1 |
സാക്ഷാല്‍ ദൈവം മൂവ്വോരുവന് താന്‍ |
2 |
മാര്‍ത്തോമ്മായുടെ സുകൃതത്താല് |
3 |
സൂക്ഷ്മമതായീ ചരിതം പാടുവ- |
4 |
തിന്നടിയനു തുണയരുളേണമെ. |
|
|
5 |
മര്‍ത്യാവതാരം ചെയ്തൊരു ഞങ്ങടെ |
6 |
രക്ഷകനാമേകന് മിശിഹാ |
7 |
മാര്‍ത്തോമ്മായാല്‍ തന്ന ഗുണങ്ങള്‍ |
8 |
ഇന്നും പുതുതായരുളണമെ. |
|
|
9 |
ദൈവഗുണങ്ങള്ക്കമ്മയിതെന്നായ് |
10 |
മാര്‍ത്തോമ്മാ കാട്ടിയ നാഥന് |
11 |
തന്നുടെ മാതാവാകിയ മറിയം |
12 |
എന്നില്‍ കൃപ ചെയ്തരുളണമെ. |
|
|
13 |
ദൈവകുമാരന് തന്നുടെ മാര്‍ഗ്ഗം |
14 |
കേരളമായതില്‍ വന്ന വിധം |
15 |
ദൈവത്തിന് കൃപയാലതിനേ ഞാന്‍ |
16 |
എളുതായിവിടെ പാടുന്നു |
|
🎵🎵🎵 |
17 |
അരുള്മാര്ഗ്ഗത്തിന് ഗുരുവരനാകിന |
18 |
മമ നാമകനാം മാര്‍ത്തോമ്മാ |
19 |
പെരുമാള്‍ ചോഴന്റാളായുള്ളാ- |
20 |
രാവാനോടു സഹിതം കൂടി |
|
|
21 |
അറബിയായില്‍ കപ്പല്‍ കയറി |
22 |
മാല്യാന്കരെ വന്നെത്തിയിത |
23 |
അറിവിന് പറവെന്‍ മിശിഹാക്കാലം |
24 |
അന്‍പതു ധനുവം രാശിയതില്‍. |
|
|
25 |
അതിശയകൃതിയാലഷ്ടദിനെകൊ |
26 |
ണ്ടവിടെ മാര്‍ഗ്ഗം സ്ഥാപിച്ചു. |
27 |
അതിനുടെ ശേഷം ധൃതഗതികൊണ്ടു |
28 |
ഉടനെ മൈലാപ്പൂരെത്തി |
|
|
29 |
നാലരമാസം താനവിടെയറിയി- |
30 |
ച്ചതില്‍ പിന്ചീനത്തെത്തി. |
31 |
നാലരമാസമവിടെയുമറിയി- |
32 |
ച്ചങ്ങനെ മൈലാപ്പൂര് വന്നു. |
|
🎵🎵🎵 |
33 |
ഏതാനും ചില മുതലുകള്‍ കൂടെ |
34 |
ചോഴപ്പെരുമാളില് നിന്നു |
35 |
ഏതാനും ചില പണികള്‍ക്കായി |
36 |
വീണ്ടും മാര്‍ത്തോമ്മാ വാങ്ങി. |
|
|
37 |
എളിയ ജനങ്ങടെയാദരവിന്നായ് |
38 |
ആമുതലെല്ലാം ചിലവാക്കി |
39 |
എളിയ ജനത്തിന് ദാതാവായി- |
40 |
ട്ടറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
|
|
41 |
ഒരു മാസത്തിന്നിടയില്‍ തിരികെ |
42 |
കേരള നാട്ടില്‍ താന്‍ വരുവാന്‍ |
43 |
തിരുവഞ്ചിക്കുളത്തരചന് മരുമക- |
44 |
നാദേശത്തില് ചെന്നെത്തി |
|
|
45 |
തൃക്കാല്‍ മുത്തിയപേക്ഷ കഴിച്ചു |
46 |
കപ്പലില്‍ യാത്ര അവര്‍ ചെയ്തു |
47 |
തര്‍ക്കം കൂടാതമ്പത്തൊന്നാം |
48 |
ധനുവില്‍ മാല്യാങ്കരെ വന്നു. |
|
🎵🎵🎵 |
49 |
രാജകുടുംബത്തോടെ കാവ്യര്‍ |
50 |
മൂവായിരമവിശ്വാസികളും |
51 |
രാജ്യത്തിങ്കല്‍ വന്നു വസിക്കും |
52 |
നാല്പതു യൂദ ഗണങ്ങളുമായ് |
|
|
53 |
ഒന്നര വര്ഷങ്ങള്ക്കുള്ളിടയില് |
54 |
മാമ്മോദീസാ കൈക്കൊണ്ടു. |
55 |
വന്ദനങ്ങള്ക്കായ് സ്ഥാപിച്ചിവിടെ |
56 |
സ്ലീവായോടെ ആലയവും |
|
|
57 |
വേദഗുരുക്കളുമാചാര്യര്കളു- |
58 |
മാവാനായൊരു നന്മകളും |
59 |
വേദരഹസ്യത്തിന്നറിവുകളും |
60 |
പരസമ്മതമായ് താന്‍ നല്കി |
|
|
61 |
അരചാളുന്നൊരു മന്നവനാകും |
62 |
അന്ത്രയോസെന്നാളുടെ |
63 |
മരുമകനാകും കെപ്പായിക്കു |
64 |
കല്പിച്ചു താന്‍ ഗുരുപ്പട്ടം |
|
🎵🎵🎵 |
65 |
കല്ലാം കേപ്പായെക്കൂട്ടാക്കി |
66 |
ദക്ഷിണദേശേ താന്‍ പോയി. |
67 |
കൊല്ലം ഗ്രാമമതിലൊരു വര്‍ഷം |
68 |
അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
|
|
69 |
ഒരായിരമൊടുനാനൂര് പേരെ |
70 |
മാമ്മോദീസായും മുക്കി |
71 |
ആരാധനകള്ക്കായൊരു സ്ലീവാ |
72 |
സ്ഥാപിച്ചു താനവിടത്തില്‍ |
|
|
73 |
കിഴക്കുവടക്കായ് നടകൊണ്ടങ്ങനെ |
74 |
തൃക്പാലേശ്വരത്തെത്തി |
75 |
അഴകാലവിടെയുമൊരുവര്ഷത്തിട |
76 |
അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
|
|
77 |
ഒരായിരമോടിരുനൂര് പേരെ |
78 |
മാമ്മോദീസായും മുക്കി |
79 |
ആരാധനകള്ക്കായൊരു സ്ലീവാ |
80 |
സ്ഥാപിച്ചു താനവിടേക്കും |
|
🎵🎵🎵 |
81 |
കിഴക്കന്‍ വഴിയായവിടുന്നുടനെ |
82 |
മലനഗരം ചായല്‍ക്കെത്തി |
83 |
പിഴയാതവിടെയുമൊരുവര്ഷത്തിട |
84 |
അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
|
|
85 |
ഒരായിരമൊടൊരുനൂര് പേരെ |
86 |
മാമ്മോദീസായും മുക്കി |
87 |
ആരാധനമുറയോടേ സ്ലീവാ |
88 |
സ്ഥാപിച്ചു താനവിടേക്കും |
|
|
89 |
തിരികെ താനവിടേക്കു വരുവാന്‍ |
90 |
തൃക്പാലേശ്വര മൂപ്പന്മാര് |
91 |
ഇരുവരുടേയും മുട്ടിപ്പാലെ |
92 |
അവരോടെ താന്‍ യാത്രയുമായ് |
|
|
93 |
ശുദ്ധതയോടിവര് വന്ദിക്കുന്ന |
94 |
സ്ലീവായെ ആ ഗ്രാമക്കാര്‍ |
95 |
അശുദ്ധത ചെയ്തവര്‍ നിന്ദിച്ചതിനാല്‍ |
96 |
ശാപം ചെയ്തിതു ഗ്രാമത്തെ |
|
🎵🎵🎵 |
97 |
ഇരുമാസങ്ങള്ക്കിടകൊണ്ടവിടെ |
98 |
കര്‍മ്മാദികളെ ചെയ്വാനായ് |
99 |
അരുള്വേദറിവുകള് സകലത്തേയും |
100 |
പരസമ്മതമായ് നല്കി താന്‍ |
|
|
101 |
ഇരുമന്നവരില് തോമ്മായെ താന്‍ |
102 |
ഗുരുപ്പട്ടത്തില് സ്ഥാപിച്ചു |
103 |
ഇരുനൂര് പേര്ക്കവിടത്തില് വീണ്ടും |
104 |
മാമ്മോദീസായും ചെയ്തു |
|
|
105 |
അവിടത്തില് മുന്സ്ഥാപിച്ചുള്ളൊരു |
106 |
സ്ലീവായെ പിഴുതുടനെ താന്‍ |
107 |
അവിടത്തിന്നെതിര് തെക്കെ ഭാഗം |
108 |
നിരണത്തില്‍ സ്ഥാപിപ്പാനായ് |
|
|
109 |
ആചാര്യന് തോമ്മായെന്നാള്ക്കും |
110 |
ശെമഓനും താനേല്പ്പിച്ചു |
111 |
ആചാരത്തിനൊരാലയമവിടെ |
112 |
കല്പിച്ചുടനെ താന്‍ വാങ്ങി |
|
🎵🎵🎵 |
113 |
വടമേക്കായ് നടകൊണ്ടു ഗൊക്ക |
114 |
മംഗലഗ്രാമേ താന്‍ ചെന്നു |
115 |
പിഴയാതവിടെയുമൊരുവര്ഷത്തിട |
116 |
അറിയിച്ചു താന്‍ മാര്‍ഗ്ഗത്തെ |
|
|
117 |
ഓരായിരമോടറുനൂര് പേരെ |
118 |
മാമ്മോദീസായും മുക്കി. |
119 |
ആരാധനമര്യാദകളോടെ |
120 |
സ്ഥാപിച്ചവിടെ സ്ലീവായും |
|
|
121 |
അവിടുന്നുടനെ നടകൊണ്ടങ്ങനെ |
122 |
കോട്ടക്കായല്‍ ചെന്നെത്തി |
123 |
അവിടയുമതുപോലൊരു വര്‍ഷത്തിട |
124 |
മാര്ഗ്ഗത്തേയുമറിയിച്ചപ്പോള് |
|
|
125 |
ഒരായിരമൊടെഴുനൂറ്റെഴുപതു |
126 |
പേരേ മാമ്മോദീസാ മുക്കി |
127 |
ആരാധന / സ്ലീവായൊടു മുറകള്‍ |
128 |
കല്പിച്ചു താനവിടേക്കും |
|
🎵🎵🎵 |
129 |
തെക്കന്‍ വഴിയായ് യാത്രപോയി |
130 |
മാല്യാംകരയില് ചെന്നെത്തി |
131 |
തക്കവിധംപോലൊക്കയുമവിടെ |
132 |
കണ്ടതിനാല്‍ സന്തോഷിച്ചു. |
|
|
133 |
അരമാസത്തെ പാര്പ്പിനുശേഷം |
134 |
ഉത്തരഭാഗേ നടകൊണ്ടു |
135 |
അരമാസത്തെയിടകൊണ്ടങ്ങനെ |
136 |
പാലൂര് ഗ്രാമം ചെന്നെത്തി |
|
|
137 |
ഒരു വര്‍ഷത്തിടയവിടങ്ങളിലും |
138 |
മാര്‍ഗ്ഗത്തെയറിയിച്ചപ്പോള്‍ |
139 |
ഒരായിരമൊടമ്പതുപേരെ |
140 |
മാമ്മോദീസാ മുക്കിയശേഷം |
|
|
141 |
വന്ദനനിഷ്ഠകളെല്ലാറ്റേയും |
142 |
ആയവരൊക്കെ ചെയ്വാനായ് |
143 |
സുന്ദര ഭാഷയിലൊരു സ്ലീവായും |
144 |
സ്ഥാപിച്ചു താനവിടത്തില്‍ |
|
🎵🎵🎵 |
145 |
അമ്പത്തൊന്‍പതു കന്നിയുടന്ത്യം |
146 |
ചോഴന്റാളും വന്നെത്തി |
147 |
ഇമ്പത്തോടവരോടേ താനും |
148 |
മൈലാപ്പൂര്ക്കായ് നടകൊണ്ടു |
|
|
149 |
കോവിലകത്തിന് പണിയുടെ കാര്യം |
150 |
ചോഴപ്പെരുമാള് ചോദിച്ചു |
151 |
കോവിലകപ്പണി കാണാഞ്ഞതിനാല്‍ |
152 |
തന്നെ വിലങ്ങില്‍ പാര്‍പ്പിച്ചു |
|
|
153 |
കോപാധിക്യ വശക്കേടാലെ |
154 |
മരണം പ്രാപിച്ചോന്‍ തമ്പി |
155 |
കോപമടക്കിത്തെളിവാന് തക്കോ- |
156 |
രാലയമവനവിടെ കണ്ടു. |
|
|
157 |
ഉയിര് പ്രാപിച്ചുടനതിനുടെ വിസ്മയ- |
158 |
മഗ്രജനോടറിയിക്കുന്നു. |
159 |
നയനവിധമതിനേയവനാക്കാന് |
160 |
വളരെയപേക്ഷകള് ചെയ്യുന്നു. |
|
🎵🎵🎵 |
161 |
മന്നവരിരുവരുമവരുടെ പരിചാ- |
162 |
രകരെല്ലാവരുമൊരുമിച്ച് |
163 |
ഉന്നതമായൊരു ഘോഷത്തോടെ |
164 |
പാറാവിങ്കല് ചെല്ലുന്നു. |
|
|
165 |
മാര്‍ത്തോമ്മായെ തങ്ങടെ തേരില്‍ |
166 |
കേറ്റിക്കൊണ്ടവര് പോകുന്നു. |
167 |
തീര്ത്തുകൊടുപ്പാനവരുടെ പിഴമേല്‍ |
168 |
പൊറുതികള്‍ വളരെയിരക്കുന്നു. |
|
|
169 |
സത്യമറിവതി നാശിച്ചിട്ടവര് |
170 |
ഓരോ വിധമാം ചോദ്യത്താല്‍ |
171 |
സത്യമറിഞ്ഞിട്ടിരുവരുമുടനെ |
172 |
മാമ്മോദീസായും മുങ്ങി |
|
|
173 |
അവരോടൊരുമിച്ചീരായിരജന- |
174 |
മുടനെ മാര്‍ഗ്ഗം കൈക്കൊണ്ടു. |
175 |
അവരുടെയാരാധന സ്ലീവായും |
176 |
ആലയവും താന്‍ സ്ഥാപിച്ചു. |
|
🎵🎵🎵 |
177 |
അഴകാലവിടെ രണ്ടര വര്‍ഷം |
178 |
മാര്‍ഗ്ഗത്തെ താനറിയിച്ചു. |
179 |
ഏഴായിര ജനമവിടത്തില് താന്‍ |
180 |
മാമ്മോദീസായും മുക്കി. |
|
|
181 |
ചന്ദ്രപുരിയുടെയരചന്മാരാം |
182 |
പത്രോസ് പൗലോസെന്നിവരില് |
183 |
സുന്ദരനാം പൗലോസെന്നിപ്പോള് |
184 |
മേല്പ്പട്ടം തന് കല്പ്പിച്ചു. |
|
|
185 |
ആയാളുടെ കീഴ്പാലകരാറു |
186 |
വേദാചാര്യന്മാരേയും |
187 |
ആയാളുടെ ആ വിശ്വാസികളുടെ |
188 |
ഭരണത്തിനായ് കല്പിച്ചു. |
|
|
189 |
അവരുടെ ആസ്തികള്‍ സകലത്തേയും |
190 |
ഏല്‍പ്പിച്ചു അവര്‍ ശ്ലീഹായെ |
191 |
അവരുടെ നടപടിയെല്ലാറ്റിനും |
192 |
മര്യാദകള്‍ താന്‍ നിയമിച്ചു. |
|
🎵🎵🎵 |
193 |
മലയാളത്തിനു തിരികെ വരുവാന്‍ |
194 |
താന്‍ കരയാത്ര ചെയ്യുമ്പോള്‍ |
195 |
മാലാഖാമാരുടെ തുണയാലെ |
196 |
മലയാറ്റൂര്‍ താന്‍ വന്നെത്തി. |
|
|
197 |
ഇരുമാസങ്ങളവിടങ്ങളിലും |
198 |
മാര്‍ഗ്ഗത്തെ താനറിയിച്ചു. |
199 |
ഇരുനൂറ്റിരുപതു വിശ്വാസികളെ |
200 |
താന്‍ മാമ്മോദീസാ മുക്കി. |
|
|
201 |
അവിടെന്നുടനെ നടകൊണ്ടങ്ങനെ |
202 |
പാലൂര് ഗ്രാമം ചെന്നെത്തി |
203 |
അവിടന്നങ്ങനെ മാല്യാംകര വഴി |
204 |
കോട്ടേക്കായല്‍ ചെന്നെത്തി |
|
|
205 |
അവിടേന്നങ്ങനെ ഗോക്കമംഗലത്തും |
206 |
കൊല്ലത്തും താന്‍ ചെന്നെത്തി |
207 |
അവിടങ്ങളിലോരോ വര്‍ഷം |
208 |
ഗ്രാമം തോറും താന്‍ പാര്‍ത്തു |
|
🎵🎵🎵 |
209 |
ദേവാലയമോടാചാര്യരെയും |
210 |
നടപടിയെല്ലാം വിധിചെയ്തു |
211 |
അവസാനത്തില്‍ മുറപോലവര്മേല് |
212 |
റൂഹാവരവും താന്‍ നല്കി |
|
|
213 |
വീണ്ടും നിരണത്താലയമതിലും |
214 |
ഒരുവര്ഷത്തിട പാര്‍ക്കുമ്പോള്‍ |
215 |
വേണ്ട വിധത്തിലവരുടെ സുകൃതം |
216 |
കണ്ടതിനാല്‍ സന്തോഷിച്ചു. |
|
|
217 |
അവസാനത്തില്‍ റൂഹാവരവും |
218 |
ചെമ്മോര്‍ത്തുകളും താന്‍ നല്കി |
219 |
അവരില്‍ തോമ്മായാചാര്യനുമായ് |
220 |
ചായല്‍ മലയില്‍ ചെന്നെത്തി. |
|
|
221 |
ആലയമോടവിടാചാര്യനേയും |
222 |
നടപടിമര്യാദകളെല്ലാം |
223 |
ചേലോടൊരു വര്ഷത്തിന്നിടകൊ- |
224 |
ണ്ടവിടേയും താന്‍ സ്ഥാപിച്ചു. |
|
🎵🎵🎵 |
225 |
കടശിയില്‍ റൂഹാദ്ക്കുദ്ശായുടെ |
226 |
വരവും അവരില്‍ താന്‍ നല്കി |
227 |
കടശിയിലുള്ളൊരു യാത്ര വിവരവു- |
228 |
മവരോടെ താന്‍ വെളിവാക്കി. |
|
|
229 |
തന്നോടെപ്പോഴും പിരിയാത്തൊ- |
230 |
രൊന്നാം ശിഷ്യന് കേപ്പായെ |
231 |
തന്നുടെയങ്കി ധരിപ്പിച്ചിട്ട- |
232 |
ങ്ങയളുടെ തലമേല്‍ കൈവച്ചു |
|
|
233 |
തന്നുടെ വിശ്വാസികളുടെ ഭരണം |
234 |
ആയാളെ താനേല്പിച്ചതിനാല് |
235 |
തന്നെപ്പോലവര് കൈക്കൊള്‍വാനും |
236 |
വിരവോടെ താന്‍ കല്പിച്ചു. |
|
|
237 |
മറ്റുള്ളോരുടെ നാമത്തെക്കാള്‍ |
238 |
മാര്‍ത്തോമ്മായുടെ നാമത്തെ |
239 |
മുറ്റം സ്നേഹ വണക്കത്തോടെ |
240 |
ആശിച്ചേറ്റൊരാചാര്യന് |
|
🎵🎵🎵 |
241 |
മാളിയേക്കല്‍ തോമ്മാ നാമത്തി- |
242 |
ന്നെന്നാളത്തെ നിലനില്‍പ്പും |
243 |
എള (ളു?) തായാളുടെ പിതൃ വഴിതോറും |
244 |
പട്ടക്കാരുടെ പിന്തുടര്പ്പും |
|
|
245 |
മറ്റും പലപല ചെമ്മോര്‍ത്തുകളും |
246 |
അയാള്മേല് വരമായ് കല്പിച്ചു. |
247 |
ചെറ്റും അറിവില്‍ കുറയാതുള്ളൊരു |
248 |
റമ്പാന്മാരുടെ സ്ഥാനമതും |
|
|
249 |
മാര്‍ത്തോമ്മാ കേരള രാജ്യത്തില്‍ |
250 |
എവന്ഗേലിയോനറിയിച്ചെ- |
251 |
ന്നൊര്ത്തറിവിന്നായ പുസ്തകവും |
252 |
ആ തോമ്മായെ ഏല്‍പ്പിച്ചു. |
|
|
253 |
യാത്ര പറഞ്ഞു പിരിഞ്ഞൊരു സമയം |
254 |
ഗാത്രമശേഷം നാഡിതളര്ന്നു |
255 |
നേത്രാംബുക്ഷാളന രോദനവും |
256 |
മിത്ര ജനങ്ങള്ക്കത്രയുമുണ്ടായ് |
|
🎵🎵🎵 |
257 |
മലവഴി യാത്രമുവ്വരുമായി |
258 |
ഏഴര നാഴിക പോയിട്ടു |
259 |
മാലാഖാമാരുടെ തുണയാലെ |
260 |
പാണ്ടിവഴിക്കായ് താന്‍ വാങ്ങി. |
|
|
261 |
അറുപത്തൊന്പതുമേടം രാശിയി- |
262 |
ലെന്നുടെ താതന് മാര്‍ത്തോമ്മാ |
263 |
അറിവില്‍ കുറവാം രാജ്യങ്ങള്ക്കായ് |
264 |
വാങ്ങുംവരെയും താന്‍ ചെയ്ത |
|
|
265 |
അരുമകളേറും പുതുമകളെത്ര |
266 |
പെരുമയിലുള്ളവയാകുന്നു! |
267 |
അരുതവയെല്ലാം വിവരത്തോടെ |
268 |
ഇവിടെ പറവാനൊരുവിധവും |
|
|
269 |
അത്ഭുത രക്തമണിഞ്ഞൊരു കയ്യുടെ |
270 |
സ്ലീവായടയാളത്താലെ |
271 |
ഉത്ഭുവമാം പ്രത്യക്ഷത്തുകകള് |
272 |
എളുതായിവിടെ പാടുന്നു. |
|
🎵🎵🎵 |
273 |
ഇരുപത്തൊന്പതു മൃത്യുഭവിച്ച |
274 |
നരരെ താന്‍ ജീവിപ്പിച്ചു. |
275 |
ഇരുനൂറ്ററുപതു മര്ത്യന്മാരുടെ |
276 |
സാത്താനെ താനോടിച്ചു. |
|
|
277 |
ഇരുനൂറ്റിമുപ്പതു കുഷ്ഠക്കാരുടെ |
278 |
ദേഹത്തെ താന്‍ സുഖമാക്കി. |
279 |
ഇരുനൂറ്റമ്പതു കുരുടന്മാരുടെ |
280 |
കണ്കാഴ്ച്ചകളെ താന്‍ നല്കി |
|
|
281 |
ഇരുനൂറ്റിരുപതു ശോഷിച്ചവരുടെ |
282 |
കൈകാലുകളെ കൂറതീര്ത്തു. |
283 |
ഇരുപതു നരരുടെ ജിഹ്വവശക്കേ- |
284 |
ടരുമ വിധത്തില്‍ താന്‍ തീര്‍ത്തു. |
|
|
285 |
അരുതെന്നെല്ലാ വൈദ്യന്മാരു- |
286 |
മുപേക്ഷിച്ചുള്ളൊരു രോഗികളെ |
287 |
ഇരുനൂറ്റെമ്പതു പേരൊളും താ- |
288 |
നുടനെ സ്വസ്ഥതക്കാരാക്കി. |
|
🎵🎵🎵 |
289 |
കാവ്യജനത്തിനന്ധത നീക്കി |
290 |
സത്യഗുണം കൈക്കൊള്‍വാനായ് |
291 |
ദൈവവശത്താലാകും നന്മക- |
292 |
ളിത്രയുമധികം താന്‍ ചെയ്തു |
|
|
293 |
നരജാതി സ്വഭാവത്തിനുമേലായ് |
294 |
തന്നില്‍ വിളങ്ങിന സുകൃതത്താല് |
295 |
നരരാത്മങ്ങള് പതിനേഴായിരത്തി |
296 |
നാനൂറ്റെമ്പതു താന്‍ നേടി |
|
|
297 |
ആറായിരമൊടെണ്ണൂറ്റമ്പതു |
298 |
ബ്രാഹ്മണ ജാതികളവരില് |
299 |
ഇവരില്‍ കുറവാമീരായിരമൊ- |
300 |
ടഞ്ഞൂറു നവദശ ക്ഷത്രിയരും |
|
|
301 |
അപ്പോള്‍ വൈശ്യര്‍ മൂവായിരമൊ- |
302 |
ടെഴുന്നൂറ്റെമ്പതു ആളുകളും |
303 |
ഇപ്പോള്‍ നാലായിരമൊടിരുനൂ- |
304 |
റ്റെമ്പതു ശൂദ്ര ജാതികളും |
|
🎵🎵🎵 |
305 |
ഈ വിധമുള്ളാരു മേല്‍ജാതികളെ |
306 |
മാര്‍ഗ്ഗത്തില്‍ താന്‍ കൈകൊണ്ടു. |
307 |
അവരില്‍ ഇരുപെരുമാളന്മാരെ |
308 |
മെത്രാന്മാരായ് സ്ഥാപിച്ചു. |
|
|
309 |
ഗ്രാമത്തല ഏഴു മന്നവര്മാരെ |
310 |
ഗുരുപ്പട്ടത്തില് കല്പിച്ചു. |
311 |
ക്ഷേമത്തിന്നായവരില് നാലുപേരെ |
312 |
റമ്പാന്മാരായ് നിയമിച്ചു. |
|
|
313 |
ഇരുപത്തൊന്നു പ്രഭുക്കന്മാര്ക്കായ് |
314 |
പൊതുമുതല്‍ പരിപാലന നല്കി |
315 |
ഒരുമിച്ചവരുടെ ഗുണപൂര്ത്തിക്കായ് |
316 |
മറ്റും നടപടി കല്പിച്ചു. |
|
|
317 |
താന്‍ കല്പിച്ചൊരു നടപടിമുറകളി- |
318 |
ലേതും തെറ്റുകള്‍ കൂടാതെ |
319 |
താന്‍ കല്പിച്ച ഭരണക്കാരതു |
320 |
വെണ്മപെടുത്തി നടത്തുമ്പോള്‍ |
|
🎵🎵🎵 |
321 |
പലപല രാജ്യങ്ങളിലും തന്നുടെ |
322 |
അരുള്‍ മാര്ഗ്ഗത്തിന്നറിയിപ്പാല് |
323 |
പല ജാതികളെ മിശിഹാ പക്കല്‍ |
324 |
ചേര്‍ത്തൊരു ശ്ലീഹാ മാര്‍ത്തോമ്മാ |
|
|
325 |
എഴുപത്തു രണ്ടാം കര്‍ക്കടകത്തില്‍ |
326 |
മൂന്നാം ദിവസം പുലര്‍കാലെ |
327 |
വഴിയാത്രകനായ താന്‍ ചേരുന്നിതു |
328 |
മൈലാപ്പൂരില്‍ ചിന്നമലക്കു |
|
|
329 |
കാളിക്കാവില്‍ പൂജയ്ക്കായ് ചെ- |
330 |
ന്നെമ്പ്രാന്മാരും എതിര്‍പെട്ടു |
331 |
മൂളിക്കൊണ്ടവര്‍ വൈരം തീര്‍പ്പാന്‍ |
332 |
തന്നെ വളഞ്ഞിവ ചൊല്ലുന്നു |
|
|
333 |
കാവില്‍ വണങ്ങാത്താളുകളാരും |
334 |
ഇന്നീ വഴിയേ പൊയ്ക്കൂടാ |
335 |
കാവില്‍ വണങ്ങുകയെങ്കില് നിനക്കും |
336 |
ഭക്ഷണമെല്ലാം തന്നീടാം. |
|
🎵🎵🎵 |
337 |
ഉണക്കലരി ഭോജനമാശിച്ചിട്ടീ- |
338 |
സാത്താനെ ഞാന്‍ വണങ്ങുകയോ? |
339 |
വണക്കം ചെയ്താല്‍ കാവിന്നഴിയും |
340 |
തീയാലെന്നായ് മാര്‍ത്തോമ്മാ |
|
|
341 |
നിന്ദ നിറഞ്ഞൊരു വചനത്തിന് നേര് |
342 |
കാണണമെന്നായെമ്പ്രാന്മാര് |
343 |
വന്ദന വലിയൊരു കാളിക്കാവില്‍ |
344 |
റൂശ്മാ ചെയ്തിതു മാര്‍ത്തോമ്മാ |
|
|
345 |
പേനായെപ്പോല് കാളിയുമോടി |
346 |
കാവും വെന്തിതു തീയാലെ |
347 |
പേനായ്ക്കള്പോല് മദവെറിയോടെ |
348 |
എംബ്രാന്മാരായവരെല്ലാം |
|
|
349 |
പല നിഷ്ഠൂരതയോരോന്നെല്ലാം |
350 |
മാര്ത്തോമ്മായോടവര് ചെയ്തു |
351 |
വലിയൊരു ശൂലമെടുത്തൊരു ക്രൂരന് |
352 |
ബലമായ് നെഞ്ചില്‍ ശ്ലീഹായെ |
|
|
353 |
കുത്തികൊണ്ടവരോടിയൊളിച്ചു |
354 |
എന്ബ്രന്മാരായവരെല്ലാം. |
355 |
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍ |
356 |
കല്ലില്‍ വീണു പ്രാര്‍ത്ഥിച്ചു. |
|
🎵🎵🎵 |
357 |
മാലാഖാമാരിവയെല്ലാമറി- |
358 |
യിച്ചു പൗലോസ് മെത്രാനെ |
359 |
പൗലോസ് മെത്രാനും പെരുമാളും |
360 |
അവരുടെ പരിചാരകരെല്ലാം |
|
|
361 |
ഓടി ചെന്നവര്‍ കാളിക്കാവി- |
362 |
ന്നരികേയുള്ളൊരു പാറക്കല്‍ |
363 |
വാടാമുറിവില് കൊണ്ടൊരു ശൂലം |
364 |
ഝടുതിയിലൂരി മാര്‍ പൗലോസ് |
|
|
365 |
ആറുതലിന്നായ് തേരതിലേറ്റി- |
366 |
പ്പോരുവതിന്നായ് തുനിയുമ്പോള്‍ |
367 |
ആറുതല്‍ വേണ്ടാ ഭാഗ്യമടുത്തു |
368 |
എന്നായുടനെ മാര്‍ത്തോമ്മാ |
|
|
369 |
വെളിവാല്‍ ചൂഴും പീഢിതനായി |
370 |
തന്നെ കണ്ടൊരു കൂട്ടങ്ങള്‍ |
371 |
തെളിവാന് തക്ക വിധത്തിന്നാദര- |
372 |
വെല്ലാമരുളി മാര്‍ത്തോമ്മാ |
|
🎵🎵🎵 |
373 |
മൂന്നര നാഴിക പകലാം വരെയും |
374 |
പലവക വേണ്ടും വിധമെല്ലാം |
375 |
മന്നവരോട് കല്പിച്ചയ്യോ |
376 |
കാലം ചെയ്തിതു മാര്‍ത്തോമ്മ |
|
|
377 |
വെള്ളപ്രാവിനു തുല്യമൊരാത്മം |
378 |
പരമാനന്ദ മഹത്വമതായ് |
379 |
വെള്ളയണിഞ്ഞൊരരൂപികളോടെ |
380 |
ആകാശത്തില്‍ കയറുന്നു |
|
|
381 |
നലമൊടു പലവക കിന്നരമഴകാല്‍ |
382 |
നന്തുണിയും കുഴല്‍ വീണകളും |
383 |
പലമൊഴിയൊത്തൊരു സ്തുതി ചെയ്തുടനെ |
384 |
പെരുമാളന്മാര് ദേഹത്തെ |
|
|
385 |
ബഹുമതിയവരുടെ വശമായതുപോല് |
386 |
ചെയ്തും കൊണ്ടവര്‍ പോയിട്ടു |
387 |
മഹിമാപെരുത്തൊരു തന് ദേഹത്തെ |
388 |
പള്ളിയകത്തവര് സ്ഥാപിച്ചു |
|
🎵🎵🎵 |
389 |
വാഴുകള്‍ നേടുവതിന്നവരെല്ലാം |
390 |
ആരാധനയായ് പ്രാര്‍ത്ഥിച്ചു |
391 |
ഉഷര്കാലത്തവര് ക്ലേശത്തോടെ |
392 |
എല്ലാ ജനവും പിന്‍വാങ്ങി |
|
|
393 |
മരണവിശേഷം മാലാഖായറി- |
394 |
യിച്ചു കേപ്പ മെത്രാനെ |
395 |
കരവഴി യാത്ര ധൃതഗതിയാലെ |
396 |
മൈലാപ്പൂരിനു നിയമിച്ചു. |
|
|
397 |
മാലൊടു താന്‍ മാളിയക്ക, കടപ്പൂര് |
398 |
ഇരുറമ്പാന്മാരുമായി |
399 |
ചേലൊടു കര്ക്കടമിരുപത്തൊന്നില് |
400 |
ഇവരും ദേവാലയമതിലായ് |
|
|
401 |
ഇരുമേല്പട്ടക്കാരും അവരുടെ |
402 |
പട്ടക്കാരും കൂട്ടവുമായ് |
403 |
ഒരുമിച്ചോരോ ജപധ്യാനാദികള്‍ |
404 |
ഓരോ വിധമാം പൂജകളും |
|
🎵🎵🎵 |
405 |
ഒരു പത്തു ദിവസം വരെയും നിഷ്ഠകള്‍ |
406 |
മുറിയാതായോര് ചെയ്യുമ്പോള്‍ |
407 |
പെരിയോരു പ്രത്യക്ഷം താനപ്പോള്‍ |
408 |
അവരില്‍ ചെയ്തിതു മാര്‍ത്തോമ്മാ |
|
|
409 |
സ്വര്‍ണ്ണമയം പോലുള്ളൊരു വെളിവുകള്‍ |
410 |
ഇവര്‍ മേലെല്ലാം വീശുന്നു |
411 |
മണ്ണില്‍ പറവാന്‍ വശമല്ലാത്തൊരു |
412 |
വിണ്ണാലയമവര് കാണുന്നു |
|
|
413 |
ചേലൊടുമുന് താന്‍ കണ്ടതിതെന്നു |
414 |
പൗലോസു മെത്രാന് പറയുന്നു. |
415 |
നലമൊടു പലവിധ സംഗീതങ്ങള്‍ |
416 |
എല്ലാ ജനവും കേള്‍ക്കുന്നു. |
|
|
417 |
അതിനുടെ മഹിമകള്‍ വര്ണ്ണിപ്പാനീ |
418 |
മാനുഷര്‍ പോരാതാകുന്നു |
419 |
അതിലങ്ങൊരു സിംഹാസനമതിലായ് |
420 |
മാര്‍ത്തോമ്മാ താന്‍ വാഴുന്നു. |
|
🎵🎵🎵 |
421 |
അമ്പൊടു പലവക ഗുണദോഷങ്ങള്‍ |
422 |
ഇവരോടു താനരുളുന്നു |
423 |
വമ്പായ പലവക ചെമ്മോര്‍ത്തുകളും |
424 |
എന്നാളിനുമായ് നല്കുന്നു. |
|
|
425 |
എന്നുടെ മരണം ഓര്‍ക്കും മക്കള്‍- |
426 |
ക്കെന്നാല്‍ നന്മകളുണ്ടാകും |
427 |
എന്നുടെ കവറില്‍ വന്ദനം ചെയ്വോ- |
428 |
ര്‍ക്കെല്ലാം നന്മകള് ഞാന്‍ ചെയ്യും. |
|
|
429 |
ഇവകളെയെല്ലാമരുളിയ ശേഷം |
430 |
കാഴ്ച്ചകള്‍ മാറി തെളിവോടെ. |
431 |
അവരവരോടരുളിച്ചെയ്തതുപോല് |
432 |
എല്ലാ ജനവും പിന്‍വാങ്ങി. |
|
|
433 |
വമ്പോടു തോമ്മാ ഹെന്ദൊമതൊക്കയില് |
434 |
മാര്‍ഗ്ഗം നല്കിയ വൃത്താന്തം |
435 |
അമ്പാല് മാളിയേക്കല്‍ രണ്ടാം തോമ്മാ |
436 |
റമ്പാന് ചെയ്തൊരു ചരിതമതില് |
|
🎵🎵🎵 |
437 |
വിരിവുകള്‍ മാറ്റീട്ടെളുതായീ വിധ- |
438 |
മെളിയവരറിവാന് പാടിയൊരു |
439 |
വിരുതുകള്‍ കുറയും നാല്പത്തെട്ടാം |
440 |
അയാളുടെ പിതൃവാം തോമ്മാമേല് |
|
|
441 |
ശക്തി നിറഞ്ഞോന് തോമ്മാശ്ലീഹാ |
442 |
നന്മകള് ചെയ്വാനീ ചരിതം |
443 |
ഭക്തിയോടങ്ങേ പാദത്തുങ്കല്‍ |
444 |
വച്ചിതു കാഴ്ച്ചയതിന്നറിവ് |
|
|
445 |
ഒരായിരമൊടറുനൂറ്റൊന്നാം |
446 |
കര്‍ക്കടകം മൂന്നാം ദിവസം |
447 |
ആരാധനയോടിവയെല്ലാരും |
448 |
അറിവാന്‍ ദൈവം കൃപചെയ്ക. |