആലയമോടവിടാചാര്യനേയും
222 നടപടിമര്യാദകളെല്ലാം
223 ചേലോടൊരു വര്‍ഷത്തിന്നിടകൊ-
224 ണ്ടവിടേയും താന്‍ സ്ഥാപിച്ചു.
🎵🎵🎵
225 കടശിയില്‍ റൂഹാദ്‌ക്കുദ്‌ശായുടെ
226 വരവും അവരില്‍ താന്‍ നല്‍കി
227 കടശിയിലുള്ളൊരു യാത്ര വിവരവു-
228 മവരോടെ താന്‍ വെളിവാക്കി.
229 തന്നോടെപ്പോഴും പിരിയാത്തൊ-
230 രൊന്നാം ശിഷ്യന്‍ കേപ്പായെ
231 തന്നുടെയങ്കി ധരിപ്പിച്ചിട്ട-
232 ങ്ങയളുടെ തലമേല്‍ കൈവച്ചു
233 തന്നുടെ വിശ്വാസികളുടെ ഭരണം
234 ആയാളെ താനേല്‍പിച്ചതിനാല്‍
235 തന്നെപ്പോലവര്‍ കൈക്കൊള്‍വാനും
236 വിരവോടെ താന്‍ കല്‍പിച്ചു.
237 മറ്റുള്ളോരുടെ നാമത്തെക്കാള്‍
238 മാര്‍ത്തോമ്മായുടെ നാമത്തെ
239 മുറ്റം സ്‌നേഹ വണക്കത്തോടെ
240 ആശിച്ചേറ്റൊരാചാര്യന്‍
🎵🎵🎵
241 മാളിയേക്കല്‍ തോമ്മാ നാമത്തി-
242 ന്നെന്നാളത്തെ നിലനില്‍പ്പും
243 എള (ളു?) തായാളുടെ പിതൃ വഴിതോറും
244 പട്ടക്കാരുടെ പിന്തുടര്‍പ്പും
245 മറ്റും പലപല ചെമ്മോര്‍ത്തുകളും
246 അയാള്‍മേല്‍ വരമായ്‌ കല്‍പിച്ചു.
247 ചെറ്റും അറിവില്‍ കുറയാതുള്ളൊരു
248 റമ്പാന്മാരുടെ സ്ഥാനമതും
249 മാര്‍ത്തോമ്മാ കേരള രാജ്യത്തില്‍
250 എവന്‍ഗേലിയോനറിയിച്ചെ-
251 ന്നൊര്‍ത്തറിവിന്നായ പുസ്‌തകവും
252 ആ തോമ്മായെ ഏല്‍പ്പിച്ചു.
253 യാത്ര പറഞ്ഞു പിരിഞ്ഞൊരു സമയം
254 ഗാത്രമശേഷം നാഡിതളര്‍ന്നു
255 നേത്രാംബുക്ഷാളന രോദനവും
256 മിത്ര ജനങ്ങള്‍ക്കത്രയുമുണ്ടായ്
🎵🎵🎵
257 മലവഴി യാത്രമുവ്വരുമായി
258 ഏഴര നാഴിക പോയിട്ടു
259 മാലാഖാമാരുടെ തുണയാലെ
260 പാണ്ടിവഴിക്കായ് താന്‍ വാങ്ങി.
261 അറുപത്തൊന്‍പതുമേടം രാശിയി-
262 ലെന്നുടെ താതന്‍ മാര്‍ത്തോമ്മാ
263 അറിവില്‍ കുറവാം രാജ്യങ്ങള്‍ക്കായ്
264 വാങ്ങുംവരെയും താന്‍ ചെയ്‌ത
265 അരുമകളേറും പുതുമകളെത്ര
266 പെരുമയിലുള്ളവയാകുന്നു!
267 അരുതവയെല്ലാം വിവരത്തോടെ
268 ഇവിടെ പറവാനൊരുവിധവും
269 അത്ഭുത രക്തമണിഞ്ഞൊരു കയ്യുടെ
270 സ്ലീവായടയാളത്താലെ
271 ഉത്ഭുവമാം പ്രത്യക്ഷത്തുകകള്‍
272 എളുതായിവിടെ പാടുന്നു.
🎵🎵🎵
273 ഇരുപത്തൊന്‍പതു മൃത്യുഭവിച്ച
274 നരരെ താന്‍ ജീവിപ്പിച്ചു.
275 ഇരുനൂറ്ററുപതു മര്‍ത്യന്മാരുടെ
276 സാത്താനെ താനോടിച്ചു.
277 ഇരുനൂറ്റിമുപ്പതു കുഷ്‌ഠക്കാരുടെ
278 ദേഹത്തെ താന്‍ സുഖമാക്കി.
279 ഇരുനൂറ്റമ്പതു കുരുടന്മാരുടെ
280 കണ്‍കാഴ്‌ച്ചകളെ താന്‍ നല്‍കി
281 ഇരുനൂറ്റിരുപതു ശോഷിച്ചവരുടെ
282 കൈകാലുകളെ കൂറതീര്‍ത്തു.
283 ഇരുപതു നരരുടെ ജിഹ്വവശക്കേ-
284 ടരുമ വിധത്തില്‍ താന്‍ തീര്‍ത്തു.
285 അരുതെന്നെല്ലാ വൈദ്യന്മാരു-
286 മുപേക്ഷിച്ചുള്ളൊരു രോഗികളെ
287 ഇരുനൂറ്റെമ്പതു പേരൊളും താ-
288 നുടനെ സ്വസ്ഥതക്കാരാക്കി.
🎵🎵🎵
289 കാവ്യജനത്തിനന്ധത നീക്കി
290 സത്യഗുണം കൈക്കൊള്‍വാനായ്
291 ദൈവവശത്താലാകും നന്മക-
292 ളിത്രയുമധികം താന്‍ ചെയ്‌തു
293 നരജാതി സ്വഭാവത്തിനുമേലായ്
294 തന്നില്‍ വിളങ്ങിന സുകൃതത്താല്‍
295 നരരാത്മങ്ങള്‍ പതിനേഴായിരത്തി
296 നാനൂറ്റെമ്പതു താന്‍ നേടി
297 ആറായിരമൊടെണ്ണൂറ്റമ്പതു
298 ബ്രാഹ്മണ ജാതികളവരില്‍
299 ഇവരില്‍ കുറവാമീരായിരമൊ-
300 ടഞ്ഞൂറു നവദശ ക്ഷത്രിയരും
301 അപ്പോള്‍ വൈശ്യര്‍ മൂവായിരമൊ-
302 ടെഴുന്നൂറ്റെമ്പതു ആളുകളും
303 ഇപ്പോള്‍ നാലായിരമൊടിരുനൂ-
304 റ്റെമ്പതു ശൂദ്ര ജാതികളും
🎵🎵🎵
305 ഈ വിധമുള്ളാരു മേല്‍ജാതികളെ
306 മാര്‍ഗ്ഗത്തില്‍ താന്‍ കൈകൊണ്ടു.
307 അവരില്‍ ഇരുപെരുമാളന്മാരെ
308 മെത്രാന്മാരായ് സ്ഥാപിച്ചു.
309 ഗ്രാമത്തല ഏഴു മന്നവര്‍മാരെ
310 ഗുരുപ്പട്ടത്തില്‍ കല്‍പിച്ചു.
311 ക്ഷേമത്തിന്നായവരില്‍ നാലുപേരെ
312 റമ്പാന്മാരായ് നിയമിച്ചു.
313 ഇരുപത്തൊന്നു പ്രഭുക്കന്മാര്‍ക്കായ്
314 പൊതുമുതല്‍ പരിപാലന നല്‍കി
315 ഒരുമിച്ചവരുടെ ഗുണപൂര്‍ത്തിക്കായ്
316 മറ്റും നടപടി കല്‍പിച്ചു.
317 താന്‍ കല്‍പിച്ചൊരു നടപടിമുറകളി-
318 ലേതും തെറ്റുകള്‍ കൂടാതെ
319 താന്‍ കല്‍പിച്ച ഭരണക്കാരതു
320 വെണ്മപെടുത്തി നടത്തുമ്പോള്‍
🎵🎵🎵
321 പലപല രാജ്യങ്ങളിലും തന്നുടെ
322 അരുള്‍ മാര്‍ഗ്ഗത്തിന്നറിയിപ്പാല്‍
323 പല ജാതികളെ മിശിഹാ പക്കല്‍
324 ചേര്‍ത്തൊരു ശ്ലീഹാ മാര്‍ത്തോമ്മാ
325 എഴുപത്തു രണ്ടാം കര്‍ക്കടകത്തില്‍
326 മൂന്നാം ദിവസം പുലര്‍കാലെ
327 വഴിയാത്രകനായ താന്‍ ചേരുന്നിതു
328 മൈലാപ്പൂരില്‍ ചിന്നമലക്കു
329 കാളിക്കാവില്‍ പൂജയ്‌ക്കായ് ചെ-
330 ന്നെമ്പ്രാന്മാരും എതിര്‍പെട്ടു
331 മൂളിക്കൊണ്ടവര്‍ വൈരം തീര്‍പ്പാന്‍
332 തന്നെ വളഞ്ഞിവ ചൊല്ലുന്നു
333 കാവില്‍ വണങ്ങാത്താളുകളാരും
334 ഇന്നീ വഴിയേ പൊയ്‌ക്കൂടാ
335 കാവില്‍ വണങ്ങുകയെങ്കില്‍ നിനക്കും
336 ഭക്ഷണമെല്ലാം തന്നീടാം.
🎵🎵🎵
337 ഉണക്കലരി ഭോജനമാശിച്ചിട്ടീ-
338 സാത്താനെ ഞാന്‍ വണങ്ങുകയോ?
339 വണക്കം ചെയ്‌താല്‍ കാവിന്നഴിയും
340 തീയാലെന്നായ് മാര്‍ത്തോമ്മാ
341 നിന്ദ നിറഞ്ഞൊരു വചനത്തിന്‍ നേര്‍
342 കാണണമെന്നായെമ്പ്രാന്മാര്‍
343 വന്ദന വലിയൊരു കാളിക്കാവില്‍
344 റൂശ്‌മാ ചെയ്‌തിതു മാര്‍ത്തോമ്മാ
345 പേനായെപ്പോല്‍ കാളിയുമോടി
346 കാവും വെന്തിതു തീയാലെ
347 പേനായ്‌ക്കള്‍പോല്‍ മദവെറിയോടെ
348 എംബ്രാന്മാരായവരെല്ലാം
349 പല നിഷ്‌ഠൂരതയോരോന്നെല്ലാം
350 മാര്‍ത്തോമ്മായോടവര്‍ ചെയ്‌തു
351 വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍
352 ബലമായ്‌ നെഞ്ചില്‍ ശ്ലീഹായെ
353 കുത്തികൊണ്ടവരോടിയൊളിച്ചു
354 എന്‌ബ്രന്മാരായവരെല്ലാം.
355 മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
356 കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു.
🎵🎵🎵
357 മാലാഖാമാരിവയെല്ലാമറി-
358 യിച്ചു പൗലോസ്‌ മെത്രാനെ
359 പൗലോസ്‌ മെത്രാനും പെരുമാളും
360 അവരുടെ പരിചാരകരെല്ലാം
361 ഓടി ചെന്നവര്‍ കാളിക്കാവി-
362 ന്നരികേയുള്ളൊരു പാറക്കല്‍
363 വാടാമുറിവില്‍ കൊണ്ടൊരു ശൂലം
364 ഝടുതിയിലൂരി മാര്‍ പൗലോസ്
365 ആറുതലിന്നായ്‌ തേരതിലേറ്റി-
366 പ്പോരുവതിന്നായ്‌ തുനിയുമ്പോള്‍
367 ആറുതല്‍ വേണ്ടാ ഭാഗ്യമടുത്തു
368 എന്നായുടനെ മാര്‍ത്തോമ്മാ
369 വെളിവാല്‍ ചൂഴും പീഢിതനായി
370 തന്നെ കണ്ടൊരു കൂട്ടങ്ങള്‍
371 തെളിവാന്‍ തക്ക വിധത്തിന്നാദര-
372 വെല്ലാമരുളി മാര്‍ത്തോമ്മാ
🎵🎵🎵
373 മൂന്നര നാഴിക പകലാം വരെയും
374 പലവക വേണ്ടും വിധമെല്ലാം
375 മന്നവരോട് കല്‍പിച്ചയ്യോ
376 കാലം ചെയ്‌തിതു മാര്‍ത്തോമ്മ
377 വെള്ളപ്രാവിനു തുല്യമൊരാത്മം
378 പരമാനന്ദ മഹത്വമതായ്
379 വെള്ളയണിഞ്ഞൊരരൂപികളോടെ
380 ആകാശത്തില്‍ കയറുന്നു
381 നലമൊടു പലവക കിന്നരമഴകാല്‍
382 നന്തുണിയും കുഴല്‍ വീണകളും
383 പലമൊഴിയൊത്തൊരു സ്‌തുതി ചെയ്‌തുടനെ
384 പെരുമാളന്മാര്‍ ദേഹത്തെ
385 ബഹുമതിയവരുടെ വശമായതുപോല്‍
386 ചെയ്‌തും കൊണ്ടവര്‍ പോയിട്ടു
387 മഹിമാപെരുത്തൊരു തന്‍ ദേഹത്തെ
388 പള്ളിയകത്തവര്‍ സ്ഥാപിച്ചു
🎵🎵🎵
389 വാഴുകള്‍ നേടുവതിന്നവരെല്ലാം
390 ആരാധനയായ് പ്രാര്‍ത്ഥിച്ചു
391 ഉഷര്‍കാലത്തവര്‍ ക്ലേശത്തോടെ
392 എല്ലാ ജനവും പിന്‍വാങ്ങി
393 മരണവിശേഷം മാലാഖായറി-
394 യിച്ചു കേപ്പ മെത്രാനെ
395 കരവഴി യാത്ര ധൃതഗതിയാലെ
396 മൈലാപ്പൂരിനു നിയമിച്ചു.
397 മാലൊടു താന്‍ മാളിയക്ക, കടപ്പൂര്‍
398 ഇരുറമ്പാന്മാരുമായി
399 ചേലൊടു കര്‍ക്കടമിരുപത്തൊന്നില്‍
400 ഇവരും ദേവാലയമതിലായ്
401 ഇരുമേല്‍പട്ടക്കാരും അവരുടെ
402 പട്ടക്കാരും കൂട്ടവുമായ്
403 ഒരുമിച്ചോരോ ജപധ്യാനാദികള്‍
404 ഓരോ വിധമാം പൂജകളും
🎵🎵🎵
405 ഒരു പത്തു ദിവസം വരെയും നിഷ്‌ഠകള്‍
406 മുറിയാതായോര്‍ ചെയ്യുമ്പോള്‍
407 പെരിയോരു പ്രത്യക്ഷം താനപ്പോള്‍
408 അവരില്‍ ചെയ്‌തിതു മാര്‍ത്തോമ്മാ
409 സ്വര്‍ണ്ണമയം പോലുള്ളൊരു വെളിവുകള്‍
410 ഇവര്‍ മേലെല്ലാം വീശുന്നു
411 മണ്ണില്‍ പറവാന്‍ വശമല്ലാത്തൊരു
412 വിണ്ണാലയമവര്‍ കാണുന്നു
413 ചേലൊടുമുന്‍ താന്‍ കണ്ടതിതെന്നു
414 പൗലോസു മെത്രാന്‍ പറയുന്നു.
415 നലമൊടു പലവിധ സംഗീതങ്ങള്‍
416 എല്ലാ ജനവും കേള്‍ക്കുന്നു.
417 അതിനുടെ മഹിമകള്‍ വര്‍ണ്ണിപ്പാനീ
418 മാനുഷര്‍ പോരാതാകുന്നു
419 അതിലങ്ങൊരു സിംഹാസനമതിലായ്
420 മാര്‍ത്തോമ്മാ താന്‍ വാഴുന്നു.
🎵🎵🎵
421 അമ്പൊടു പലവക ഗുണദോഷങ്ങള്‍
422 ഇവരോടു താനരുളുന്നു
423 വമ്പായ പലവക ചെമ്മോര്‍ത്തുകളും
424 എന്നാളിനുമായ്‌ നല്‍കുന്നു.
425 എന്നുടെ മരണം ഓര്‍ക്കും മക്കള്‍-
426 ക്കെന്നാല്‍ നന്മകളുണ്ടാകും
427 എന്നുടെ കവറില്‍ വന്ദനം ചെയ്‌വോ-
428 ര്‍ക്കെല്ലാം നന്മകള്‍ ഞാന്‍ ചെയ്യും.
429 ഇവകളെയെല്ലാമരുളിയ ശേഷം
430 കാഴ്‌ച്ചകള്‍ മാറി തെളിവോടെ.
431 അവരവരോടരുളിച്ചെയ്‌തതുപോല്‍
432 എല്ലാ ജനവും പിന്‍വാങ്ങി.
433 വമ്പോടു തോമ്മാ ഹെന്ദൊമതൊക്കയില്‍
434 മാര്‍ഗ്ഗം നല്‍കിയ വൃത്താന്തം
435 അമ്പാല്‍ മാളിയേക്കല്‍ രണ്ടാം തോമ്മാ
436 റമ്പാന്‍ ചെയ്‌തൊരു ചരിതമതില്‍
🎵🎵🎵
437 വിരിവുകള്‍ മാറ്റീട്ടെളുതായീ വിധ-
438 മെളിയവരറിവാന്‍ പാടിയൊരു
439 വിരുതുകള്‍ കുറയും നാല്‍പത്തെട്ടാം
440 അയാളുടെ പിതൃവാം തോമ്മാമേല്‍
441 ശക്തി നിറഞ്ഞോന്‍ തോമ്മാശ്ലീഹാ
442 നന്മകള്‍ ചെയ്‌വാനീ ചരിതം
443 ഭക്തിയോടങ്ങേ പാദത്തുങ്കല്‍
444 വച്ചിതു കാഴ്‌ച്ചയതിന്നറിവ്
445 ഒരായിരമൊടറുനൂറ്റൊന്നാം
446 കര്‍ക്കടകം മൂന്നാം ദിവസം
447 ആരാധനയോടിവയെല്ലാരും
448 അറിവാന്‍ ദൈവം കൃപചെയ്‌ക.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam Song Lyrics of Ramban Pattu (Thoma Parvam) | സാക്ഷാല്‍ ദൈവം മൂവ്വോരുവന്‍ താന്‍ Ramban Pattu (Thoma Parvam) Lyrics | Ramban Pattu (Thoma Parvam) Song Lyrics | Ramban Pattu (Thoma Parvam) Karaoke | Ramban Pattu (Thoma Parvam) Track | Ramban Pattu (Thoma Parvam) Malayalam Lyrics | Ramban Pattu (Thoma Parvam) Manglish Lyrics | Ramban Pattu (Thoma Parvam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ramban Pattu (Thoma Parvam) Christian Devotional Song Lyrics | Ramban Pattu (Thoma Parvam) Christian Devotional | Ramban Pattu (Thoma Parvam) Christian Song Lyrics | Ramban Pattu (Thoma Parvam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rambanpattu Ranbanpattu Rambanpaattu Ranbanpaattu Ramban Ranban Rampanpattu Ranpanpattu Rampanpaattu Ranpanpaattu Rampan Ranpanpaattu pattu malpan thoma koonamakkal Thomaparvam thomaparvvam thoma parvam parvvam Song of Thomas Rambanpatu Ranbanpatu Rambanpaatu Ranbanpaatu Rampanpatu Ranpanpatu Rampanpaatu Ranpanpaatu Niranath Maliyekal thomma thommaparvam thommaparvvam Rambaan paattu thomas raamban raambaan


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *
Views 651.  Song ID 7882


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.