Malayalam Lyrics

| | |

A A A

My Notes

ഓനീസാ ദ്‌സപ്രാ | ബ്‌മദ്‌നാഹൈ സപ്രാ (പ്രഭാത കീര്‍ത്തനം)

M പുലരി പ്രഭയില്‍ കര്‍ത്താവേ,
സാമോദം നിന്‍ ദാസരിതാ
സൃഷ്‌ടിക്കഖിലം രക്ഷകനാം
നിന്‍ സ്‌തുതി ഗീതം പാടുന്നു.
F സകലേശാ, നിന്‍ കൃപയാലേ
ശാന്തി നിറഞ്ഞൊരു ദിനവും നീ
പാപപ്പൊറുതിയുമരുളണമേ
നന്മയിലൂടെ നയിക്കണമേ!
—————————————–
F ശരണം പൊലിയാതെന്നാളും
സുതരെക്കാത്തരുളീടണമേ.
ഞങ്ങള്‍ക്കെതിരായൊരുനാളും
വാതിലടയ്‌ക്കരുതഖിലേശാ.
M നരവംശത്തിന്‍ വൈകല്യം
അറിയും താതാ, കനിയണമേ
അര്‍ഹത നോക്കാതവികലമായ്
പ്രതിസമ്മാനം നല്‍കണമേ.
—————————————–
M സ്‌നേഹവുമൈക്യവുമന്യൂനം
ശാന്തിയുമിവിടെ വിതയ്‌ക്കണമേ:
അജപാലനമൊരു കുറവെന്യേ
ഫലമേകാനിടയാക്കണമേ.
F ആരോഗ്യം നരനേകണമേ
രോഗികളെ സുഖമാക്കണമേ
മര്‍ത്യഗണത്തിന്‍ പാപങ്ങള്‍
കഴുകി വിശുദ്ധി വളര്‍ത്തണമേ.
—————————————–
F ശാവോലില്‍ നിന്നെളിയവനാം
ദാവീദിനെയെന്നതുപോലെ
വഴികളിലെല്ലാം നിന്‍ കരതാര്‍
ഞങ്ങളെ രക്ഷിച്ചരുളട്ടെ.
M നിന്‍ ഹിതമൊത്തിവരീനാളില്‍
വയ്‌ക്കും ചുവടുകളോരോന്നും
ശാന്തതയോടെ വിജയത്തില്‍
ചെന്നെത്താനിടയാക്കണമേ.
—————————————–
M മൂശെയ്‌ക്കും നിന്‍ ജനതയ്‌ക്കും
കടലില്‍ രക്ഷകൊടുത്തവനേ,
സിംഹക്കുഴിയിലടിഞ്ഞവനില്‍
രക്ഷ കനിഞ്ഞു പൊഴിച്ചവനേ.
F അഗ്നിയിലന്നാ ബാലകരെ
കാത്തുസുരക്ഷിതരാക്കിയ നീ
ദുഷ്‌ടപിശാചില്‍ നിന്നിവരെ
സദയം രക്ഷിച്ചരുളണമേ.
—————————————–
F കതിരവനൊത്തിവരുണരുന്നു
താതനെയാരാധിക്കുന്നു
തനയനു സ്‌തോത്രമണയ്‌ക്കുന്നു
റൂഹയെ ഞങ്ങള്‍ വാഴ്‌ത്തുന്നു.
M ദൈവ പിതാവിന്‍ കൃപയും തന്‍
വത്സല സുതനുടെ കരളലിവും
റൂഹാതന്‍ ദിവ്യാഗമവും
നിത്യം തുണയരുളീടട്ടെ.
—————————————–
M നാഥാ, ദിവ്യഭിഷഗ്വരനേ,
നരനിഹ ശരണം നീയല്ലോ;
നാശം വന്നു ഭവിക്കായ്‌വാന്‍
കരുണയോടൗഷധമേകണമേ.
F നിന്‍ കല്‍പനകള്‍ കാത്തിടുവാന്‍
ശക്തിയശേഷമിവര്‍ക്കില്ല.
ആരാധകരാം ഞങ്ങളെ നീ
കാത്തു തുണയ്‌ക്കുക മിശിഹായേ.
—————————————–
F അനുതാപികളെ കൈക്കൊള്‍വാന്‍
വാതില്‍ തുറന്നു പ്രതീക്ഷിക്കും
കരുണാമയനൊടു പാപത്തിന്‍
പൊറുതി നമുക്കുമിരന്നീടാം.
M ദിനമനു ഞങ്ങള്‍ വാഗ്‌ദാനം
ചെയ്യുന്നെങ്കിലുമപരാധം
പെരുകി വരുന്നു കര്‍ത്താവേ,
കനിവിന്‍ കിരണം ചൊരിയണമേ.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pulari Prabhayil Karthave (Sapra) | പുലരി പ്രഭയില്‍ കര്‍ത്താവേ സാമോദം നിന്‍ ദാസരിതാ Pulari Prabhayil Karthave (Sapra) Lyrics | Pulari Prabhayil Karthave (Sapra) Song Lyrics | Pulari Prabhayil Karthave (Sapra) Karaoke | Pulari Prabhayil Karthave (Sapra) Track | Pulari Prabhayil Karthave (Sapra) Malayalam Lyrics | Pulari Prabhayil Karthave (Sapra) Manglish Lyrics | Pulari Prabhayil Karthave (Sapra) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulari Prabhayil Karthave (Sapra) Christian Devotional Song Lyrics | Pulari Prabhayil Karthave (Sapra) Christian Devotional | Pulari Prabhayil Karthave (Sapra) Christian Song Lyrics | Pulari Prabhayil Karthave (Sapra) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pulari Prabhayil Karthave
Samodham Nin Dhaasarithaa
Srushtikk Akhilam Rakshakanaam
Nin Sthuthi Geetham Paadunnu

Sakalesha, Nin Krupayaale
Shanthi Niranjoru Dhinavum Nee
Paapa Poruthi Arulename
Nanmayiloode Nayikkaname!

-----

Sharanam Poliyaathennalum
Suthare Kaatharuleedaname
Njangalkkethiraai Orunnalum
Vathil Adaikkaruth Akhilesha

Nara Vamshathin Vaikalyam
Ariyum Thaatha, Kaniyaname
Arhatha Nokkathavikalamaai
Prathi Sammmanam Nalkaname

-----

Snehavum Aikyavum Anyunam
Shanthiyum Ivide Vithaikkaname
Ajapaalanamoru Kuravenye
Phalamekan Idayakkaname

Aarogyam Naranekaname
Rogikale Sukhamakkename
Marthya Ganathin Paapangal
Kazhuki Vishudhi Valarthaname

-----

Shaavolil Ninneliyavanaam
Dhaavidhine Ennathu Pole
Vazhikalil Ellam Nin Karathaar
Njangale Rakshicharulatte

Nin Hitham Othivar Ee Naalil
Vaikkum Chuvadukal Oronnum
Shaanthathayode Vijayathil
Chennethaan Idayakkaname

-----

Mushaikkum Nin Janathaikkum
Kadalil Raksha Koduthavane
Simha Kuzhiyil Adinjavanil
Raksha Kaninju Pozhichavane

Agniyil Anna Baalakare
Kaathu Surakshitharaakkiya Nee
Dhushtta Pishachil Ninnivare
Sadhayam Rakshicharulename

-----

Kathiravan Othivarunarunnu
Thaathane Aaradhikkunnu
Thanayanu Sthothram Anaikkunnu
Roohaye Njangal Vaazthunnu

Daiva Pithaavin Krupayum Than
Valsala Suthanude Karal Alivum
Rooha Than Divyaagamavum
Nithyam Thuna Aruleedatte

-----

Nadha, Divya Bhishagvarane
Naraniha Sharanam Neeyallo;
Naasham Vannu Bhaavikkaivan
Karunayod Oushadham Ekaname

Nin Kalpanakal Kaathiduvaan
Shakthi Ashesham Ivarkkilla
Aaradhakaraam Njangale Nee
Kaathu Thunaikkuka Mishihaye

-----

Anuthaapikale Kaikkolvaan
Vaathil Thurannu Pratheekshikkum
Karunaamayanodu Paapathin
Poruthi Namukkum Irannidaam

Dhinamanu Njangal Vagdhaanam
Cheyyunnenkilum Aparaadham
Peruki Varunnu Karthave
Kanivin Kiranam Choriyaname

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *




Views 2778.  Song ID 4859


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.