Malayalam Lyrics
My Notes
M | എന്റെ സഹോദരരേ, ഞാനിപ്പോള്‍ നിങ്ങളോടു യാത്ര പറയുന്നു; നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. |
A | വിടവാങ്ങുന്നേന്‍ നശ്വരമുലകില്‍ വിടുതിയെനിക്കായ് നല്‍കിയ വസതീ പരിശുദ്ധന്മാര്‍ പരമാനന്ദം നുകരുമിടത്തില്‍ പോകുന്നു ഞാന്‍ |
—————————————– | |
F | അവയെല്ലാം കടന്നുപോകുന്നു |
A | ശാശ്വതഭാഗ്യം നരനരുളീടാന്‍ കഴിവില്ലാത്തോരെന്‍ പാര്‍പ്പിടമേ പ്രഭയുടെ നാട്ടില്‍ നിത്യവിരുന്നി- ന്നണയട്ടെ ഞാന്‍ – അന്തിമയാത്ര |
—————————————– | |
M | എന്നും എന്നേയ്‌ക്കും |
A | സഹജന്മാരേ. സ്‌നേഹിത ഗണമേ യാത്രയിതാ ഞാന്‍ ചോദിക്കുന്നു നിങ്ങളെനിക്കായ് ചെയ്‌തതിനെല്ലാം മിശിഹാ നാഥന്‍ പ്രതിഫലമേകും |
—————————————– | |
F | എന്റെ പ്രാര്‍ത്ഥന നിന്റെ പക്കല്‍ എത്തട്ടെ. |
A | പ്രാര്‍ത്ഥിപ്പതിനായ് പരിപാവനമാം ദൈവികഭവനം പൂകുന്നേരം സ്‌നേഹാര്‍ദ്രതയാര്‍ന്നെന്‍ പ്രിയജനമേ അനുദിനമലിവോടോര്‍ക്കണമെന്നെ |
—————————————– | |
M | ഭൂമിയില്‍ അവര്‍ വിലപിക്കുന്നു |
A | ആഡംബരവും പ്രൗഡിയുമെല്ലാം നാശോന്മുഖമായ് നിഷ്‌പ്രഭമാകും പോകുന്നു ഞാന്‍ ലയമിയലാത്തോ- രുന്നതമോര്‍ശ്ലം പ്രാപിപ്പതിനായ് |
—————————————– | |
F | നീ എന്നും നിലനില്‍ക്കുന്നു |
A | പോയ് മറയുന്നീ ക്ഷണഭംഗുരമാം ലോകവുമതിലേ ജഢികാശകളും അക്ഷയരാജ്യം നേടാനുതകും നിക്ഷേപങ്ങള്‍ കരുതുക നമ്മള്‍ |
—————————————– | |
M | അവനെ തേടി; കണ്ടെത്തിയില്ല. |
A | ദുഷ്‌ടത കൂടിവാണഴുകി നശിക്കും ലോകമിതെന്നില്‍ ഭീതിയുണര്‍ത്തി ഓടിപ്പോയ് ഞാന്‍ ജീവന്‍ പകരും കുരിശിനെ വിരവോടാശ്ലേഷിച്ചു. |
—————————————– | |
F | നിന്റെ കരുണ എന്നെയറിയിക്കണമേ. |
A | ശാന്തിയില്‍ മകളേ പൊയ്‌ക്കൊള്ളുക നിന്‍ പാപത്തിനു ഞാന്‍ മാപ്പേകുന്നു പാപിനിയോടായ് കല്‍പിച്ചതുപോ- ലെന്നൊടുമിപ്പോള്‍ കല്‍പ്പിക്കണമേ. |
—————————————– | |
M | കാഹളമൂതി അവനെ പുകഴ്‌ത്തുവിന്‍. |
A | ദൂതര്‍ വിളിക്കും കാഹളനാദം വിധിനാളുയരും മോഹന ഗാനം അതുകേട്ടുണരും മൃതരെല്ലാരും ത്രിത്വത്തിന്നായ് കീര്‍ത്തനമോതും |
—————————————– | |
F | സ്വര്‍ഗ്ഗം ഭൂമിയിലിറങ്ങി. |
A | ആദത്തിന്നും സന്തതികള്‍ക്കും പറുദീസായില്‍ പുനരധിവാസം നല്‍കുന്നതിനായ് സ്വര്‍ഗ്ഗം തന്നെ ഭൂവിലിറങ്ങീ – മഹിതാദ്‌ഭുതമേ! |
—————————————– | |
M | വിശുദ്ധര്‍ക്ക് അന്ധകാരത്തില്‍ പ്രകാശമുദിച്ചു. |
A | വിധിയുടെ ദിവസം മിശിഹാ രാജന്‍ വിണ്ണില്‍ വരുമ്പോള്‍ മൃതരെഴുന്നേല്‍ക്കും ജീവിപ്പവരോ വിസ്‌മയകരമായ് രൂപാന്തരവും പ്രാപിച്ചീടും |
—————————————– | |
F | നിന്റെ കരുണ ഞങ്ങളെ അനുഗമിക്കട്ടെ. |
A | പരിശുദ്ധന്മാര്‍ എതിരേല്‍പിനുവ- ന്നംബരമദ്ധ്യേ നിരചേരുന്നു സ്‌നേഹിതരേ ഞാനവരുടെയണിയില്‍ ചേരുന്നതിനായ് പ്രാര്‍ത്ഥിക്കണമേ. |
—————————————– | |
M | നിന്റെ അരൂപിയെ അയയ്‌ക്കുക, അവ സൃഷ്‌ടിക്കപ്പെടും. |
A | മിശിഹാ നാഥാ, പാപികളെല്ലാം നിന്‍ കല്‍പനയാല്‍ ഉത്ഥിതരായി ഇരുളുനിറഞ്ഞോരവനിയിലെങ്ങും തിരുവുത്ഥാനം ദീപ്‍തി പരത്തി. |
—————————————– | |
F | ധനികരും ദരിദ്രരും |
A | മൃതിയുടെ പൊതുവാം പാതയിലല്ലോ നീങ്ങുന്നുലകില്‍ മാനവരെല്ലാം ധനികന്മാരും നിസ്വരുമൊപ്പം പ്രതിഫലമതിനായ് പായുന്നനിശം |
—————————————– | |
M | അവര്‍ ചിറകുവിരിച്ചു പറന്നുവന്നു. |
A | ദൈവിക ദൂതന്‍ ധരയിലിറങ്ങി കന്യാംബിക തന്‍ സവിധമണഞ്ഞു മനുജനു ശരണം ശാന്തിയുമരുളും തിരുസന്ദേശം മേരിക്കേകി. |
—————————————– | |
F | നീയവര്‍ക്കു പാനീയം കൊടുത്തു. |
A | പൈദാഹത്താല്‍ വലയും ധരതന്‍ നീരുറവകളേ, ശ്ലീഹന്മാരേ നിങ്ങളണയ്‌ക്കും പ്രാര്‍ത്ഥനയെന്നും നല്‍കണമഭയം ഞങ്ങള്‍ക്കുലകില്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vidavangunnen Nashwaramulakil | വിടവാങ്ങുന്നേന്‍ നശ്വരമുലകില്‍ വിടുതിയെനിക്കായ് നല്‍കിയ വസതീ Vidavangunnen Nashwaramulakil Lyrics | Vidavangunnen Nashwaramulakil Song Lyrics | Vidavangunnen Nashwaramulakil Karaoke | Vidavangunnen Nashwaramulakil Track | Vidavangunnen Nashwaramulakil Malayalam Lyrics | Vidavangunnen Nashwaramulakil Manglish Lyrics | Vidavangunnen Nashwaramulakil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vidavangunnen Nashwaramulakil Christian Devotional Song Lyrics | Vidavangunnen Nashwaramulakil Christian Devotional | Vidavangunnen Nashwaramulakil Christian Song Lyrics | Vidavangunnen Nashwaramulakil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ningal Enikkuvendi Prarthikkuvin
Vidavaangunnen Nashwaramulakil
Viduthi Enikkaai Nalkiya Vasathi
Parishudhanmar Paramaanandham
Nukarum Idathil Pokunnu Njan
Avayellam Kadannu Pokum
Shashwatha Bhagyam Naranaruleedaan
Kazhivillathoren Paarppidame
Prabhayude Naattil Nithya Virunnin
Anayatte Njan - Anthima Yathra
Ennum Enneikkum
Sahajanmare, Snehitha Ganame
Yathrayitha Njan Chodhikkunnu
Ningal Enikkaai Cheythathin Ellam
Mishiha Nadhan Prathiphalamekum
Ente Prarthana Ninte Pakkal Ethatte
Prarthippathinaai Paripaavanamaam
Daivika Bhavanam Pookunneram
Snehardhrathayaarnn En Priya Janame
Anudhinam Alivod Orkkanam Enne
Bhoomiyil Avar Vilapikkunnu
Adambaravum Praudiyum Ellam
Naashonmukhamaai Nishprabhamaakum
Pokunnu Njan Layamiyalaathor
Unnatham Orshlem Prapippathinaai
Nee Ennum Nilanilkkunnu
Poyi Marayunnee Kshana Bhanguramaam
Lokhavum Athile Jadikashakalum
Akshaya Rajyam Nedanuthakum
Nikshepangal Karuthuka Nammal
Avane Thedi; Kandethiyilla
Dhushtatha Koodi Vaanazhuki Nashikkum
Lokham Ithennil Bheethiyunarthi
Odipoyi Njan Jeevan Pakarum
Kurishine Viravod Aashleshichu
Ninte Karuna Enne Ariyikkename
Shanthiyil Makale, Poikkolluka Nin
Paapathinu Njan Maappekunnu
Papiniyodaai Kalppichathupol
Ennodum Ippol Kalppikkaname
Kaahalamoothi Avane Pukazhthuvin
Dhoothar Vilikkum Kahala Nadham
Vidhi Naal Uyarum Mohana Gaanam
Athu Kett Unarum Mrutharellarum
Thrithwathinaai Keerthanam Othum
Swarggam Bhoomiyil Irangi
Aadhathinnum Santhathikalkkum
Parudeesaayil Punaradhivaasam
Nalkunnathinaai Swarggam Thanne
Bhoovil Irangi Mahithaathbhutham
Vishudharkku Andhakaarathil Prakasham Udhichu
Vidhiyude Dhivasam Mishiha Rajan
Vinnil Varumbol Mruthar Ezhunelkkum
Jeevippavaro Visayakaramaai
Roopantharavum Prapicheedum
Ninte Karuna Njangale Anugamikkatte
Parishudhanmar Ethirelppinu Vann
Ambara Madhye Niracherunnu
Snehithare Njan Avarudeyaniyil
Cherunnathinaai Prarthikkaname
Ninte Aroopiye Ayaykkuka, Ava Srushttikkapedum
Mishiha Nadha, Paapikal Ellam
Nin Kalppanayaal Uthitharayi
Irulu Niranjor Avaniyil Engum
Thiruvuthanam Deepthi Parathi
Dhanikarum Dharidhrarum
Mruthiyude Pothuvaam Paathayil Allo
Neengunn Ulakil Maanavarellam
Dhanikanmaarum Niswarumoppam
Prathiphalamathinaai Paayunna Nisham
Avar Chiraku Virichu Parannu Vannu
Daivika Dhoothan Dharayil Irangi
Kanyambika Than Savidham Ananju
Manujanu Sharanam Shaanthiyumarulum
Thiru Sandhesham Merikkeki
Neeyavarkku Paaniyam Koduthu
Paidhaahathaal Valayum Dhara Than
Neeruravakale Shleehanmare
Ningal Anaikkum Prarthana Ennum
Nalkanam Abhayam Njangalkk Ulakil
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet