M | വഴിയേതെന്നറിഞ്ഞീലാ വഴിയേതെന്നറിഞ്ഞീലാ അഴല്‍ മൂടുന്നൊരെന്‍ ഹൃദയത്തില്‍ വന്നെന്‍ വഴി കാട്ടണമേ നാഥാ |
🎵🎵🎵 | |
F | പറയാനുണ്ടേറെയുള്ളില്‍ നിറയാനുണ്ടേറെ നെഞ്ചില്‍ മിശിഹായെ നിന്നെ അറിയാനായ് മുന്നില്‍ അണയുന്നു നിത്യം നാഥാ |
🎵🎵🎵 | |
M | യേശുവേ നിന്‍ നാമം ഞാന്‍ വാഴ്‌ത്തീടാം അള്‍ത്താരയില്‍ |
F | ആര്‍ദ്രത വഴിയുമീ സ്‌നിഗ്‌ദമാം മനസ്സുമായ് |
A | നാഥന്റെ നൈര്‍മല്യത്തില്‍ എന്നെ ഞാന്‍ കാഴ്ചവെയ്ക്കാം |
A | ഈശോയെ നിന്നില്‍ മുഴുകും നേരമെന്‍ ജീവന്‍ നേര്‍വഴി തേടുന്നു ആരാരും കൂടെയില്ലെന്നാലും നീ കൂടെയുണ്ടെന്നായറിയുന്നു |
F | ഞാനറിയുന്നു… |
F | കുരിശിന്റെ ഭാരം പേറി അറിവിന്റെ ദൂരം താണ്ടി അകതാരില്‍ മെഴുതിരികള്‍ നീട്ടിയെ- ന്നരികെ വനിതാ നാഥാ |
M | ദയയായി നീയെന്നില്‍ വന്നു ക്ഷമയായ് നീയെന്നില്‍ ചേര്‍ന്നു തൊഴുകൈ കൂപ്പി ഞാന്‍ പ്രാര്‍ത്ഥിച്ചീടട്ടെ കനിവുണ്ടാകേണം നാഥാ |
—————————————– | |
F | കാല്‍വരിയായെങ്കില്‍ ഞാന്‍ |
M | ഗാഗുല്‍ത്തായായെങ്കില്‍ ഞാന്‍ |
F | ആ പാദ സ്പര്‍ശങ്ങളാല്‍ പുണ്യമായ് മാറിയേനേ |
M | പുല്‍ക്കൂട്ടില്‍ പിറന്നവന്റെ വിശുദ്ധിയില്‍ നിറഞ്ഞേനേ |
A | ഈശോയെ നിന്നില്‍ മുഴുകും നേരമെന്‍ ജീവന്‍ നേര്‍വഴി തേടുന്നു ആരാരും കൂടെയില്ലെന്നാലും നീ കൂടെയുണ്ടെന്നായറിയുന്നു |
M | ഞാനറിയുന്നു |
M | വഴിയേതെന്നറിയുന്നു |
F | തുണയെന്തെന്നറിയുന്നു |
A | ഈശോയെ നിന്റെ സവിധത്തില്‍ സര്‍വ്വം പരിശുദ്ധം സത്യം നാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vazhiyethennarinjeela
Azhal Moodunnoren Hrudhayathil
Vannen Vazhi Kaattename Nadha
🎵🎵🎵
Parayaanundere Ullil
Nireyanundere Nenjil
Mishihaye Ninne Ariyanai
Munnil Anayunnu Nithyam Nadha
🎵🎵🎵
Yeshuve Nin Naamam Njan
Vaazhthidam Altharayil
Aardratha Vazhiyumee
Snidhamaam Manassumai
Nadhante Nairmalyathil
Enne Njan Kaazhcha Vekkam
Eeshoye Ninnil Muzhukum Neramen
Jeevante Vazhi Thedunnu
Aararum Koode Illennalum Nee
Koode Undennai Ariyunnu
Njan Ariyunnu...
Kurishinte Bharam Peri
Arivinte Dhooram Thandi
Akatharil Mezhuthirikil Neettiyen
Arike Vannitha Nadha
Dhayayai Nee Ennil Vannu
Kshamayai Nee Ennil Chernnu
Thozhu Kai Kooppi Njan Prarthichidatte
Kanivundakenam Nadha
-----
Kalvari Aayenkil Njan
Gagultha Aayenkil Njan
Aa Paadha Sparshangalaal
Punyamai Maariyene
Pulkkoottil Pirannavante
Vishudhiyil Nirenjene
Eeshoye Ninnil Muzhukum Neramen
Jeevante Vazhi Thedunnu
Aararum Koode Illennalum Nee
Koode Undennai Ariyunnu
Njan Ariyunnu...
Vazhiyethennariyunnu
Thunayenthen Ariyunnu
Eeshoye Ninte Savidhathil
Sarvvam Parishudham Sathyam Nadha
No comments yet