M |
ഇനി കാണില്ല പ്രിയരേ
നമ്മള് ഈ ലോകത്തില്‍ |
F |
ഇനി കാണില്ല പ്രിയരേ
നമ്മള് ഈ ലോകത്തില്‍ |
M |
യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ |
F |
യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ |
M |
ചേരാന്‍, പ്രിയരേ
കാണാം, അവിടെ |
F |
പിരിയാം, ഇപ്പോള്‍
കാണാം, അവിടെ |
|
—————————————– |
M |
നീതിമാന്മാര് ആനന്ദിക്കും നാട്ടില്‍
ദൈവനാമകീര്ത്തനം പാടാന്‍ |
F |
നീതിമാന്മാര് ആനന്ദിക്കും നാട്ടില്‍
ദൈവനാമകീര്ത്തനം പാടാന്‍ |
M |
പോകുന്നു എന്‍ സ്വന്തബന്ധങ്ങളേതുമേ
പിന്നില്‍, മനസ്സാല്‍ ഉപേക്ഷിച്ച് |
F |
പോകുന്നു എന്‍ സ്വന്തബന്ധങ്ങളേതുമേ
പിന്നില്‍, മനസ്സാല്‍ ഉപേക്ഷിച്ച് |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
|
—————————————– |
F |
എന്നെ നിങ്ങള്‍, ആഴമായ് സ്നേഹിച്ചു
എന്‍ കുറവുകളേതുമേ, സഹിച്ചു |
M |
എന്നെ നിങ്ങള്‍, ആഴമായ് സ്നേഹിച്ചു
എന്‍ കുറവുകളേതുമേ, സഹിച്ചു |
F |
ഞാന്‍ മൂലം നിങ്ങള്‍ നൊന്തതോര്ക്കുന്നു
പ്രിയരേ, ഇനി മാപ്പു നല്‍കണേ |
M |
ഞാന്‍ മൂലം നിങ്ങള്‍ നൊന്തതോര്ക്കുന്നു
പ്രിയരേ, ഇനി മാപ്പു നല്‍കണേ |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
|
—————————————– |
M |
പിന്നെയാവട്ടെയെന്നുള്ളില് കരുതി
പുറമെ കാട്ടാതെ സ്നേഹം മൂടിവെച്ചു |
F |
പിന്നെയാവട്ടെയെന്നുള്ളില് കരുതി
പുറമെ കാട്ടാതെ സ്നേഹം മൂടിവെച്ചു |
M |
നേരം പോയ്, ഇനിയൊന്നും നല്കുവാനാവില്ലാ
പകരം, എരിവോടെ പ്രാര്‍ത്ഥിക്കാം |
F |
നേരം പോയ്, ഇനിയൊന്നും നല്കുവാനാവില്ലാ
പകരം, എരിവോടെ പ്രാര്‍ത്ഥിക്കാം |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
|
—————————————– |
F |
രോഗിയായ് ഞാന്‍ നൊന്ത നേരങ്ങളില്‍
എന്നെ കാണുവാന്‍ വന്ന സ്നേഹിതരേ |
M |
രോഗിയായ് ഞാന്‍ നൊന്ത നേരങ്ങളില്‍
എന്നെ കാണുവാന്‍ വന്ന സ്നേഹിതരേ |
F |
എന്നെയോര്ത്തന്ന് നൊന്തു പ്രാര്‍ത്ഥിച്ച ബന്ധുക്കളെ
എല്ലാം, ഞാനോര്‍ത്തു പ്രാര്‍ത്ഥിക്കും |
M |
എന്നെയോര്ത്തന്ന് നൊന്തു പ്രാര്‍ത്ഥിച്ച ബന്ധുക്കളെ
എല്ലാം, ഞാനോര്‍ത്തു പ്രാര്‍ത്ഥിക്കും |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
A |
പ്രിയമോടെന്നെ, ഓര്‍ക്കൂ പ്രിയരേ |
|
—————————————– |
M |
ഇന്നോളമീ വീടിനുള്ളില്‍ നമ്മള്
ഏക മാനസരായ് സ്നേഹിച്ചില്ലേ |
F |
ഇന്നോളമീ വീടിനുള്ളില്‍ നമ്മള്
ഏക മാനസരായ് സ്നേഹിച്ചില്ലേ |
M |
ഒന്നിച്ചു പ്രാര്‍ത്ഥിച്ചും ഉണ്ടുമുറങ്ങിയും ജീവിച്ചില്ലേ
പ്രിയരേ, ഇനി ഞാന്‍ യാത്രയായിടട്ടെ |
F |
ഒന്നിച്ചു പ്രാര്‍ത്ഥിച്ചും ഉണ്ടുമുറങ്ങിയും ജീവിച്ചില്ലേ
പ്രിയരേ, ഇനി ഞാന്‍ യാത്രയായിടട്ടെ |
A |
പ്രിയമോടെന്നെ ഓര്‍ത്തീടണമേ |
A |
പ്രിയമോടെന്നെ ഓര്‍ത്തീടണമേ |
|
|
M |
ഇനി കാണില്ല പ്രിയരേ
നമ്മള് ഈ ലോകത്തില്‍ |
F |
ഇനി കാണില്ല പ്രിയരേ
നമ്മള് ഈ ലോകത്തില്‍ |
M |
യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ |
F |
യാത്രയാകുന്നു ഞാന്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ |
A |
ചേരാന്‍, പ്രിയരേ
കാണാം, അവിടെ |
A |
പ്രിയമോടെന്നെ
ഓര്‍ത്തീടണമേ |