M |
തക തക തിത്തോം, തക തക തിത്തോം
തക തക തക തക തക തക ത്തോം |
F |
തക തക തിത്തോം, തക തക തിത്തോം
തക തക തക തക തക തക ത്തോം |
|
🎵🎵🎵 |
M |
തോമാശ്ലീഹാ കേരളത്തില്‍, ക്രിസ്തുമാര്‍ഗ്ഗം കൊണ്ടുവന്നു
തോമാ മാര്‍ഗ്ഗമെന്നതിനു പേരും വന്നു |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
തോമാ ശ്ലീഹാ നമ്മുടെ നാട്ടില്‍, അമ്പത്ത്രണ്ടില് വന്നണഞ്ഞു
പള്ളികളെ സ്ഥാപിച്ചന്പാല് ഏഴിടത്തായ് |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
കൊടുങ്ങല്ലൂര്‍ പാലയൂര്‍, നിരണവും നിലക്കലും
കോട്ടക്കാവ് കൊല്ലം പിന്നെ കോക്കമംഗലം |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
F |
പള്ളിയെന്നാല്‍ കെട്ടിടമല്ല, അറിഞ്ഞിടാം നന്നായിന്ന്
തോമാശ്ലീഹാ കെട്ടിടമൊന്നും പണിതതില്ല |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
പള്ളിയെന്നാല്‍ സഭയാണ്, വിശ്വാസി സമൂഹമാണ്
ഏഴു സഭാ സമൂഹങ്ങള്‍ സ്ഥാപിച്ചു ശ്ലീഹാ |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
കടന്നുപോയ് കാലങ്ങളും, വിശ്വാസികള്ക്കെണ്ണം കൂടി
തോമാമക്കള് പുതുസ്ഥലം തേടി യാത്രയായ് |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
M |
കുറവിലങ്ങാട് ചെന്നു, പിന്നെ പള്ളിപ്പുറത്തെത്തി
അമ്പഴക്കാട് കഴിഞ്ഞരുവിത്തുറ |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
നോര്‍ത്ത് പുതുക്കാട് പുത്തഞ്ചിറ, ചമ്പക്കുളം അകപ്പറമ്പ്
മറ്റം മുട്ടുചിറ പിന്നെ കടുത്തുരുത്തി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
ഉദയമ്പേരൂരേനമ്മാവ് കഴിഞ്ഞിടപ്പള്ളി ചാലക്കുടി
മൈലക്കൊമ്പ് കോലഞ്ചേരി മൂഴിക്കുളം |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
F |
തോമാ മക്കള്‍ എത്തിച്ചേര്‍ന്നു, ക്രിസ്തു മാര്‍ഗ്ഗം വളര്‍ന്നല്ലോ
തോമാ മാര്‍ഗ്ഗം നാടെങ്ങും പ്രസിദ്ധമായി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
ആരാധനക്രമം വന്നു, പ്രാര്ത്ഥനകള്ക്കാധാരമായ്
പൗരോഹിത്യ വിധിയാലെ സഭ സമ്പന്നം |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
സുറിയാനി ക്രമം വന്നു, മെത്രാന്മാരും അതില്‍ തന്നെ
തോമാ മക്കള്‍ സുറിയാനി സഭാ ഭാഗമായ് |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
M |
ഭാരതീയം സംസ്കാരത്തില്‍, ആരാധന സുറിയാനിയില്‍
തോമാ മക്കള്‍ ഇരുലോകം സ്വന്തമാക്കി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
മാര്തോമ്മാ നസ്റാണികള്‍, സുറിയാനി ക്രിസ്ത്യാനികള്‍
പേരുകള്‍ പലവിധം നിലവില്‍ വന്നു |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
വിശ്വാസ നിയമം തന്നെ, പ്രാര്‍ത്ഥനാ നിയമമാക്കി
തോമാ മക്കള്‍ കേരളത്തില്‍ വ്യക്തിത്വം നേടി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
F |
സുറിയാനി മെത്രാന്മാരോ, ആത്മീയ ഭരണം മാത്രം
നിര്‍വഹിച്ചു തോമാ മക്കള്‍ സന്തുഷ്ടരായി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
ആര്‍ച്ച്ഡീക്കന്‍ നേത്രുത്വത്തില്‍, പള്ളിപ്പൊതു യോഗങ്ങളും
സഭയുടെ ജീവിത ചൈതന്യമായ് |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
സുറിയാനി സഭയുടെ, ആത്മീയ നിയന്ത്രണത്തില്‍
തോമാമക്കള് സ്വന്തമായ വ്യക്തിത്വം പുല്കി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
M |
തോമാ മാര്‍ഗ്ഗം എന്നതിനു, പേരു നല്കി സാഭിമാനം
തോമാ മാര്‍ഗ്ഗം ജീവിത ക്രമവുമായി |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
F |
തോമാ മാര്‍ഗ്ഗം എന്നു വെച്ചാല്‍, തോമാശ്ലീഹാ കൊണ്ടുവന്ന
സുവിശേഷ ജീവിത ശൈലിയത്രെ |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
|
M |
കേരള സംസ്കാരത്തിലായ്, തനതായി വികസിച്ച
വിശ്വാസ ജീവിത പാതയത്രെ |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
|
—————————————– |
A |
തോമാ മാര്‍ഗ്ഗം വീണ്ടെടുക്കാം, വിശ്വാസത്തിലാഴപ്പെടാം
തോമാശ്ലീഹാ നമുക്കെന്നും പിതാവു തന്നെ |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |
A |
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് ത്തോം |