Malayalam Lyrics

| | |

A A A

My Notes

Sung with the tune ‘Vidavaangunnen’

M ഈശാനാഥന്‍ ഗാഗുല്‍ത്തായില്‍
കുരിശു മരത്തില്‍ മൃത്യു വരിച്ചു
സൃഷ്‌ടികളഖിലം ശോകമിയന്നു
ഭൂതലമഖിലം ഞെട്ടിവിറച്ചു.
—————————————–
F വാനവഗണവും മാനവകുലവും
ദുഃഖിതരായി വേദനപൂണ്ടു,
മാമല നിരകള്‍ വിറകൊള്ളുകയായ്
പാറകള്‍ പൊട്ടിപ്പിളരുകയായി.
—————————————–
M അഖിലജനത്തിന്‍ രക്ഷകനായി
അവനിയിലെത്തീ ദൈവികസൂനു;
അതിനിഷ്‌കരുണം ആണികളാല്‍ തന്‍
പാണികളവരാ ക്രൂശില്‍ ചേര്‍ത്തു.
—————————————–
F ഉണരുകവേഗം ആദാമേ, നീ
സുതനുടെ സഹനം ദര്‍ശിച്ചാലും.
യൂദജനങ്ങള്‍ പാപികണക്കേ
പീഡിപ്പിക്കും സുതനെ കാണ്മൂ.
—————————————–
M ഉണരുകവേഗം നോഹേ, കുരിശില്‍
മൃത്യുവരിക്കും പരമോന്നതനാം
ദൈവപിതാവിന്‍ തിരുസൂതനെ നീ
കാണുക മുന്നില്‍ വേദനയോടെ,
—————————————–
F താതനെ മഹിയില്‍ മാനിച്ചവരാം
ശേമേ, യാഫേത്ത് ഉണരുക നിങ്ങള്‍
സൂര്യനിരുണ്ടു തിരു നാഥന്‍ തന്‍
മരണം കാണാനാവാതുടനെ.
—————————————–
M വൈദികശ്രഷ്‌ഠന്‍ മെല്‍ക്കിസ്‌ദേക്കേ
ഉണരുക, കാണ്ക തിരുസുതനെ നീ
അപ്പം വീഞ്ഞും തിരുമെയ് നിണവും
തിരുരഹസ്യങ്ങള്‍ കാണുക നിങ്ങള്‍.
—————————————–
F ഉണരുക വേഗം അബ്രാഹാമേ,
ദര്‍ശിച്ചാലും ദൈവാത്മജനെ
ദര്‍ശനമതില്‍ നീ കണ്ടൂമൂന്നം
ക്രൂശിതനായി തിരുസുതനീ നാള്‍.
—————————————–
M അജരക്തത്താല്‍ മോചിതനിസഹാക്ക്
ഉണരുക വേഗം കാണുക കുരിശില്‍
ദൈവിക കുഞ്ഞാടീശാ മിശിഹാ
മോചനമേകീ തിരുരക്തത്താല്‍.
—————————————–
F അമ്മനുവേലിന്‍ ശുശ്രൂഷകരായ്
ഗോവണി കയറും ദൂതന്മാരേ,
മരുഭൂവില്‍ നീ ദര്‍ശിച്ചല്ലോ
യാക്കോബേ, യിന്നുണരുക വേഗം
—————————————–
M സോദരരാലേ അവഹേളിതനാം
യൗസേപ്പേ, നീയുണരുകമേന്മേല്‍
സ്വന്തജനത്താല്‍ അവഹേളിതനാം
രക്ഷകനെ നീ ദര്‍ശിച്ചാലും.
—————————————–
F അങ്ങതിദൂരെ രക്ഷകനെ ഞാന്‍
കണ്ടന്നൊരുനാള്‍ ചൊല്ലിയ യോബേ,
വേഗമെണീറ്റാ കാല്‍വരിമലയില്‍
രക്ഷകനെ നീ ദര്‍ശിച്ചാലും.
—————————————–
M ഉന്നത നിവ്യാ മൂശേ, നീയും
ഉണരുക നേരില്‍ ദര്‍ശിച്ചാലും
നിവ്യന്മാര്‍തന്‍ കര്‍ത്താവാകും
കുരിശില്‍ മൃതനാം മിശിഹായെ നീ.
—————————————–
F വേഗമെണീറ്റാ പരമാചാര്യന്‍
അഹറോനേ നീ ദര്‍ശിച്ചാലും
നിന്നുടെ വയലില്‍ കളയായ് തീര്‍ന്നു
നിന്‍ ജനമിന്നങ്ങതി ദയനീയം.
—————————————–
M സുരദീപങ്ങള്‍ നിശ്ചലമാക്കും
ജോഷ്വായേ, നീ ഉണരൂ കാണ്മാന്‍
സുതനുടെ മരണം കാണുകിലവയോ
ഇരുളല ചാര്‍ത്തും, ശോഭ മറയ്‌ക്കും .
—————————————–
F ഓമനമകളെ ബലിയര്‍പ്പിച്ച
ജഫ്‌തായേ, നീ ഉണരു കാണ്മാന്‍
ഗാഗുല്‍ത്തായില്‍ സ്വയമൊരു ബലിയായ്
അര്‍പ്പിതനാകും ദൈവാത്മജനെ.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Eesho Nadhan Gagulthayil Lyrics | Eesho Nadhan Gagulthayil Song Lyrics | Eesho Nadhan Gagulthayil Karaoke | Eesho Nadhan Gagulthayil Track | Eesho Nadhan Gagulthayil Malayalam Lyrics | Eesho Nadhan Gagulthayil Manglish Lyrics | Eesho Nadhan Gagulthayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Nadhan Gagulthayil Christian Devotional Song Lyrics | Eesho Nadhan Gagulthayil Christian Devotional | Eesho Nadhan Gagulthayil Christian Song Lyrics | Eesho Nadhan Gagulthayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Nadhan Gagulthaayil
Kurishu Marathil Mrithyuvarichu
Srushttikal Akhilam Shokhamiyannu
Bhoothalam Akhilam Njetti Virachu

Vaanava Ganavum Maanava Kulavum
Dhukhitharaayi Vedhana Poondu
Mamala Nirakal Virakollukayaai
Paarakal Potti Pilarukayaai

Akhila Janathin Rakshakanaai
Avaneeyil Ethi Daivika Soonu
Athi Nishkarunam Aanikalaal Than
Paanikalavar Aa Krooshil Cherthu

Unaruka Vegam Aadhame Nee
Suthanude Sahanam Dharshichalum
Yoodha Janangal Paapi Kanakke
Peedippikkum Suthane Kaanmu

Unaruka Vegam Nohe, Kurishil
Mrithyuvarikkum Paramonnathanaam
Daiva Pithavin Thiru Suthane Nee
Kaanuka Munnil Vedhanayode

Thaathane Mahiyil Maanichavaraam
Sheme Yaafeth Unaruka Ningal
Sooryan Irundu Thiru Naadhan Than
Maranam Kaananaavaathudane

Vaidhika Shresttan Mekkisdhekke
Unaruka, Kannka Thiru Suthane Nee
Appam Veenjum Thirumei Ninavum
Thiru Rahasyangal Kaanuka Ningal

Unaruka Vegam Abhrahaame
Dharshichaalum Daivaathmajane
Dharshanamathil Nee Kandu Moonnam
Krooshithanayi Thiru Suthan Ee Naal

Aja Rakthathaal Mochithan Isahaak
Unaruka Vegam Kanuka Kurishil
Daivika Kunjaad Eesho Mishiha
Mochanam Eki Thiru Rakthathaal

Ammanuvelin Shushrooshakaraai
Govani Kayarum Doothanmaare
Marubhoovil Nee Dharshichallo
Yacobe Innunaruka Vegam

eso eeso esso esho eesho eessho nadhan nathan naathan naadhan nadan naadhan


Media

If you found this Lyric useful, sharing & commenting below would be Miraculous!
  1. Ponnuzz

    April 6, 2023 at 9:02 AM

    Good lyrics….. Thankuu

Your email address will not be published. Required fields are marked *
Views 2272.  Song ID 4596


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.