M |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
F |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
M |
നിനക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മ ക്ലേശവുമെന്നു ശലോമോന് |
F |
നിനക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മ ക്ലേശവുമെന്നു ശലോമോന് |
M |
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
പരമ സീയോന്നോടിപ്പോകുന്നു |
F |
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
പരമ സീയോന്നോടിപ്പോകുന്നു |
|
|
A |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
|
—————————————– |
M |
കോഴി തന്റെ കുഞ്ഞു കോഴിയെ, എന്‍ കാന്തനെ തന്
കീഴില്‍ വെച്ചു വളര്‍ത്തും മോദമായ് |
F |
കോഴി തന്റെ കുഞ്ഞു കോഴിയെ, എന്‍ കാന്തനെ തന്
കീഴില്‍ വെച്ചു വളര്‍ത്തും മോദമായ് |
M |
ഒഴിച്ചു സകല ജീവ ചിന്ത
കഴിച്ചു സമസ്ത പോരുമതിന്നായ് |
F |
ഒഴിച്ചു സകല ജീവ ചിന്ത
കഴിച്ചു സമസ്ത പോരുമതിന്നായ് |
M |
വഴിക്കു നിന്നാല്‍ വിളിച്ചു കൂവു-
ന്നതിന്റെ ചിറകില്‍ സുഖിച്ചു വസിക്കുവാന്‍ |
F |
വഴിക്കു നിന്നാല്‍ വിളിച്ചു കൂവു-
ന്നതിന്റെ ചിറകില്‍ സുഖിച്ചു വസിക്കുവാന്‍ |
|
|
A |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
|
—————————————– |
F |
തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത, കുഞ്ഞിനെ താന്‍
വനത്തില്‍ വിടുമോ വാനരന് പ്രിയാ |
M |
തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത, കുഞ്ഞിനെ താന്‍
വനത്തില്‍ വിടുമോ വാനരന് പ്രിയാ |
F |
അണച്ച പറ്റി വസിപ്പാന്‍ മാര്‍വ്വു-
മിതിന്നുവേണ്ട സമസ്ത വഴിയും |
M |
അണച്ച പറ്റി വസിപ്പാന്‍ മാര്‍വ്വു-
മിതിന്നുവേണ്ട സമസ്ത വഴിയും |
F |
തനിക്കു ലഭിച്ച കഴിവുപോലെ
കൊടുത്തു പോറ്റുന്നതിന്റെ തള്ളയും |
M |
തനിക്കു ലഭിച്ച കഴിവുപോലെ
കൊടുത്തു പോറ്റുന്നതിന്റെ തള്ളയും |
|
|
A |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
|
—————————————– |
M |
പറക്കശീലം വരുത്താന്‍ മക്കളെ, കഴുകന് തന്
പുരമറിച്ചു വീണ്ടും കനിവുകൊണ്ടതില് |
F |
പറക്കശീലം വരുത്താന്‍ മക്കളെ, കഴുകന് തന്
പുരമറിച്ചു വീണ്ടും കനിവുകൊണ്ടതില് |
M |
പറന്നു താഴെ പതിച്ചെന്തോന്നി
പിടച്ചു വീഴാന്‍ തുടങ്ങുന്നേരം |
F |
പറന്നു താഴെ പതിച്ചെന്തോന്നി
പിടച്ചു വീഴാന്‍ തുടങ്ങുന്നേരം |
M |
പറന്നു താണിട്ടതിനെ ചിറകില്‍
വഹിച്ചു വീണ്ടും നടത്തും തള്ളയും |
F |
പറന്നു താണിട്ടതിനെ ചിറകില്‍
വഹിച്ചു വീണ്ടും നടത്തും തള്ളയും |
|
|
A |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
|
—————————————– |
F |
ഉലകിലന്നര്ത്ഥം ബഹുലം നായകാ, നിന് കരം തന്നില്‍
ഉലകിലുള്ള വഴികള്‍ സമസ്തവും |
M |
ഉലകിലന്നര്ത്ഥം ബഹുലം നായകാ, നിന് കരം തന്നില്‍
ഉലകിലുള്ള വഴികള്‍ സമസ്തവും |
F |
അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍
കാറ്റില്‍ വിറയ്ക്കും മരത്തിനൊപ്പം |
M |
അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍
കാറ്റില്‍ വിറയ്ക്കും മരത്തിനൊപ്പം |
F |
വലയുന്നോരോ ഗതിയില്‍ മനുജ-
രഖിലം ക്രോധകലശം മൂലവും |
M |
വലയുന്നോരോ ഗതിയില്‍ മനുജ-
രഖിലം ക്രോധകലശം മൂലവും |
|
|
A |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |
|
—————————————– |
M |
വരവു നോക്കി കാത്തു നായകാ, തവ പൊന്‍ മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാന്‍ |
F |
വരവു നോക്കി കാത്തു നായകാ, തവ പൊന്‍ മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാന്‍ |
M |
വരുന്ന നേരമറിഞ്ഞു കൂടാ-
ഞ്ഞതിന്നു വാഞ്ച മനസ്സില്‍ പൂണ്ടു |
F |
വരുന്ന നേരമറിഞ്ഞു കൂടാ-
ഞ്ഞതിന്നു വാഞ്ച മനസ്സില്‍ പൂണ്ടു |
M |
കുരുകില്‍ പോലിങ്ങുണര്ന്നു കൂട്ടില്‍
തനിച്ചു കാലം കഴിക്കുന്നെങ്ങളും |
F |
കുരുകില്‍ പോലിങ്ങുണര്ന്നു കൂട്ടില്‍
തനിച്ചു കാലം കഴിക്കുന്നെങ്ങളും |
|
|
A |
എന്നെനിക്കെന് ദുഃഖം തീരുമോ, പൊന്നു കാന്താ നിന്
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ |