Oh Ente Eesho Ente Aathmav Kathirikkunnu


Biju Narayanan

in

Easwara Naamam

M ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു
F ഓ.. എന്റെ ഈശോ
അങ്ങിലൊന്നായി തീരുവാന്‍ മോഹം
A എന്റെ ആത്മാവില്‍ നീ, വന്നു വാണീടണേ
എന്റെ ജീവന്റെ ജീവനായ്
A എന്റെ ആത്മാവില്‍ നീ, വന്നു വാണീടണേ
എന്റെ ജീവന്റെ ജീവനായ്
A ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു
—————————————–
M സങ്കടമേറുമ്പോള്‍, മിഴികള്‍ നിറയുമ്പോള്‍
മനസ്സു തളര്‍ന്നെന്‍ മുന്നില്‍ ശൂന്യത എങ്ങും പടരുമ്പോള്‍
F ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു
M ആള്‍ കൂട്ടത്തില്‍ ഞാന്‍, ഒറ്റയ്‌ക്കാകുമ്പോള്‍
ആരും തുണയായ് ഇല്ലാതെന്റെ നെഞ്ചം നീറുമ്പോള്‍
F കരുതല്‍ നല്‍കും സ്നേഹവുമായി, കൂട്ടിനയക്കണമേ
M മനസ്സിനു ധൈര്യം പകരാനെന്നും കൂടെ നടക്കണമേ
A നെഞ്ചിനുള്ളില്‍ നാഥാ അങ്ങ് വസിക്കണമേ
A ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു
A ഓ.. എന്റെ ഈശോ
അങ്ങിലൊന്നായി തീരുവാന്‍ മോഹം
—————————————–
F കാരുണ്യം നീയെ, വാത്സല്യം നീയെ
കാരുണ്യത്തിന്‍ കടലായെന്റെയുള്ളില്‍ നിറയണമേ
M ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു
F ത്യാഗം നീയല്ലേ, സ്‌നേഹം നീയല്ലേ
സ്‌നേഹത്തിന്‍ മെഴുതിരിയായെന്റെ ഉള്ളില്‍ തെളിയണമേ
M ഞാനൊരു സ്‌നേഹ പൂച്ചെടിയായി മണ്ണില്‍ പൂവിടുവാന്‍
F നന്മ വിതച്ചീ മണ്ണില്‍ നിന്നും പുണ്യം കൊയ്‌തിടുവാന്‍
A നെഞ്ചിനുള്ളില്‍ നാഥാ അങ്ങ് വസിക്കണമേ
M ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു
F ഓ.. എന്റെ ഈശോ
അങ്ങിലൊന്നായി തീരുവാന്‍ മോഹം
A എന്റെ ആത്മാവില്‍ നീ, വന്നു വാണീടണേ
എന്റെ ജീവന്റെ ജീവനായ്
A എന്റെ ആത്മാവില്‍ നീ, വന്നു വാണീടണേ
എന്റെ ജീവന്റെ ജീവനായ്
A ഓ.. എന്റെ ഈശോ
എന്റെ ആത്മാവ് കാത്തിരിക്കുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Oh.. Ente Eesho
Ente Aathmavu Kathirikkunu
Oh.. Ente Eesho
Angil Onnayi Theeruvan Moham

Ente Aathmavil Nee, Vannu Vaanidane,
Ente Jeevante Jeevanaai
Ente Aathmavil Nee, Vannu Vaanidane,
Ente Jeevante Jeevanaai

Oh.. Ente Eesho
Ente Aatmavu Kathirikkunu

-----

Sankadam Erumbol, Mizhikal Nirayumbol,
Manassu Thalarnnen Munnil Shoonyatha Engum Padarumbol
Oh.. Ente Eesho
Ente Aatmavu Kathirikkunu

Aalkoottathil Njaan, Ottaikkuaavumbol
Aarum Thunayayi Illathente Nenjam Neerumbol
Karuthal Nalkum Snehavumayi Koottinayakaname
Manassinu Dhaairyam Pakaran Engum Koode Nadakkaname
Nenjinullil Nadha Angu Vasikkaname

Oh.. Ente Eesho
Ente Aathmav Kathirikkunu
Oh.. Ente Eesho
Angil Onnayi Theeruvan Moham

-----

Karunyam Neeye, Valsalyam Neeye,
Karunyathin Kadalaai Ente Ullil Nirayaname
Oh.. Ente Eesho
Ente Aatmav Kaathirikkunu

Thyagam Neeyalle, Sneham Neeyalle
Snehathin Mezhuthiriyaai Ente Ullil Theliyaname
Njan Oru Sneha Poochediyayi Mannil Pooviduvan
Nanma Vithachee Mannil Ninnum Punyam Koithiduvan
Nenjinullil Nadha Angu Vasikkaname

Oh.. Ente Eesho
Ente Aathmavu Kathirikkunu
Oh.. Ente Eesho
Angil Onnayi Theeruvan Moham

Ente Aatmavil Nee, Vannu Vaanidane,
Ente Jeevante Jeevanaai
Ente Aatmavil Nee, Vannu Vaanidane,
Ente Jeevante Jeevanaai

Oh.. Ente Eesho
Ente Aatmavu Kathirikkunu

Your email address will not be published. Required fields are marked *




Views 27.  Song ID 5022

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.