Syro Malabar Baptism & Confirmation Ceremony


Songs

Please visit www.madely.us to view the song lyrics in Malayalam & Manglish.

Resources

Information

ശിശുക്കളുടെ മാമ്മോദീസയും തൈലാഭിഷേകവും
(സ്ഥൈര്യലേപനവും)

പൊതുനിര്‍ദ്ദേശങ്ങള്‍


1. കാര്‍മ്മികന്‍ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കുള്ള തിരുവസ്‌ത്രങ്ങള്‍ ധരിച്ചു കൊണ്ടാണ് മാമ്മോദീസ നല്‍കുന്നത്.

 

2. ദേവാലയത്തിന്റെ പ്രധാന കവാടത്തിങ്കല്‍വച്ചാണ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ശിശുവിന്റെ ജ്ഞാനസ്‌നാന മാതാപിതാക്കളും മറ്റുള്ളവരും അവിടെ വന്നു നില്‍ക്കുന്നു. തലതൊട്ടമ്മ കുഞ്ഞിനെ എടുക്കുന്നു. കുഞ്ഞിന്റെ ശിരസ്സ് തലതൊട്ടമ്മയുടെ വലത്തു കൈയില്‍ വരത്തക്കവിധം കുഞ്ഞിനെ എടുക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. മാതാപിതാക്കളുടെ സാന്നിധ്യം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 

​3. ​സാധാരണമായി മാമ്മോദീസയോടുകൂടിത്തന്നെ​ തൈലം​ വെഞ്ചരിക്കേണ്ടതാണ്. തക്കതായ കാരണമുണ്ടെങ്കില്‍ മുന്‍ കൂട്ടി വെഞ്ചെരിച്ച തൈലവും ഉപയോഗിക്കാവുന്നതാണ്. വിശുദ്ധ മൂറോന്‍ കലര്‍ത്തിയാണ് തൈലം വെഞ്ചരിക്കേണ്ടത്. ഒലിവെണ്ണ, വെളിച്ചെണ്ണ, എള്ളെണ്ണ മുതലായ സസ്യ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്.

 

4. അടിയന്തര സന്ദര്‍ഭങ്ങളിലൊഴികെ എല്ലായ്‌പോഴും ഓരോ മാമ്മോദീസയ്‌ക്കും ആവശ്യമായ ജലം അതാതവസരത്തില്‍ വെഞ്ചരിക്കേണ്ടതാണ്.

 

5. ശിശുവിനെ ധരിപ്പിക്കുന്നതിനുള്ള പുതിയ വെള്ളവസ്‌ത്രം ബന്ധപ്പെട്ടവര്‍ കൊണ്ടുവരുന്നത് അഭികാമ്യമാണ്.

 

​6. ​ശിശുവിനു ​നല്‍കുന്നതിനുള്ള തിരി അലങ്കരിച്ചു കൊണ്ടു വരുന്ന രീതി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 

​7. ​മാസത്തില്‍ ഒരു ദിവസം ഇടവകജനം ഒരുമിച്ചു​ ​കൂടുമ്പോള്‍​ മാമ്മോദീസ​ കൊടുക്കുന്ന രീതി ഈ കൂദാശയുടെ​ സഭാത്മകവും സാമൂഹികവുമായ​ മാനം പ്രകടമാക്കാന്‍​ സഹായിക്കും.

 

​8. വായനകള്‍ നാലിനുപകരം മൂന്നോ രണ്ടോ ആകാം. രണ്ടെങ്കില്‍, ആദ്യത്തേത് ലേഖനത്തില്‍ നിന്നായിരിക്കണം.

 

​9. ​സുവിശേഷ​ ​വായന​യ്‌ക്കു മുമ്പുള്ള സമാധാനശംസ സുവിശേഷഗ്രന്ഥം (പ്രഘോഷണഗ്രന്ഥം) കൊണ്ടാണ് ​നല്‍കേണ്ടത്.

 

​10. ​ശിശുവിനെ വെള്ളത്തില്‍ മൂന്നു​ ​പ്രാവശ്യം മുക്കി​ ​ഉയര്‍ത്തിക്കൊണ്ടോ, വെള്ളത്തിലിരുത്തി ശിരസ്സില്‍ കുരിശടയാളത്തില്‍ മൂന്നു പ്രാവശ്യം വെള്ളമൊഴിച്ചുകൊണ്ടോ, ശിരസ്സില്‍ കുരിശടയാളത്തില്‍ മൂന്നുപ്രാവശ്യം​ വെള്ളമൊഴിച്ചുകൊണ്ടോ മാമ്മോദീസ ​നല്‍കാവുന്നതാണ്.

 

11. ​മുന്‍പു നടത്തിയിട്ടുള്ള മാമ്മോദീസയിലെ തൈലം ഉപയോഗി​​ച്ചാണ് ഒന്നാമത്തെ ലേപനം നടത്തേണ്ടത്​.​

 

​12.​ കുര്‍ബാനക്രമത്തിലെ ഐച്ഛികങ്ങള്‍ മാമ്മോദീസക്രമത്തിലും​ ബാധകമാണ്.

 

13.​ ​മാമ്മോദീസ​യ്‌ക്കും വിശുദ്ധ തൈലാഭിഷേകത്തിനും ശേഷം എത്രയും വേഗം വിശുദ്ധ കുര്‍ബാന ​നല്‍കേണ്ടതാണ്.



Infant Baptism and Chrismation (Confirmation)

General Instructions

 

1. The celebrant wears the vestments prescribed for the celebration of the Holy Qurbana.

 

2. The ceremony begins at the main door of the church. The godparents and others stand at the door outside the church. The godmother carries the child. For convenience, she may hold the child in such a way that the child’s head rests in her right arm. The presence of the parents during baptism shall be encouraged.

 

3. The general rule is that the oil be blessed during the ceremony of baptism. For sufficient reason, previously blessed oil also may be used. The oil is to be blessed with Myron (Chrism). Vegetable oil like olive oil, coconut oil and gingili oil can be used.

 

4. Water for each baptism shall be blessed on the occasion of the baptism itself, except in an emergency.

 

5. It is desirable that the white dress, with which the child is clothed after baptism, be brought by the child’s own people.

 

6. They may be encouraged to bring the candle as well. It is good that the candle be decorated.

 

7. It is recommended that the rite of baptism be performed once a month when many people can
participate in the rite. It will help towards the ecclesial and social dimension of this sacrament.

 

8. Readings from the Bible may be limited to two or three instead of four. If there are only two readings, the first shall be from the Epistles and the other from the Gospel.

 

9. The blessing before the Gospel reading shall be done with the Gospel.

 

10. Baptism is given by immersing the child in water thrice, or by making the child sit in water and pouring water over the head thrice in the form of the cross, or by pouring water over the head thrice in the form of the cross.

 

11. The first anointing is done with the blessed oil of the previous baptism.

 

12. The options granted in the Qurbana are valid in the rite of baptism also.

 

13. Holy Communion is to be given as early as possible after Baptism and Chrismation.