M |
കര്‍ത്താവേ നിന്, രൂപം എനി-
ക്കെല്ലായ്പ്പോഴും സന്തോഷമേ |
F |
കര്‍ത്താവേ നിന്, രൂപം എനി-
ക്കെല്ലായ്പ്പോഴും സന്തോഷമേ |
M |
സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ |
F |
സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ |
|
|
M |
അരക്കാശിനും മുതലില്ലാതെ
തല ചായ്പാനും, സ്ഥലമില്ലാതെ |
F |
അരക്കാശിനും മുതലില്ലാതെ
തല ചായ്പാനും, സ്ഥലമില്ലാതെ |
M |
മുപ്പത്തിമൂന്നരക്കൊല്ലം
പാര്‍ത്തലത്തില്‍, പാര്‍ത്തല്ലോ നീ |
F |
മുപ്പത്തിമൂന്നരക്കൊല്ലം
പാര്‍ത്തലത്തില്‍, പാര്‍ത്തല്ലോ നീ |
|
—————————————– |
F |
ജന്മസ്ഥലം, വഴിയമ്പലം
ശയ്യാഗൃഹം പുല്‍ക്കൂടാക്കി |
M |
ജന്മസ്ഥലം, വഴിയമ്പലം
ശയ്യാഗൃഹം പുല്‍ക്കൂടാക്കി |
F |
വഴിയാധാര, ജീവിയായ് നീ
ഭൂലോകത്തെ, സന്ദര്‍ശിച്ചു |
M |
വഴിയാധാര, ജീവിയായ് നീ
ഭൂലോകത്തെ, സന്ദര്‍ശിച്ചു |
|
|
F |
എല്ലാവര്ക്കും, നന്മ ചെയ്വാന്
എല്ലായ്പോഴും, സഞ്ചരിച്ചു |
M |
എല്ലാവര്ക്കും, നന്മ ചെയ്വാന്
എല്ലായ്പോഴും, സഞ്ചരിച്ചു |
F |
എല്ലാടത്തും, ദൈവസ്നേഹം
വെളിവാക്കി നീ, മരണത്തോളം |
M |
എല്ലാടത്തും, ദൈവസ്നേഹം
വെളിവാക്കി നീ, മരണത്തോളം |
|
—————————————– |
M |
സാത്താനെ നീ, തോല്പ്പിച്ചവന്
സര്‍വ്വായുധം കവര്ന്നല്ലോ |
F |
സാത്താനെ നീ, തോല്പ്പിച്ചവന്
സര്‍വ്വായുധം കവര്ന്നല്ലോ |
M |
സാധുക്കള്‍ക്കോ, സങ്കേതമായ്
ഭൂലോകത്തില്‍, നീ മാത്രമേ |
F |
സാധുക്കള്‍ക്കോ, സങ്കേതമായ്
ഭൂലോകത്തില്‍, നീ മാത്രമേ |
|
|
M |
ദുഷ്ടന്മാരെ രക്ഷിപ്പാനും
ദോഷം കൂടാതാക്കീടാനും |
F |
ദുഷ്ടന്മാരെ രക്ഷിപ്പാനും
ദോഷം കൂടാതാക്കീടാനും |
M |
രക്ഷിതാവായ് ഇക്ഷിതിയില്‍
കാണപ്പെട്ട ദൈവം നീയേ |
F |
രക്ഷിതാവായ് ഇക്ഷിതിയില്‍
കാണപ്പെട്ട ദൈവം നീയേ |
|
—————————————– |
F |
യഹൂദര്‍ക്കും റോമക്കാര്‍ക്കും
പട്ടാളക്കാര്‍ അല്ലാത്തോര്‍ക്കും |
M |
യഹൂദര്‍ക്കും റോമക്കാര്‍ക്കും
പട്ടാളക്കാര്‍ അല്ലാത്തോര്‍ക്കും |
F |
ഇഷ്ടംപോലെ എന്തും ചെയ്വാന്
കുഞ്ഞാടുപോല്‍ നിന്നല്ലോ നീ |
M |
ഇഷ്ടംപോലെ എന്തും ചെയ്വാന്
കുഞ്ഞാടുപോല്‍ നിന്നല്ലോ നീ |
|
|
F |
ക്രൂശിന്മേല് നീ കൈകാല്‍കളില്‍
ആണി ഏറ്റു കരയുന്നേരം |
M |
ക്രൂശിന്മേല് നീ കൈകാല്‍കളില്‍
ആണി ഏറ്റു കരയുന്നേരം |
F |
നരകത്തിന്റെ തിരമാലയില്‍
നിന്നെല്ലാരേം രക്ഷിച്ചു നീ |
M |
നരകത്തിന്റെ തിരമാലയില്‍
നിന്നെല്ലാരേം രക്ഷിച്ചു നീ |
|
—————————————– |
M |
മൂന്നാം നാളില്‍ കല്ലറയില്‍
നിന്നുത്ഥാനം ചെയ്തതിനാല്‍ |
F |
മൂന്നാം നാളില്‍ കല്ലറയില്‍
നിന്നുത്ഥാനം ചെയ്തതിനാല്‍ |
M |
മരണത്തിന്റെ പരിതാപങ്ങള്
എന്നെന്നേക്കും നീങ്ങിപ്പോയി |
F |
മരണത്തിന്റെ പരിതാപങ്ങള്
എന്നെന്നേക്കും നീങ്ങിപ്പോയി |
|
|
M |
പ്രിയ ശിഷ്യര്‍ മദ്ധ്യത്തില്‍ നിന്നു-
യര്‍ന്നു നീ സ്വര്‍ഗ്ഗത്തിലായ് |
F |
പ്രിയ ശിഷ്യര്‍ മദ്ധ്യത്തില്‍ നിന്നു-
യര്‍ന്നു നീ സ്വര്‍ഗ്ഗത്തിലായ് |
M |
ശീഘ്രം വരാമെന്നല്ലോ നീ
ഗലീല്യരോടുരച്ചത് |
F |
ശീഘ്രം വരാമെന്നല്ലോ നീ
ഗലീല്യരോടുരച്ചത് |
|
—————————————– |
F |
തേജസ്സിന്റെ കര്‍ത്താവേ എന്‍
പ്രാണ പ്രിയാ, സര്‍വ്വസ്വമേ |
M |
തേജസ്സിന്റെ കര്‍ത്താവേ എന്‍
പ്രാണ പ്രിയാ, സര്‍വ്വസ്വമേ |
F |
വരിക എന്‍, സങ്കേതമേ
വീണ്ടും വേഗം വന്നിടണേ |
M |
വരിക എന്‍, സങ്കേതമേ
വീണ്ടും വേഗം വന്നിടണേ |
|
|
F |
കര്‍ത്താവേ നിന്, രൂപം എനി-
ക്കെല്ലായ്പ്പോഴും സന്തോഷമേ |
M |
കര്‍ത്താവേ നിന്, രൂപം എനി-
ക്കെല്ലായ്പ്പോഴും സന്തോഷമേ |
F |
സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ |
M |
സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും
ഇതുപോലില്ലോര്‍, രൂപം വേറെ |