R | എന്റെ കര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും. |
മഹിമയോടന്തിമവിധിനാളില് കര്‍ത്താവേ, നീയണയുമ്പോള്‍ കരുണയോടെന്നെ നിറുത്തണമേ നല്ലവരൊത്തുവലംഭാഗേ. |
|
M | കര്‍ത്താവേ, നിന്നെ ഞാനാശ്രയിച്ചു. |
A | കര്‍ത്താവേ, നിന്കുരിശിനെ ഞാ- നാരാധിച്ചു വണങ്ങുന്നു; അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം രക്ഷയുമുയിരും നല്‍കുന്നു. |
R | ആകാശവും ഭൂമിയും നിന്റെതാകുന്നു |
ആകാശവുമീഭൂതലവും താവകമല്ലോ കര്‍ത്താവേ, ജീവിക്കുന്നവനഭയം നീ നൽകണമേ മൃതനായുസ്സും |
|
F | അവരാനന്ദകീര്‍ത്തനങ്ങള്‍ പാടും. |
A | മൃതരാം നരരുടെ പാപങ്ങള്‍ മായ്‌ക്കണമേ നിന്‍ കൃപയാലേ; മാമ്മോദീസാവഴിയങ്ങേ സുതരാണവരെന്നോര്‍ക്കണമേ |
R | അവന്റെ സന്തോഷത്തില്‍ അവരാനന്ദിക്കും. |
കര്‍ത്താവേ, നിന്‍ ശോണിതവും ദിവ്യശരീരവുമറിവോടെ ഉള്‍ക്കൊണ്ടവരാം നിന്‍ സുതരെ നിത്യവിരുന്നില്ച്ചേര്ക്കണമേ. |
|
M | അവരിലാരും അവശേഷിച്ചില്ല. |
A | മഴപെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടിമുളയ്‌ക്കുന്നു കാഹളനാദം കേള്‍ക്കുമ്പോള്‍ മൃതരില്‍ ജീവനുദിക്കുന്നു. |
R | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി. |
ബാവാ പുത്രന്‍ റൂഹായേ, മൃതനാമെന്നില്ക്കനിയേണം ജീവന്‍ നല്‍കി മഹോന്നതമാം പ്രഭയുടെ നാട്ടില്ച്ചേര്ക്കേണം. |
|
F | ആദിമുതല്‍ എന്നേക്കും ആമ്മേന്‍. |
A | തെളിവായെന്നുടെ നാഥാ, നിന്‍ തിരുമിഴിയെല്ലാം കാണുന്നു നിരവധിയാമെന്‍ പാപങ്ങള്‍ നിരയായെണ്ണി വിധിക്കല്ലേ. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mahimayodanthima Vithi Naalil
Karthave, Nee Anayumbol
Karunayodenne Niruthaname
Nallavarothu Valambage
Karthave, Ninne Njan Aasrayichu
Karthave Nin Kurishine Njan
Aaradhichu Vanangunnu
Athuthan Njangalkk Uthanam
Rakshayum Uyirum Nalkunnu
Aakashavum Bhoomiyum Nintethakunnu
Aakashavum Ee Bhoothalavum
Thavakamallo Karthave
Jeevikkunnavan Abhayam Nee
Nalkaname Mruthanayussum
Avaranandha Keerthanangal Paadum
Mrutharam Nararude Paapangal
Maikkaname Nin Krupayale
Mammodeesa Vazhi Ange
Sutharanavaren Orkkaname
Avante Santhoshathil Avar Aanandhikkum
Karthave Nin Shonithavum
Dhivya Shareeravum Arivode
Ulkondavaram Nin Suthare
Nithya Virunnil Cherkkaname
Avarilarum Avasheshichilla
Mazha Peyyumbol Vayalukalil
Vithukal Potti Muleikkunnu
Kahala Nadham Kelkkumbol
Mrutharil Jeevan Uthikkunnu
Pithavinum Puthranum Parishudhathmavinum Sthuthi
Bava Puthran Roohaye,
Mruthanam Ennil Kaniyennam
Jeevan Nalki Mahonnathamaam
Prabhayude Naatil Cherkkennam
Athi Muthal Ennekkum Amen
Thelivai Ennude Nadha Nin
Thiru Mizhi Ellam Kannunnu
Niravadhiyam En Paapangal
Nirayayi Enni Vidhikkalle.
No comments yet