Malayalam Lyrics

| | |

A A A

മൂന്നു ബാലന്മാരുടെ കീര്‍ത്തനം (ഞായര്‍ സപ്രാ) | ബാറെക് കൊലഹോന്‍

M സര്‍വ്വചരാചര സൃഷ്‌ടികളെ
അരിയമനോജ്ഞ നഭസ്‌തലമേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
F മൃതരെയുയിര്‍പ്പിച്ചര്‍ഹതപോല്‍
പ്രതിഫലമീശന്‍ നല്‍കീടും
മോഹന നിത്യ വിഭാതത്തെ
വാനവരൊത്തു വണങ്ങീടാം.
—————————————–
F വാനവ ദൂതജനാവലിയേ,
സൈനിക ഗണമേ, ജലധികളേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
M മഴയേ, മഞ്ഞേ, താരകളേ,
ചൂടേ, കാറ്റേ, എരിതീയേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
—————————————–
M പനിമതിയേ, നല്‍പകലോനേ,
രാവേ, പകലേ, ഇരുള്‍നിരയേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
F മേഘാവലിയേ, കുന്നുകളേ,
ഗിരിനിരയേ, തൃണജാതികളേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
—————————————–
F തെളിനീരേകും തടിനികളേ,
അരുവികളേ, ജലജീവികളേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
M പക്ഷി മൃഗാദികളേ, നരരേ,
ഇസ്രായേലിന്‍ വംശജരേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
—————————————–
M ധാര്‍മ്മികരേ, വിനയാന്വിതരേ,
നിഷ്‌കല്‍മഷരേ, വൈദികരേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
F ദൈവിക ഭവന നിവാസികളേ,
സഹദാമാരേ, പ്രേഷിതരേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
—————————————–
F മിന്നും മിന്നല്‍പ്പിണറുകളേ,
ചൂടേ, കുളിരേ, തരുനിരയേ
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
M ഇസ്രായേലിന്‍ വത്സലരേ,
ഹന്നനിയായേ, സഖിമാരേ,
കര്‍ത്താവാം പരമോന്നതനെ
വാഴ്‌ത്തിപ്പാടി നമിച്ചിടുവിന്‍.
—————————————–
M മൃതരെയുയര്‍പ്പിച്ചര്‍ഹതപോല്‍
പ്രതിഫലമീശന്‍ നല്‍കീടും
മോഹന നിത്യ വിഭാഗത്തെ
വാനവരൊത്തു വണങ്ങീടാം.
F താതനുമങ്ങേയാത്മജനും
റൂഹായ്‌ക്കും സ്‌തുതിയുയരട്ടെ
ആദിമുതല്‍ക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം.
—————————————–
F നശ്വരമാമീ ലോകത്തില്‍
നാഥാ, നീ കാത്തരുളണമേ
വരുവാനുള്ളാരു വിധിനാളില്‍
സംരക്ഷകനായ്‌ മേവണമേ.
M അരിയ വിഭാതമുദിക്കുമ്പോള്‍
നിന്‍ കൃപ ദര്‍ശനമരുളുമ്പോള്‍
തന്നരുളീടാന്‍ കനിയണമേ
ഞങ്ങള്‍ക്കുതകും വിഭവങ്ങള്‍.
—————————————–
F സത്യവെളിച്ചം നീയാണെ-
ന്നറിയുകയാല്‍ നിന്നാഗമനം
സതതം കാത്തു കഴിക്കുന്നു
വാനവഗണവും മാനവരും.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvacharachara Srishtikale (Sapra) | സര്‍വ്വചരാചര സൃഷ്‌ടികളെ അരിയമനോജ്ഞ നഭസ്‌തലമേ Sarvacharachara Srishtikale (Sapra) Lyrics | Sarvacharachara Srishtikale (Sapra) Song Lyrics | Sarvacharachara Srishtikale (Sapra) Karaoke | Sarvacharachara Srishtikale (Sapra) Track | Sarvacharachara Srishtikale (Sapra) Malayalam Lyrics | Sarvacharachara Srishtikale (Sapra) Manglish Lyrics | Sarvacharachara Srishtikale (Sapra) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvacharachara Srishtikale (Sapra) Christian Devotional Song Lyrics | Sarvacharachara Srishtikale (Sapra) Christian Devotional | Sarvacharachara Srishtikale (Sapra) Christian Song Lyrics | Sarvacharachara Srishtikale (Sapra) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvacharachara Srishttikale
Ariyamanonja Nabasthalame
Karthavam Parammonnathane
Vaazhthipaadi Namichiduvin.

Mrithare Uyarppicharhathapol
Prathiphalameeshan Nalkeedum
Mohana Nithya Vibhaathathe
Vaanavarothu Vanangeedaam.

-----

Vaanava Dhootha Janavaliye
Sainika Ganame, Jaladhikale
Karthavam Parammonnathane
Vaazhthipaadi Namichiduvin.

Mazhaye, Manje, Tharakale
Choode, Katte, Eritheeye
Karthavam Parammonnathane
Vaazhthipaadi Namichiduvin.

-----

Panimathiye Nal Pakalone
Raave, Pakale, Irul Niraye
Karthavam Parammonnathane
Vaazhthipaadi Namichiduvin.

Mekhavaliye, Kunnukale,
Giri Niraye, Thruna Jaathikale
Karthavam Parammonnathane
Vaazhthipaadi Namichiduvin.

-----

Thelineerekum Thadinikale
Aruvikale, Jala Jeevikale
Karthavam Parammonnathane
Vaazhthipaadi Namichiduvin.

Pakshi Mrigadhikale, Narare
Israyelin Vamshajare
Karthavam Parammonnathane
Vaazhthipaadi Namichiduvin.

-----

Dhaarmikare, Vinayaanvithare
Nishkalmashare, Vaidhikare
Karthavam Parammonnathane
Vaazhthipaadi Namichiduvin.

Daivika Bhavana Nivasikale
Sahadhanmare, Preshithare
Karthavam Parammonnathane
Vaazhthipaadi Namichiduvin.

-----

Minnum Minnal Pinarukale
Choode, Kulirem Tharuniraye
Karthavam Parammonnathane
Vaazhthipaadi Namichiduvin.

Israyelin Valsalare
Hannaniyaaye, Sakhimaare
Karthavam Parammonnathane
Vaazhthipaadi Namichiduvin.

-----

Mrithare Uyarppicharhathapol
Prathiphalameeshan Nalkeedum
Mohana Nithya Vibhagathe
Vaanavarothu Vanangeedaam

Thaathanumange Aathmajanum
Roohaikkum Sthuthi Uyaratte
Aadhimuthalkkennathu Pole
Amen Amen Anavaratham

-----

Nashwaramaamee Lokhathil
Nadha, Nee Kaatharulaname
Varuvaanulloru Vidhi Naalil
Samrakshakanaai Mevaname

Ariya Vibhatham Udhikkumbol
Nin Krupa Dharshanamarulumbol
Thannaruleedaan Kaniyaname
Njangalkkuthakum Vibhavangal

----

Sathya Velicham Neeyaanenn
Ariyukayaal Nin Aagamanam
Sathatham Kaathu Kazhikkunnu
Vaanava Ganavum, Maanavarum

njayar sapra moonnu moonu 3 balanmarude baalanmarude keerthanam barek kolahon sarvva sarva charachara sarvvacharachara sarvacharachara charaachara srishttikale srishtikale srushtikale srushttikale


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published.




Views 266.  Song ID 7001


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.