M |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
M |
എപ്പോഴും സന്തോഷിപ്പാന്‍, നിരന്തരം
പ്രാര്‍ത്ഥനയില്‍ മുഴുകാന്‍
എല്ലാ കാര്യങ്ങളിലും, നന്ദി ചൊല്ലി
ദൈവ ഹിതം ചെയ്യുവാന്‍ |
F |
അന്ധകാരം നിറഞ്ഞ, ലോകത്തില്‍
വെട്ടം പരത്തിടുവാന്‍
പീഠത്തിന്മേല് തെളിച്ച, ദീപമായ്
ഞങ്ങള്‍ പ്രകാശിക്കുവാന്‍ |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
F |
യേശുവാം രക്ഷകനെ, സര്‍വ്വരും
കര്‍ത്താവായ് സ്വീകരിച്ച്
ആത്മാവിന് രക്ഷ നേടി, സ്വര്‍ഗ്ഗത്തില്‍
സ്ഥാനമുറപ്പിക്കുവാന്‍ |
M |
ദിവ്യകാരുണ്യമാകും, യേശുവേ
സ്വീകരിച്ചോരോ ദിനം
ശക്തി ധരിച്ചിടുവാന്, ദിവ്യകാ-
രുണ്യത്തില് ചേര്‍ക്കേണമേ |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
M |
സ്നേഹത്തിന് വീഞ്ഞു തീര്‍ന്ന, കുടുംബങ്ങള്‍
സ്നേഹ സമൃദ്ധമാകാന്‍
വീഞ്ഞു നിറഞ്ഞൊഴുകാന്‍, അമ്മേ നീ
പുത്രനോടര്ത്ഥിക്കണേ |
F |
കര്ത്താവിലൊന്നു ചേര്‍ന്ന, ദമ്പതികള്‍
സ്നേഹത്തില്‍ പുഷ്പിക്കുവാന്‍
ആത്മ മഴ തുള്ളിയാല്‍, നനയുവാന്‍
നിത്യവും പ്രാര്‍ത്ഥിക്കണേ |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
F |
കര്ത്താവിന് ദാനമാകും, കുഞ്ഞുങ്ങളെ
ഗര്‍ഭത്തില്‍ കൊന്നു തള്ളും
മാരക പാപത്തിന്റെ, ശാപങ്ങള്‍
നീങ്ങുവാന്‍ പ്രാര്‍ത്ഥിക്കണേ |
M |
തിന്മകളാകമാനം, എന്റെ ചുറ്റും
നൃത്തം ചവിട്ടിടുമ്പോള്
സ്വര്‍ഗ്ഗീയ ദര്‍ശനത്താല്‍, തിന്മയില്
നിന്നും നീ കാത്തിടണേ |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
M |
പാപത്തിന് വശ്യ സുഖം, തേടിപ്പോയ്
നാശത്തില്‍ വീണോരെല്ലാം
താതന്റെ വീട്ടിലേക്ക്, തിരികെ
നടക്കുവാന്‍ പ്രാര്‍ത്ഥിക്കണേ |
F |
സത്യ സഭയ്ക്കെതിരെ, സാത്താന് നീച
തന്ത്രം മെനഞ്ഞിടുമ്പോള്‍
സത്യ വചനമാകും, വാളിനാല്‍
ആ തല ഛേദിച്ചിടാന് |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
F |
ലോകം ഭരിച്ചിടുന്ന, നേതാക്കള്‍
ദൈവ സ്വരം ശ്രവിച്ച്
രാജ്യങ്ങള്‍ ദേശങ്ങളില്‍, ദൈവത്തിന്റെ
നീതി പുലര്‍ന്നിടുവാന്‍ |
M |
കര്ത്താവിന് വേല ചെയ്യും, അഭിഷിക്തര്‍
സന്യസ്ഥര്‍ പ്രേഷിതരും
തീക്ഷണതയാല്‍ ജ്വലിച്ച്, ദൈവരാജ്യം
സ്ഥാപിച്ചു മുന്നേറുവാന്‍ |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |
|
—————————————– |
M |
ലോകം വിളമ്പി തന്ന, വിഷ ഖനി
ഭക്ഷിച്ചു രോഗികളായ്
തീര്‍ന്നൊരു മര്‍ത്യരെല്ലാം, കുര്ബാനയാം
അപ്പം ഭുജിച്ചിടുവാന് |
F |
അന്ത്യ കാലം വരുമ്പോള്‍, ദൂരെയായ്
കാഹളം കേട്ടിടുമ്പോള്‍
കര്‍ത്താവില്‍ ചേര്ന്നിടാനായ്, സഭയെ
ഒരുക്കണേ മേരി മാതേ |
|
|
A |
അമ്മേ യേശുവിനമ്മേ, എന്നുടെ
അമ്മയും നീയല്ലയോ
യേശുവിന് സന്നിധിയില്‍, എന്നെന്നും
മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
|
|
A |
ആവേ ആവേ ആവേ മരിയാ
ആവേ ആവേ ആവേ മരിയാ |