Malayalam Lyrics

| | |

A A A

My Notes

Kurishinte Vazhi (Old) Kurishinte Vazhi Book

പ്രാരംഭ ഗാനം

A കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരോഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേവരുന്നു ഞങ്ങള്‍.
A ലോകൈക നാഥാ, നിന്‍
ശിഷ്യനായ്‌ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിന്‍
കാല്‍പാടു പിന്‍ചെല്ലാന്‍
കല്‍പ്പിച്ച നായകാ.
A നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോക നാഥാ.

ഒന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു
A മരണത്തിനായ് വിധിച്ചു, കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു, കല്‍മഷം
കലരാത്ത കര്‍ത്താവിനെ.
A അറിയാത്ത കുറ്റങ്ങള്‍
നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നില്‍;
കൈവല്യദാത, നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്‌ത്തി നിന്നെ.
A അവസാന വിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കായ്
അരുളേണമേ നാകഭാഗ്യം.

രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശു ചുമക്കുന്നു
A കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു
നീങ്ങുന്നു ദിവ്യനാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
A “എന്‍ ജനമേ, ചൊല്‍ക
ഞാനെന്തു ചെയ്‌തു
കുരിശെന്റെ തോളിലേറ്റാന്‍?
പൂന്തേന്‍ തുളുംബുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
A എന്തേ, യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി?”

മൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
A കുരിശിന്‍ കനത്ത ഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറിവീണു കല്ലുകള്‍
നിറയും പെരുവഴിയില്‍.
A തൃപ്പാദം കല്ലിന്മേല്‍
തട്ടി മുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി;
മാനവരില്ലാ
വാനവരില്ലാ
താങ്ങിത്തുണച്ചീടുവാന്‍.
A അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍.

നാലാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ വഴിയില്‍ വച്ചു തന്റെ മാതാവിനെ കാണുന്നു
A വഴിയില്‍ക്കരഞ്ഞു വന്നോ-
രമ്മയെ തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗീയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി.
A “ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?”
ആരറിഞ്ഞാഴത്തി-
ലലതല്ലി നില്‍ക്കുന്ന
നിന്‍ മനോവേദന?
A നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.

അഞ്ചാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ശിമയോന്‍ ഈശോയെ സഹായിക്കുന്നു
A കുരിശു ചുമന്നു നീങ്ങും, നാഥനെ
ശിമയോന്‍ തുണച്ചീടുന്നു
നാഥാ നിന്‍ കുരിശു താങ്ങാന്‍, കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
A നിന്‍ കുരിശെത്രയോ
ലോലം, നിന്‍ നുക-
മാനന്ദദായകം.
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ നമിച്ചിടുന്നു.
A സുരലോക നാഥാ, നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തം.

ആറാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്‌ക്കുന്നു
A വാടിത്തളര്‍ന്നു മുഖം – നാഥന്റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയാ-
ദിവ്യാനനം തുടച്ചു.
A മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെപ്പൂനിലാവേ,
താബോര്‍ മാമല-
മേലേ നിന്മുഖം
സൂര്യനെപ്പോലെ മിന്നി.
A ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.

ഏഴാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
A ഉച്ചവെയില്‍ പൊരിഞ്ഞു – ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു – രക്ഷകന്‍
വീണ്ടും നിലത്തു വീണു.
A ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം
ഭാരം നിറഞ്ഞോരാ
ക്രൂശു നിര്‍മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ;
A താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു: കനിയേണമെന്നില്‍.

എട്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
A “ഓര്‍ശ്ലെമിന്‍ പുത്രിമാരേ, നിങ്ങളി-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു? നിങ്ങളേയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:”
A വേദന തിങ്ങുന്ന
കാലം വരുന്നു
കണ്ണീരണിഞ്ഞ കാലം
‘മലകളേ, ഞങ്ങളെ
മൂടുവിന്‍ വേഗ’മെ-
ന്നാരവം കേള്‍ക്കുമെങ്ങും.
A കരള്‍നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.

ഒന്‍പതാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
A കൈകാലുകള്‍ കുഴഞ്ഞു നാഥന്റെ
തിരുമെയ്‌ തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍.
A “മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്‌ഠം വരണ്ടുണങ്ങി
താണുപോയ്‌ നാവെന്റെ;
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി”.
A വളരുന്നു ദുഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്റെയുള്ളം.

പത്താം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ദിവ്യരക്ഷകന്റെ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
A എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്റെ വസ്‌ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി.
A “വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍
ഭാഗിച്ചെടുത്തെന്റെ
വസ്‌ത്രങ്ങളെല്ലാം”
പാപികള്‍ വൈരികള്‍.
A നാഥാ, വിശുദ്ധിതന്‍
തൂവെള്ള വസ്‌ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.

പതിനൊന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു
A കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ
കൈകാല്‍ തറച്ചിടുന്നു.
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍.
A “കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും”
പെരുകുന്നു വേദന-
യുരുകുന്നു ചേതന
നിലയറ്റ നീര്‍ക്കയം.
A “മരണം പരത്തിയോ-
രിരുളില്‍ക്കുടുങ്ങി ഞാന്‍
ഭയമെന്നെയൊന്നായ് വിഴുങ്ങി.”

പന്ത്രണ്ടാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹാ കുരിശിന്‍മേല്‍ തൂങ്ങിമരിക്കുന്നു
A കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈക നാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു- നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
A “നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു പറവയ്‌ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്‌ക്കുവാ-
നിടമില്ലോരേടവും.”
A പുല്‍ക്കൂടു തൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.

പതിമൂന്നാം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു
A അരുമസുതന്റെ മേനി മാതാവു
മടിയില്‍ക്കിടത്തീടുന്നു.
അലയാഴിപോലെ നാഥേ, നിന്‍ ദുഃഖ-
മതിരുകാണാത്തതല്ലോ.
A പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല, തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
A “മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരിഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും”.

പതിന്നാലം സ്ഥലത്തേയ്‌ക്കു പോകുമ്പോള്‍

ഈശോ മിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്കരിക്കുന്നു
A നാഥന്റെ ദിവ്യദേഹം വിധിപോലെ
സംസ്‌കരിച്ചിടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും, ജീവന്റെ
ഉറവയാണാക്കുടീരം.
A മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ കഴിഞ്ഞൊരു
യൌനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും.
A പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്‍പ്പിനെത്തിടാന്‍
വരമേകണേ ലോകനാഥാ.

സമാപനഗാനം

A ലോകത്തിലാഞ്ഞുവീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി;
സ്‌നേഹം തിരഞ്ഞിറങ്ങി പാവന
സ്‌നേഹ പ്രകാശതാരം.
A നിന്ദിച്ചു മര്‍ത്യനാ
സ്‌നേഹത്തിടബിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍
നാഥാ, പൊറുക്കേണമേ.
A നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍വരങ്ങള്‍.

 


ENGLISH LYRICS

Sung in the Malayalam tune

INTRODUCTORY SONG

Jesus, You died on the Cross
Saved us in love from the sins of our lives
Praise you Lord, great is your love
Help us to, follow your Way of the Cross

—–

FIRST STATION

Con-demned to death is the Lord
He is made, wretch-ed for His humankind
Spotless, the pure Lamb of God,
Makes him-self Sin though He never knew sin

—–

SECOND STATION

Bent, with the cross on His back,
Jesus is Cursed for the sins of the World
Moving through streets filled with hate,
Paves the path, filled with His blessings and Peace.

—–

THIRD STATION

Stumbling, He goes on His way
Passing o’er, stones and rocks piercing and sharp
Losing His balance, He slips
Falling be-neath the Cross, Jesus gets hurt.

—–

FOURTH STATION

He sees His Mother approach,
Stretching her, arms out to her dearest Son
Pierced are their hearts with deep pain,
Their eyes meet, face to face, Mother and Son

—–

FIFTH STATION

Pressed into service, he comes
Sim-ee-yon, follows the Way of the Cross
Great is his chance to help
Jee-sus, Bless those who carry His cross.

—–

SIXTH STATION

The Face of Jesus is drained
Eyes of the, Lord closed half down and are dim
Ve-roni-ca wipes His face,
with tears of her love for Je-eee-sus

—–

SEVENTH STATION

Heat of the mid-day sun burns
Jesus gets, weak from the per-se-cution
Now, falling flat in the dust
Crushed with the, Burden of sin on His back.

—–

EIGHT STATION

Daughters of Je-ru-sa-lem
Why do you, cry upon see-ing My pain?
Cry for yourselves, have con-cern
for your, children and their lives yet to come.

—–

NINTH STATION

No more can His body take
This brutal, torment so painful and cruel
The Son of God falls again
For us that, we do not fall on our way

—–

TENTH STATION

Reaching the end of the road,
He comes to, Cal-va-ry broken and bent
They tear the clothes from His back,
Now He is, naked, the meek Lamb of God

—–

ELEVENTH STATION

Jesus is laid on the Cross
Stretching His, arms out, He offers Himself
Hands that gave life and Sal-vaaa-tion,
Enemies nail them on wood

—–

TWELFTH STATION

Bearing all pain on the Cross
Jesus is, giving His life up to death
Sun dis-a-ppears from the sky
spreading the, dark-ness all over the Earth

—–

THIRTEENTH STATION

Holding her Son on her lap
Mary accepts the death of her Son
Deep as the ocean, her pain
Endless dear Mother, your sorrows for us

—–

FOURTEENTH STATION

Bury the Body most blest,
In accordance with the Law of the Land
Streams of all triumph and life
Rise from the tomb of the Laa-mb of God

—–

CONCLUDING SONG

The Spirit blows where he wills;
Jesus arises with Joy in His Heart
Gathers us all at His side
Fruits of His death and His rising to Life


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Lyrics of the Song : Kurishinte Vazhi (New) Kurishil Marichavane Kurishaale | കുരിശിന്റെ വഴി (പുതിയത്) Kurishinte Vazhi (New) Lyrics | Kurishinte Vazhi (New) Song Lyrics | Kurishinte Vazhi (New) Karaoke | Kurishinte Vazhi (New) Track | Kurishinte Vazhi (New) Malayalam Lyrics | Kurishinte Vazhi (New) Manglish Lyrics | Kurishinte Vazhi (New) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishinte Vazhi (New) Christian Devotional Song Lyrics | Kurishinte Vazhi (New) Christian Devotional | Kurishinte Vazhi (New) Christian Song Lyrics | Kurishinte Vazhi (New) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

INTRODUCTORY SONG


Kurishil Marichavane, Kurishale
Vijayam Varichavane
Mizhineer Ozhukkiyange, Kurishinte
Vazhiye Varunnu Njangal

Lokaika Nadha Nin
Shishyanayi Theeruvan
Aashipponennu Mennum
Kurishu Vahichu Nin
Kalpaadu Pinchellan
Kalppicha Naayaka

Nin Divya Rakthathal
En Paapa Maalinyam
Kazhukename, Lokha Nadha

-----

FIRST STATION


Maranathinayi Vidhichu, Karayatta
Daivathin Kunjaadine
Aparaadhiyai Vidhichu Kalmaksham
Kalaratha Karthavine

Ariyaatha Kuttangal
Nirayayi Chumathi
Parishudhanaya Ninnil
Kaivalya Dhadha Nin
Karunyam Kai Kondor
Kadhanathil Aazhthi Ninne

Avasaana Vidhiyil Nee
Alivaarnnu Njangalkkai
Arulename Nakha Bhagyam

-----

SECOND STATION


Kurishu Chummannidunnu, Lokhathin
Vinakal Chummanidunnu
Neengunnu Divya Nadhan, Nindanam
Nirayum Nirathiloode

"En Janame Cholka
Njan Enthu Cheythu
Kurishente Tholil Ettan?
Poonthen Thulumbunna
Naatil Njan Ningale
Aashayod Aanayichu

Enthe, Yidham Ningal
Ellam Maranente
Aathmavin Aathankam Etti?"

-----

THIRD STATION


Kurishin Kanatha Bhaaram, Thaanguvan
Kazhiyathe Lokha Nadhan
Paadhangal Pathari Veenu, Kallukal
Nirayum Peru Vazhiyil

Thruppaadham Kallinmel
Thatti Murinju
Chenninam Vaarnozhuki
Maanavar Illa,
Vaanavar Illa
Thaangi Thunacheeduvan

Anuthaapamoorunna
Chudu Kannuneer Thooki
Anayunnu Munnil, Njangal

-----

FOURTH STATION


Vazhiyil Karanju Vannor
Ammaye Thanayan Thirinju Nokki
Swarggiya Kaanthi Chinthum Mizhikalil
Koorambu Thaanirangi

"Aarodu Ninne Njan
Saamyapeduthum
Kadhana Perum Kadale?"
Aarazhinjaazhathi-
Lala Thalli Nilkkunna
Nin Mano Vedhana?

Nin Kannu Neeral
Kazhukenam Ennil
Pathiyunna Maalinyamellam

-----

FIFTH STATION


Kurishu Chumannu Neengum Naadhane
Shimayon Thunacheedunnu
Nadha Nin Kurishu Thaangan Kaivanna
Bhagyame Bhaagyam

Nin Kurishethrayo
Lolam, Nin Nukam
Aanandha Dhaayakam.
Azhalil Veenuzhalunnor-
Kkavalambam Ekunna
Kurishe Namicheedunnu

Sura Lokha Nadha Nin
Kurishonnu Thaanguvan
Tharane, Varangal Nirantham

-----

SIXTH STATION


Vaadi Thalarnnu Mukham - Naadhante
Kannukal Thaanu Mangi
Veronika Mizhi Neer Thookiya
Divyaananam Thudachu

Maalakhamarkkellam
Aanandhamekunna
Maanathe Poonilave
Thaabor Maamala
Mele Nin Mukham
Sooryane Pole Minni

Inna Mukhathinte
Laavanyam Onnake
Mangi, Dhukhathil Mungi

-----

SEVENTH STATION


Ucha Veyil Porinju - Dussaha
Mardhanathal Valanju
Dheham Thalarnnu Thaanu - Rakshakan
Veendum Nilathu Veenu

Lokha Paapangalan
Angaye Veezhichu
Vedhanippicha Dhevam
Bharam Niranjoree
Krooshu Nirmmichathen
Paapangal Thanneyallo

Thaapam Kalarnange
Paadham Punarnnu Njan
Kezhunnu, Kaniyenam Ennil


-----

EIGHT STATION


Orshlemin Puthrimaare, Ningalin
Enne Orthenthinevam
Karayunnu? Ningaleyum Suthareyum
Orthorthu Kenu Kolvin"

Vedhana Thingunna
Kaalam Varunnu
Kaneeraninja Kalam
"Malakale, Njangale
Mooduvin Vega"Men
Aaravam Kelkkum Engum

Karal Nonthu Karayunna
Naari Ganathinu
Nadhan Samaashwasam Eki

-----

NINTH STATION


Kai Kaalukal Kuzhanju, Naadhante
Thiru Mei Thalarnnulanju
Kurishumai Moonnamathum, Poozhiyil
Veezhunnu Daiva Puthran

"Mezhuku Pol Ennude
Hrudhayam Uruki
Kandam Varand Unangi
Thaanupoyi Naav Ente;
Dheham Nurungi
Maranam Parannirangi"

Valarunnu Dhukhangal
Thalarunnu Poomeni
Urukunnu Karalinte Ullam

-----

TENTH STATION


Ethi Vilaapa Yathra, Kalvari
Kunnin Mukal Parappil
Naadhante Vasthram Ellam, Shathrukkal
Onnai Urinju Neekki

"Vairikal Thingi-
Varunnente Chuttilum
Khoramaam Garjanangal
Bhaagicheduth Ente
Vasthrangal Ellam"
Paapikal Vairikal

Nadha, Vishudhithan
Thuvella Vasthrangal
Kanivaarnnu Charthenam Enne

-----

ELEVENTH STATION


Kurishil Kidathidunnu, Naadhante
Kai Kal Tharachidunnu
Marthyanu Raksha Nalkan Ethiya
Divyamaam Kai Kaalukal

"Kanivatta Vairikal
Chernnu Thulachente
Kaikalum Kaalukalum"
Perukunnu Vedhana
Urukunnu Chethana
Nilayatta Neerkkanam

"Maranam Parathiyor
Irulil Kudungi Njan
Bhayam Enne Onnai Vizhungi"

-----

TWELFTH STATION


Kurishil Kidannu Jeevan Piriyunnu
Bhuvanaika Nadhan Eesho
Sooryan Maranjirundu - Naadengum
Andhakaaram Niranju

"Narikalkk Uranguvan
Alayundu Paravaikku
Koodund Paarkkuvan
Nara Puthran Oozhiyil
Thalayonnu Chaikkuvan
Idamilloredavum"

Pulkoodu Thott Ange
Pulkunna Dharidhryam
Kurisholam Koottayi Vannu

-----

THIRTEENTH STATION


Aruma Suthante Meni, Mathavu
Madiyil Kidathidunnu
Alayaazhi Pole Nadhe, Nin Dhukham
Athiru Kanathathallo

Perukunna Santhaapam-
Unayettaho Ninte
Hrudhayam Pilarnnuvallo
Aarorumilla, Thell-
Aashwasam Ekuvan
Aakula Naayike

"Muttunna Dhukhathil
Chuttum Thirinju Njan
Kitteelor Aashwasam Engum"

-----

FOURTEENTH STATION


Nadhante Divya Dheham, Vidhi Pole
Samskaricheedunnitha
Vijayam Virinju Pongum, Jeevante
Uraveyaan Aa Koodiram

Moonu Naal Malsyathin
Ullil Kazhinjoru
Yaunaan Pravachakan Pol
Kleshangal Ellam
Pinnittu Naadhan
Moonam Dhinam Uyirkkum

Prabhayod Uyarthange
Varavelppin Ethidan
Varamekane Lokha Nadha

-----

CLOSING


Lokhathil Aanju Veeshi, Sathyamaam
Naakathin Divya Kaanthi
Sneham Thiranjirangi, Paavana
Sneha Prakasha Thaaram

Nindichu Marthyanaa
Sneha Thidambine
Nirdhayam Krooshil Etti
Nandi Illathavar
Chintha Illathavar
Nadha, Porukkename

Nin Peeda Orthorthu
Kaneer Ozhukkuvan
Nalkename Nin Varangal

way stations of the cross krushinte kurishinte vazhi


Media

If you found this Lyric useful, sharing & commenting below would be Outstanding!
  1. Varghese

    March 9, 2023 at 9:53 AM

    Thanks for sharing the way of the cross (Kurishinte Vazhi) for everyone. This is very helpful for us to activily participate in the prayer during lent.

Your email address will not be published. Required fields are marked *
Views 6107.  Song ID 4488


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.